Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാർണർ തകർത്തത് ഡോൺ ബ്രാഡ്മാന്റെ റെക്കോർഡ്; ആദ്യ ട്രിപ്പിൾ സെഞ്ചുറി സ്വന്തമാക്കി ഓസ്ട്രേലിയൻ ഓപണർ ഡേവിഡ് വാർണർ‌; രാജ്യാന്തര ക്രിക്കറ്റിൽ ഓസീസ് താരത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോററായി വാർണർ

വാർണർ തകർത്തത് ഡോൺ ബ്രാഡ്മാന്റെ റെക്കോർഡ്; ആദ്യ ട്രിപ്പിൾ സെഞ്ചുറി സ്വന്തമാക്കി ഓസ്ട്രേലിയൻ ഓപണർ ഡേവിഡ് വാർണർ‌; രാജ്യാന്തര ക്രിക്കറ്റിൽ ഓസീസ് താരത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോററായി വാർണർ

മറുനാടൻ മലയാളി ബ്യൂറോ

അഡ്‍ലെയ്ഡ്:  പാകിസ്‌താനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഓസ്‌ട്രേലിയയ്‌ക്കു മുൻതൂക്കം. ഓപ്പണർ ഡേവിഡ്‌ വാർണറുടെ ട്രിപ്പിൾ സെഞ്ചുറിയുടെ മികവിൽ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് ഏഴിന്‌ 589 റണ്ണെന്ന നിലയിൽ ഡിക്ലയർ ചെയ്‌തു. മറുപടി ബാറ്റിങ്‌ തുടങ്ങിയ പാകിസ്‌താന്‌ 96 റണ്ണെടുക്കുന്നതിനിടെ ആറ്‌ വിക്കറ്റ്‌ നഷ്‌ടമായി. 43 റണ്ണെടുത്ത ബാബർ അസമും നാല്‌ റണ്ണെടുത്ത യാസിർ ഷായുമാണു രണ്ടാം ദിവസം കളി നിർത്തുമ്പോൾ ക്രീസിൽ. നാല്‌ വിക്കറ്റെടുത്ത മിച്ചൽ സ്‌റ്റാർക്കാണു പാകിസ്‌താന്റെ നടുവൊടിച്ചത്‌.

അതേസമയം ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ ആദ്യ ട്രിപ്പിൾ സെഞ്ചുറി സ്വന്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ ഓപണർ ഡേവിഡ് വാർണർ‌. പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലായിരുന്നു വാർണറുടെ ട്രിപ്പിൾ സെഞ്ചുറി നേട്ടം കെെവരിക്കുന്നത്. 389 പന്തുകളിൽനിന്നാണ് താരം നേട്ടം സ്വന്തമാക്കിയത്. 418 പന്തിൽ 335 റൺസുമായി പുറത്താകാതെ നിന്ന വാർണറുടെ കരുത്തിൽ ഓസീസ് ആദ്യ ഇന്നിങ്സ് മൂന്നിന് 589 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു.

2012 ജനുവരിയിൽ മൈക്കൽ ക്ലാർക്ക് ഇന്ത്യയ്ക്കെതിരെ ട്രിപ്പിൾ സെഞ്ചുറി (329*) തികച്ചശേഷം ആദ്യമായാണ് ഒരു ഓസീസ് താരം ട്രിപ്പിൾ സെഞ്ചുറി പൂർത്തിയാക്കുന്നത്. ടെസ്റ്റിലെ എല്ലാ മത്സരങ്ങളും എടുത്താൽ ഇതിനുമുൻപ് അവസാനമായി ഒരു ടെസ്റ്റ് ട്രിപ്പിൾ സെഞ്ചുറി പിറന്നത് 2016ൽ. ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ താരം കരുൺ നായരാണ് അന്ന് ട്രിപ്പിൾ (303) അടിച്ചത്. അഡ്‍ലെയ്ഡ് ഓവൽ സ്റ്റേഡിയത്തിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് വാർണർ പാക്കിസ്ഥാനെതിരെ സ്വന്തമാക്കിയത്. ഇക്കാര്യത്തിൽ വാർണർ തകർത്തതാകട്ടെ സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡും. 299 റൺസായിരുന്നു ബ്രാഡ്മാൻ അഡ്‍ലെയ്ഡിൽനിന്നും നേടിയത്.

രാജ്യാന്തര ക്രിക്കറ്റിൽ ഒരു ഓസീസ് താരത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറുമാണ് വാർണറുടേത്. ഇക്കാര്യത്തിൽ വാർണർക്കു മുൻപിലുള്ളത് മുൻ ഓസീസ് താരം മാത്യു ഹെയ്‍ഡൻ മാത്രം. സിംബാബ്‍വെയ്ക്കെതിരെ 380 റൺസാണ് മാത്യു ഹെയ്ഡൻ സ്വന്തമാക്കിയത്. ഹെയ്ഡന്റെ റെക്കോ‍ർഡ് വാർണർ തകർക്കുമെന്നു തോന്നിച്ചെങ്കിലും അതിനു മുൻപു തന്നെ ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ ടീം തീരുമാനിക്കുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗത്തിലുള്ള ട്രിപ്പിൾ സെഞ്ചുറികളുടെ കണക്കെടുത്താൽ നാലാമതാണ് ഡേവിഡ് വാർണർ. ഇക്കാര്യത്തിൽ വിരേന്ദർ സെവാഗും മാത്യു ഹെയ്ഡനുമാണ് വാർണർക്കു മുന്നിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP