Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചഹലിനും ഗൗതമിനും കോവിഡ്; കൊളംബോയിൽ ഐസൊലേഷനിൽ, ഇന്ത്യൻ ടീമിനൊപ്പം നാട്ടിലേക്ക് മടങ്ങില്ല

ചഹലിനും ഗൗതമിനും കോവിഡ്; കൊളംബോയിൽ ഐസൊലേഷനിൽ, ഇന്ത്യൻ ടീമിനൊപ്പം നാട്ടിലേക്ക് മടങ്ങില്ല

മറുനാടൻ ഡെസ്‌ക്‌

കൊളംബോ: ശ്രീലങ്കൻ പര്യടനത്തിലുള്ള ഇന്ത്യൻ സംഘത്തിലെ രണ്ട് താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചഹലിനും കൃഷ്ണപ്പ ഗൗതമിനുമാണ് കോവിഡ് പോസിറ്റീവായത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചത്. ക്രുനാലുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് എട്ട് കളിക്കാർ ക്വാറന്റൈനിലായിരുന്നു. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്.

എന്നാൽ ചഹലിനും ഗൗതമിനും കോവിഡ് പോസിറ്റീവായതായാണ് ഇപ്പോൾ വാർത്തകൾ വരുന്നത്. ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കോവിഡ് പോസിറ്റീവായതോടെ ക്രുനാൽ, ചഹൽ, ഗൗതം എന്നിവർക്ക് മറ്റ് കളിക്കാർക്കൊപ്പം ഇന്ത്യയിലേക്ക് തിരിക്കാനാവില്ല. മൂവരും കൊളംബോയിൽ ഐസൊലേഷനിൽ തുടരും.

പൃഥ്വി ഷാ, ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡേ, ദീപക് ചഹർ, ഇഷൻ കിഷൻ എന്നിവരാണ് ക്രുനാലിന്റെ സമ്പർക്ക പട്ടികയിൽ വന്നതിനെ തുടർന്ന് ക്വാറന്റൈനിലിരുന്നത്. ഇവർക്ക് വെള്ളിയാഴ്ച ഇന്ത്യയിലേക്ക് തിരിക്കാനായേക്കും എന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP