Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

വിരാട് കോലിയുമായി ചേർന്ന് നടത്തിയത് വെടിക്കെട്ട് ബാറ്റിങ്ങ്; ഐപിഎല്ലിലെ ആദ്യ നാലു മത്സരങ്ങളിൽ നിന്നന്നായി മൂന്ന് അർധ സെഞ്ച്വറികൾ സ്വന്തമാക്കി ദേവദത്ത് പടിക്കൽ; ഐപിഎല്ലിൽ അപൂർവ്വ നേട്ടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കൽ

വിരാട് കോലിയുമായി ചേർന്ന് നടത്തിയത് വെടിക്കെട്ട് ബാറ്റിങ്ങ്; ഐപിഎല്ലിലെ ആദ്യ നാലു മത്സരങ്ങളിൽ നിന്നന്നായി മൂന്ന് അർധ സെഞ്ച്വറികൾ സ്വന്തമാക്കി ദേവദത്ത് പടിക്കൽ; ഐപിഎല്ലിൽ അപൂർവ്വ നേട്ടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കൽ

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: ഐ.പി.എൽ ചരിത്രത്തിൽ അപൂർവ നേട്ടം സ്വന്തമാക്കി മലയാളി താരം ദേവ്ദത്ത് പടിക്കൽ.  രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലും അർധ സെഞ്ചുറി നേടിയതോടെ ഐ.പി.എൽ ചരിത്രത്തിൽ അപൂർവ നേട്ടമാണ് ദേവ്ദത്ത് പടിക്കൽ കരസഥമാക്കിയത്. ഇതോടെ ഐ.പി.എൽ ചരിത്രത്തിൽ ആദ്യ നാലു മത്സരങ്ങളിൽ മൂന്നിലും 50 കടക്കുന്ന ആദ്യ താരമെന്ന നേട്ടം ബാംഗ്ലൂർ താരത്തിന് സ്വന്തമായി.

തന്റെ ആദ്യത്തെ നാലു മത്സരങ്ങളിൽ നിന്നായി മൂന്നാമത്തെ അർധ സെഞ്ചുറിയാണ് ദേവ്ദത്ത് ഇന്നലെ നേടിയയത്. ഈ സീസണിലെ തന്റെ കന്നി മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരേ 56 റൺസെടുത്തായിരുന്നു ദേവ്ദത്തിന്റെ തുടക്കം. പിന്നീട് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 54 റൺസെടുത്തു. ഒടുവിൽ ശനിയാഴ്ച രാജസ്ഥാനെതിരായ മത്സരത്തിൽ 63 റൺസും.

20-കാരനായ കർണാടക താരത്തിന്റെ ട്വന്റി 20 ബാറ്റിങ് ശരാശരി 57.58 ആണ്. സ്ട്രൈക്ക് റേറ്റ് 166.90. 2019-20 സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും ടോപ് സ്‌കോററായിരുന്നു ദേവ്ദത്ത്. രാജസ്ഥാൻ റോയൽസിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തിൽ വിരാട് കോലിയോടൊപ്പം ചേർന്ന് ദേവ്ദത്ത് നടത്തിയ ബാറ്റിങ് പ്രകടനം ബാംഗ്ലൂരിന്റെ അനായാസ ജയത്തിലേക്കും നയിച്ചു. രാജസ്ഥാൻ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഞ്ച് പന്തുകൾ ബാക്കിനിൽക്കെയാണു വിജയ റൺസ് കുറിച്ചത്.

രാജസ്ഥാനെതിരെ 45 പന്തിൽ 63 റൺസെടുത്ത ദേവ്ദത്ത് ആറ് ഫോറുകളും ഒരു സിക്‌സുമാണു നേടിയത്. ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി 53 പന്തിൽ 72 റൺസെടുത്തു. ബാംഗ്ലൂരിന്റെ എട്ട് വിക്കറ്റ് വിജയത്തിനു ശേഷം ദേവ്ദത്ത് പടിക്കലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം യുവരാജ് സിങ്.

ദേവ്ദത്തുമായി ഒരു സിക്‌സ് അടി മത്സരത്തിന് തനിക്കു താൽപര്യമുണ്ടെന്ന് യുവരാജ് ട്വിറ്ററിൽ കുറിച്ചു. ദേവ്ദത്തിനെ തനിക്കൊപ്പം ബാറ്റ് ചെയ്യാൻ ക്ഷണിച്ച യുവരാജ് ആർക്കാണു ദൂരേക്കു പന്ത് അടിക്കാൻ കഴിയുകയെന്നു നോക്കാമെന്നും പ്രതികരിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP