Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കളിച്ച അഞ്ച് മത്സരങ്ങളിലും വിജയം എതിരാളികളെ കശാപ്പ് ചെയ്ത്; ഏകദിന ലോകകപ്പ് തോറ്റതിന്റെ ക്ഷീണം ടെസ്റ്റിൽ തീർക്കുകയാണോ ഇന്ത്യ? ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പോയിന്റ് പട്ടികയിൽ ഇന്ത്യ മുന്നേറുന്നത് ശരവേഗത്തിൽ; ബാക്കിയെല്ലാവരുടേയും പോയിന്റ് ചേർത്താലും ഇന്ത്യയെ തൊടാനാകില്ല

കളിച്ച അഞ്ച് മത്സരങ്ങളിലും വിജയം എതിരാളികളെ കശാപ്പ് ചെയ്ത്; ഏകദിന ലോകകപ്പ് തോറ്റതിന്റെ ക്ഷീണം ടെസ്റ്റിൽ തീർക്കുകയാണോ ഇന്ത്യ? ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പോയിന്റ് പട്ടികയിൽ ഇന്ത്യ മുന്നേറുന്നത് ശരവേഗത്തിൽ; ബാക്കിയെല്ലാവരുടേയും പോയിന്റ് ചേർത്താലും ഇന്ത്യയെ തൊടാനാകില്ല

സ്പോർട്സ് ഡെസ്‌ക്

റാഞ്ചി: സൗത്താഫ്രിക്കയെ ഇന്നിങ്‌സിനും 202 റൺസിനും വീഴ്‌ത്തിയതോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്. ഇതോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മുന്നേറ്റം മറ്റ് ടീമുകൾ സ്വപ്‌നം കാണുന്ന വേഗത്തിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിച്ച അഞ്ച് മത്സരങ്ങളും വിജയിച്ച ഇന്ത്യ പോയിന്റെ പട്ടികയിൽ ബഹുദൂരം മുന്നിലാണ്. അതായത് ബാക്കിയുള്ള എല്ലാ ടീമുകളുടേയും പോയിന്റ് ചേർത്താൽ പോലും ഇന്ത്യക്ക് ഒപ്പം എത്താൻ കഴിയില്ല എന്നതാണ് അവസ്ഥ. 240 പോയിന്റുകളാണ് ഇതുവരെ ഇന്ത്യ നേടിയത്.

രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാൻഡിന് രണ്ട് മത്സരങ്ങളിൽ നിന്ന് 60 പോയിന്റ് മാത്രമാണ് ഉള്ളത്. ശ്രീലങ്കയോട് ഒരു മത്സരം വിജയിച്ച അവർ മറ്റൊന്നിൽ തോൽക്കുകയും ചെയ്തു. ശ്രീലങ്കയ്ക്കും 60 പോയിന്റാണ് ഉള്ളത്.അഞ്ച് ടെസ്റ്റ് കളിച്ച ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും 56 പോയിന്റ് വീതമാണുള്ളത്. ഇരു ടീമുകളും ആഷസ് പരമ്പരയിൽ രണ്ടെണ്ണം ജയിക്കുകയും രണ്ടെണ്ണത്തിൽ തോൽക്കുകയും ചെയ്തു. ഒരെണ്ണം സമനിലയിലായി.രണ്ട് ടെസ്റ്റ് കളിച്ച വെസ്റ്റിൻഡീസിനും മൂന്ന് ടെസ്റ്റ് കളിച്ച ദക്ഷിണാഫ്രിക്കയ്ക്കും പോയിന്റൊന്നും നേടാനായിട്ടില്ല. ബംഗ്ലാദേശും പാക്കിസ്ഥാനും ഈ കാലയളവിൽ ലോക ചാമ്പ്യൻഷിപ്പിൽ ടെസ്റ്റൊന്നും കളിച്ചിട്ടുമില്ല. ബംഗ്ലാദേശ് കളിച്ച മത്സരം അഫ്ഗാനെതിരെയാണ്. അഫ്ഗാൻ ചാമ്പ്യൻഷിപ്പിൽ ഇല്ലാത്ത്ത കൊണ്ടാണ് ആ മത്സരഫലം പരിഗണിക്കപ്പെടാത്തത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പോയിന്റ് കണക്കാക്കുന്നത് ഇങ്ങനെ

രണ്ട് ടെസ്റ്റുകളുടെ പരമ്പര: ജയം/ടൈ/സമനില - 60/30/20

മൂന്ന് ടെസ്റ്റുകളുടെ പരമ്പര: ജയം/ടൈ/സമനില - 40/20/13

നാല് ടെസ്റ്റുകളുടെ പരമ്പര: ജയം/ടൈ/സമനില - 30/15/10

അഞ്ച് ടെസ്റ്റുകളുടെ പരമ്പര: ജയം/ടൈ/സമനില - 24/12/8

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP