Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഡലെയ്ഡ് ടെസ്റ്റിൽ ഡേവിഡ് വാർണറും വരുൺ ആരോണും തമ്മിൽ പോർവിളി; ഏറ്റുപിടിച്ച് കോലിയും ധവാനും

അഡലെയ്ഡ് ടെസ്റ്റിൽ ഡേവിഡ് വാർണറും വരുൺ ആരോണും തമ്മിൽ പോർവിളി; ഏറ്റുപിടിച്ച് കോലിയും ധവാനും

അഡെലെയ്ഡ്: ഫിൽ ഹ്യൂസിന്റെ സ്മരണകളിൽ തുടങ്ങിയ ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് ടെസ്റ്റ് പതിയെ ചൂടുപിടിച്ചു തുടങ്ങി. മത്സരം ഉശിരുള്ള പോരാട്ടമായി മാറിയിരിക്കയാണ്. ഓസ്‌ട്രേലിയ മേൽക്കൈ നേടിയ ടെസ്റ്റിനിടെ ഓസീസ് താരം ഡേവിഡ് വാർണറും ഇന്ത്യൻ താരം വരുൺ ആരോണും തമ്മിൽ കളിക്കളത്തിൽ പോർവിളിച്ചു.

ആരോൺ എറിഞ്ഞ പന്തിൽ വാർണർ ക്ലീൻ ബൗൾഡായിരുന്നു. എന്നാൽ പന്ത് നോബോളാണെന്ന് റീപ്ലെയിൽ കാണിച്ചതോടെയാണ് കലഹമുണ്ടതായത്. നാല് ഓവറുകൾ കാര്യക്ഷമതയോടെ പൂർത്തിയാക്കിയ ആരോണിനെ 34ാമത്തെ ഓവറിൽ നിശ്ചയിക്കുകയായിരുന്നു. 66 റണ്ണുമായി നിൽക്കുന്ന വാർണർ ആരോൺ എറിഞ്ഞ പന്തിൽ ക്ലീൻ ബൗൾഡായി. എന്നാൽ പന്ത് നോബോളാണെന്ന് കാണിച്ച് അമ്പയർ വാർണറെ തിരിച്ച് വിളിച്ചു.

വാർണറിന്റെ മടക്കം ആഘോഷിക്കുകയായിരുന്ന ഇന്ത്യൻ ടീമിനടുത്തെത്തി കമോൺ എന്നലറുകയായിരുന്നു. ആരോണും വാർണറും തമ്മിലുള്ള കലഹത്തിൽ ശിഖർ ധവാനും എത്തിയതോടെ രംഗം ചൂടുപിടിച്ചു. വിഷയത്തിൽ കോലിയും ഇതോടെ ഇടപെട്ടു. പിന്നീട് വാട്‌സനും അമ്പയർമാരും എത്തിയാണ് രംഗം തണുപ്പിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP