Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത് സൗരവ് ഗാംഗുലിയുടെ വിജയം; ഇന്ത്യയിൽ ആദ്യമായി ഡേ നൈറ്റ് ടെസ്റ്റ് മത്സരം; പകലും രാത്രിയുമായി നടക്കുക കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ്; ബിസിസിഐ പ്രസിഡന്റിന്റെ തീരുമാനം അംഗീകരിച്ച് വിരാട് കോലിയും

ഇത് സൗരവ് ഗാംഗുലിയുടെ വിജയം; ഇന്ത്യയിൽ ആദ്യമായി ഡേ നൈറ്റ് ടെസ്റ്റ് മത്സരം; പകലും രാത്രിയുമായി നടക്കുക കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ്; ബിസിസിഐ പ്രസിഡന്റിന്റെ തീരുമാനം അംഗീകരിച്ച് വിരാട് കോലിയും

സ്പോർട്സ് ഡെസ്‌ക്‌

കൊൽക്കത്ത: ഇന്ത്യയിൽ ഡേ & നൈറ്റ് ടെസ്റ്റ് നടത്താൻ തീരുമാനിച്ച് ബിസിസിഐ.അടുത്ത മാസം ഇന്ത്യൻ പര്യടനത്തിന് എത്തുന്ന ബംഗ്ലാദേശിനെതിരെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരമാണ് പകലും രാത്രിയുമായി നടക്കുക. ഇന്ത്യയിൽ ഇത് ആദ്യമായിട്ടാണ് ഇത്തരത്തിൽ മത്സരം നടക്കുന്നത്.സാധാരണ ടെസ്റ്റ് മത്സരങ്ങളിൽ ചുവന്ന പന്തുകളാണ് ഉപയോഗിക്കുന്നത് എങ്കിൽ പകൽ രാത്രി മത്സരങ്ങളിൽ പിങ്ക് നിറത്തിലുള്ള പന്തുകളാണ് ഉപയോഗിക്കുക. നവംബർ 22 മുതലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ആദ്യ മത്സരം ഇൻഡോറിൽ നടക്കും. പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങളും ഉണ്ട്.

ടെസ്റ്റ് പകലും രാത്രിയുമായി നടത്താൻ പുതിയ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് മുൻകൈയെടുത്തത്. ഗാംഗുലിയുടെ തീരുമാനം ഇന്ത്യൻ നായകൻ വിരാട് കോലി അംഗീകരിക്കുകയും ചെയ്തു. 2015 നവംബറിൽ പകൽ-രാത്രി ടെസ്റ്റിന് ഐസിസി അനുമതി നൽകിയ ശേഷം ഇന്ത്യയും ബംഗ്ലാദേശും പിങ്ക് ബോളിൽ കളിക്കുന്നത് ഇതാദ്യമാണ്.

ഇന്ത്യ-ബംഗ്ലാദേശ് ഡേ-നൈറ്റ് മത്സരം വലിയ അവസരമാണ് എന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പരിശീലകൻ റസൽ ഡൊമിങ്കോയുടെ പ്രതികരണം. 'പിങ്ക് ബോളിലുള്ള മത്സരം ഇരു ടീമുകൾക്കും പുത്തൻ അനുഭവമാണ്. അതിനാൽ തങ്ങൾ വലിയ ആകാംക്ഷയിലാണ്. ലൈറ്റുകൾക്ക് താഴെ ലോകത്തെ ഏറ്റവും മികച്ച ടീമിനെ ഈഡൻ ഗാർഡനിൽ നേരിടുന്നത് ഐതിഹാസികമാകും' എന്നും അദേഹം പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP