Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

ക്രീസിലെത്തിയാൽ കൊല്ലുന്ന ബാറ്റ്‌സ്മാന്മാർ; ബോൾ എടുത്താൽ എറിഞ്ഞൊതുക്കുന്ന ബൗളർമാർ; രണ്ടാം ഏകദിനത്തിലും കീവികളെ കൂട്ടിലടച്ച് കോലിപ്പട; ബേ ഓവലിൽ ഇന്ത്യൻ ജയം 90 റൺസിന്; രോഹിത് ശർമ്മ കളിയിലെ കേമൻ

ക്രീസിലെത്തിയാൽ കൊല്ലുന്ന ബാറ്റ്‌സ്മാന്മാർ; ബോൾ എടുത്താൽ എറിഞ്ഞൊതുക്കുന്ന ബൗളർമാർ; രണ്ടാം ഏകദിനത്തിലും കീവികളെ കൂട്ടിലടച്ച് കോലിപ്പട; ബേ ഓവലിൽ ഇന്ത്യൻ ജയം 90 റൺസിന്; രോഹിത് ശർമ്മ കളിയിലെ കേമൻ

സ്പോർട്സ് ഡെസ്‌ക്‌

ബേ ഓവൽ: നല്ല മനോഹരമായ ബാറ്റിങ്. അതിലും മനോഹരമായ ബൗളിങ്ങും ഫീൽഡിങ്ങും. പിന്നെ എങ്ങനെ കളി ജയിക്കാതിരിക്കും. അതിപ്പോ ഓസ്‌ട്രേലിയ ആയാലും ന്യൂസിലാൻഡായാലും ഇന്ത്യക്ക് ഇങ്ങനെയൊക്കെയെ കളിക്കാൻ അറിയുള്ളു. ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഏതൊരു ടീമും ആഗ്രഹിക്കുന്ന പ്രകടനമാണ് വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം. ഈ ടീം ലോകകപ്പ് നേടുമെന്ന് ഇപ്പോൾ തന്നെ വിലയിരുത്തലുകൾ ആരംഭിച്ചു കഴിഞ്ഞു. ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിലും ഇന്ത്യക്ക് അനായാസ ജയം. ബേ ഓവലിൽ 90 റൺസിനാണ് കീവികളെ ഇന്ത്യ തോൽപ്പിച്ചത്.

ഇതാദ്യമായിട്ടാണ് റിപബ്ലിക്ക് ദിനത്തിൽ ഇന്ത്യ ഒരു അന്താരാഷ്ട്ര മത്സരം വിജയിക്കുന്നത്. രണ്ടാം ഏകദിനത്തിൽ 90 റൺസിന് ഇന്ത്യൻ നിര ന്യൂസീലൻഡിനെ തകർത്തു. 325 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 40.2 ഓവറിൽ 234 റൺസിന് കൂടാരം കയറി. നാല് വിക്കറ്റ് വീഴ്‌ത്തിയ കുൽദീപ് യാദവാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. തുടർച്ചയായ രണ്ടാം വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി.

ഇന്ത്യ ഒരുക്കിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലൻഡിനായി മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ ആർക്കും കഴിഞ്ഞില്ല. എട്ടാമനായി ക്രീസിലെത്തി 57 റൺസ് നേടിയ ഡഗ് ബ്രേസ്‌വെല്ലാണ് കീവി നിരയിലെ ടോപ്‌സ്‌കോറർ. 87 റൺസ് നേടി ഇന്ത്യൻ ഇന്നിങ്‌സിന് അടിത്തറ പാകിയ രോഹിത് ശർമയാണ് കളിയിലെ കേമൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP