Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിയമം ലംഘിച്ച് ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചു; ഇന്ത്യൻ താരം നിരീക്ഷണത്തിൽ; ചൂണ്ടു വിരൽ നീളുന്നത് ധോണിയിലേക്കോ? ഹിറ്റ്മാനും സംശയ നിഴലിൽ

നിയമം ലംഘിച്ച് ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചു; ഇന്ത്യൻ താരം നിരീക്ഷണത്തിൽ; ചൂണ്ടു വിരൽ നീളുന്നത് ധോണിയിലേക്കോ? ഹിറ്റ്മാനും സംശയ നിഴലിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കുടുംബാംഗങ്ങളെ കൂടെക്കൂട്ടാനുള്ള ബി.സി.സിഐയുടെ നിബന്ധന ലംഘിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു മുതിർന്നതാരം ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചതായി റിപ്പോർട്ടുകൾ. താരത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചേക്കും. താരത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടില്ല. അതേസമയം സംഭവത്തിൽ ആരാധകരുടെ ഭാഗത്തു നിന്ന് പല ഊഹാപോഹങ്ങളും പുറത്തുവരുന്നുണ്ട്.

പ്രധാന പരമ്പരകൾക്കിടെ 15 ദിവസം ഭാര്യയെ കൂടെ താമസിപ്പിക്കാനാണ് ക്രിക്കറ്റ് ഭരണസമിതി അനുമതി നൽകിയിരിക്കുന്നത്. ഈ നിയമം ലംഘിച്ച് ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ച താരത്തിനെതിരേ ബി.സി.സിഐ അന്വേഷണം വന്നേക്കും. അതേസമയം ആ താരം മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ധോണിയെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്. അതേസമയം രോഹിത് ശർമ്മയുടെ പേരും ചിലർ ഉയർത്തുന്നുണ്ട്.

താരം ഭാര്യയെ കൂടെ താമസിപ്പിക്കാൻ ബി.സി.സിഐ. നിർവഹണ സമിതിയോട് അനുമതിതേടിയിരുന്നു. എന്നാൽ, മെയ്‌ മൂന്നിലെ മീറ്റിങ്ങിൽ സി.ഒ.എ. അനുമതി നിഷേധിച്ചു.ഭാര്യമാരെ 15 ദിവസത്തിനുശേഷം കൂടെ താമസിപ്പിക്കണമെങ്കിൽ ക്യാപ്റ്റന്റെയും കോച്ചിന്റെയും അനുമതി ആവശ്യമുണ്ട്. എന്നാൽ, ഈ അനുമതിയും ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഈ താരത്തിന്റെ ഭാര്യ ടൂർണമെന്റിന്റെ 7 ആഴ്ചയും ഭർത്താവിനൊപ്പം ഉണ്ടായിരുന്നു. ഭരണനിർവഹണ സമിതി ടീം മാനേജരിൽനിന്ന് ഈ വിഷയത്തിൽ റിപ്പോർട്ട് തേടിയേക്കുമെന്നാണ് സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP