Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവസാന നാല് വിക്കറ്റ് നഷ്ടമായത് അഞ്ച് റൺസ് നേടുന്നതിനിടെ; ഹോൾഡറുടെ മികവിൽ വിൻഡീസിന് ഉജ്ജ്വല വിജയം; ഇന്ത്യയുടെ തോൽവി 11 റൺസിനും; കരീബിയൻ മണ്ണിൽ കോലിപ്പടയ്ക്ക് പരമ്പര നേടാൻ അഞ്ചാം ഏകദിനം തോൽക്കാതിരിക്കണം

അവസാന നാല് വിക്കറ്റ് നഷ്ടമായത് അഞ്ച് റൺസ് നേടുന്നതിനിടെ; ഹോൾഡറുടെ മികവിൽ വിൻഡീസിന് ഉജ്ജ്വല വിജയം; ഇന്ത്യയുടെ തോൽവി 11 റൺസിനും; കരീബിയൻ മണ്ണിൽ കോലിപ്പടയ്ക്ക് പരമ്പര നേടാൻ അഞ്ചാം ഏകദിനം തോൽക്കാതിരിക്കണം

ആന്റിഗ്വ: വിൻഡീസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യക്ക് കനത്ത തോൽവി. വിൻഡീസ് നേടിയ 190 റൺസ് മറികടക്കാനെത്തിയ ഇന്ത്യൻ ബാറ്റ്സ്മാന്മാരെ ജാസൺ ഹോൾഡറാണ് എറിഞ്ഞ് വീഴ്‌ത്തിയത്. 49.4 ഓവറിൽ 178 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യയുടെ അഞ്ചു വിക്കറ്റുകളാണ് ഹോൾഡർ നേടിയത്. അഞ്ചു റൺസ് കൂട്ടി ചേർക്കുന്നതിനിടെയാണ് ഇന്ത്യയുടെ അവസാന നാലു വിക്കറ്റുകൾ വീണത്. ഇതാണ് തോൽവിക്ക് കാരണമായത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർക്ക് 50 ഓവറിൽ 189 റൺസെടുക്കാനെ കഴിഞ്ഞിരുന്നുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ നിരയിൽ ഓപ്പണർ അജിങ്ക്യാ രഹാനക്കും വിക്കറ്റ് കീപ്പർ എം.എസ് ധോണിക്കും മാത്രമാണ് പിടിച്ചു നിൽക്കാനായത്.
രഹാനെ 91 പന്തിൽ നിന്ന് 60ഉം ധോണി 114 പന്തിൽ നിന്ന് 54ഉം റൺസെടുത്തു. ക്യാപ്റ്റൻ വിരാട് കോലി മൂന്ന് റൺസ് മാത്രമാണ് നേടിയത്.

ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ വിൻഡീസ് ഓപ്പണർമാർ ഒഴികെയുള്ളവർക്കാർക്കും കാര്യമായി പിടിച്ചുനിൽക്കാനായിരുന്നില്ല. 35 റൺസ് വീതം നേടിയ ഓപ്പണർമാരായ എവിൻ ലൂയിസും കെയ്ൽ ഹോപ്പുമാണ് ടോപ്‌സ്‌കോറർമാർ. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ ഉമേഷ് യാദവും ഹർദിക് പാണ്ഡ്യയുമാണ് വിൻഡീസ് ബാറ്റിങ്ങിനെ മെരുക്കിയത്. ഉമേഷ് 36 ഉഗ പാണ്ഡ്യ 40 ഉം റൺസാണ് വിട്ടുകൊടുത്തത്. കുൽദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്‌ത്തി.

ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഒരു മത്സരത്തിന്റെ മുൻതൂക്കത്തിൽ ഇന്ത്യ ലീഡ് ചെയ്യുകയാണ്. ആദ്യ മത്സരം മഴയിൽ മുങ്ങിപ്പോയി. രണ്ടാം ഏകദിനത്തിൽ 105 റൺസിനും മൂന്നാം ഏകദിനത്തിൽ 93 റൺസിനുമായിരുന്നു ഇന്ത്യയുടെ ജയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP