Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പവർ ഹിറ്റർമാരെ സ്പിന്നിൽ കുരുക്കി ലിവിങ്സ്റ്റൺ; അർധസെഞ്ചറിയോടെ രക്ഷകനായി മിച്ചൽ മാർഷ്; പിന്തുണച്ച് സർഫറാസ്; ഡൽഹിക്കെതിരെ പഞ്ചാബിന് 160 റൺസ് വിജയലക്ഷ്യം

പവർ ഹിറ്റർമാരെ സ്പിന്നിൽ കുരുക്കി ലിവിങ്സ്റ്റൺ; അർധസെഞ്ചറിയോടെ രക്ഷകനായി മിച്ചൽ മാർഷ്; പിന്തുണച്ച് സർഫറാസ്;  ഡൽഹിക്കെതിരെ  പഞ്ചാബിന് 160 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ നിർണായക മത്സരത്തിൽ ഡൽഹി കാപിറ്റൽസിനെതിരെ പഞ്ചാബ് കിങ്സിന് 160 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് മിച്ചൽ മാർഷിന്റെ (48 പന്തിൽ 63) ഇന്നിങ്സാണ് തുണയായത്. സർഫറാസ് ഖാൻ (16 പന്തിൽ 32) നിർണായക സംഭാവന നൽകി. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ലിയാം ലിവിങ്സ്റ്റണും ആർഷ്ദീപ് സിങ്ങുമാണ് പഞ്ചാബ് ബോളിങ് നിരയിൽ തിളങ്ങിയത്.

മത്സരത്തിന്റെ ആദ്യ പന്തിൽ അപകടകാരിയായ ഓപ്പണർ ഡേവിഡ് വാർണർ (0) പുറത്തായി. പാർട്ട് ടൈം ഓഫ് സ്പിന്നർ ലിയാം ലിവിങ്സ്റ്റന്നാണ് വാർണറിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. എന്നാൽ റബാഡയുടെ ആദ്യ ഓവറിൽ രണ്ടു സിക്സറുകൾ പറത്തി മിച്ചൽ മാർഷ് ഡൽഹിയുടെ സ്‌കോറിങ് ഉയർത്തി. ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച സർഫറാസ് ഖാൻ മറുവശത്ത് ബൗണ്ടറികൾ നിരന്തരം കണ്ടെത്തി. സർഫറാസിനെ (32) രാഹുൽ ചഹാറിന്റെ കൈകളിലെത്തിച്ച് അർഷ്ദീപ് സിങ് നിർണ്ണായക ബ്രേക്ക്ത്രൂ നൽകി.

നാലാമതായെത്തിയ ലളിത് യാദവ് ക്രീസിൽ പിടിച്ചുനിന്നു മിച്ചൽ മാർഷിനൊപ്പം ചേർന്ന് സ്‌കോറിങ് ഉയർത്തി. എന്നാൽ ലളിത് യാദവും (24) അർഷ്ദീപിന് കീഴടങ്ങി. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ ഋഷഭ് പന്തിനും അധികസമയം ചെലവിടാനായില്ല. ലിവിങ്സ്റ്റന്നിന് രണ്ടാം വിക്കറ്റ് സമ്മാനിച്ച് പന്ത് മടങ്ങി. കൂറ്റനടിക്കാരൻ റോവ്മാൻ പവൽ സ്പിന്നർ ലിവിങ്സ്റ്റന്നിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായി. മധ്യ ഓവറുകളിൽ ഡൽഹിക്ക് തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടത് സ്‌കോറിങ്ങിന്റെ വേഗതയെ ബാധിച്ചു. അവസാന ഓവറുകളിൽ ഡൽഹിയെ മികച്ച സ്‌കോറിലേക്ക് നയിക്കാൻ മിച്ചൽ മാർഷിന്റെ സമയോചിതമായ ഇന്നിങ്സ് മൂലം സാധിച്ചു.

അക്സർ പട്ടേൽ (17), കുൽദീപ് യാദവ് (3) പുറത്താവാതെ നിന്നു. കഗിസോ റബാദ, അർഷ്ദീപ് സിങ് എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്. രണ്ട് മാറ്റങ്ങളുമായിട്ടാണ് റിഷഭ് പന്ത് നയിക്കുന്ന ഡൽഹി ഇറങ്ങിയത്. ശ്രീകർ ഭരതിന് പകരം സർഫറാസ് ഖാൻ ടീമിലെത്തി. ചേതൻ സക്കറിയയും പുറത്തായി. ഖലീൽ അഹമ്മദാണ് പകരക്കാരൻ. പഞ്ചാബ് മാറ്റമൊന്നും വരുത്തിയിട്ടില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP