Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബോർഡർ, സ്റ്റീവ് വോ, പോണ്ടിങ്.. കപ്പുയർത്തിയ നായകരുടെ കൂട്ടത്തിലേക്ക് മൈക്കിൾ ക്ലാർക്കും; അഞ്ച് ഭൂഖണ്ഡങ്ങളിൽ വച്ചും കപ്പുയർത്തിയ ടീമായി ഓസ്‌ട്രേലിയ; വിജയ സ്മിതവുമായി ഓസീസ് ക്യാപ്ടൻ മടങ്ങിയപ്പോൾ കണ്ണീരോടെ വെട്ടോറി

ബോർഡർ, സ്റ്റീവ് വോ, പോണ്ടിങ്.. കപ്പുയർത്തിയ നായകരുടെ കൂട്ടത്തിലേക്ക് മൈക്കിൾ ക്ലാർക്കും; അഞ്ച് ഭൂഖണ്ഡങ്ങളിൽ വച്ചും കപ്പുയർത്തിയ ടീമായി ഓസ്‌ട്രേലിയ; വിജയ സ്മിതവുമായി ഓസീസ് ക്യാപ്ടൻ മടങ്ങിയപ്പോൾ കണ്ണീരോടെ വെട്ടോറി

മെൽബൺ: കളിക്കളത്തിൽ എക്കാലത്തും അടങ്ങാത്ത പോരാട്ടവീര്യം ഉള്ളവരാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ. ഈ പാരമ്പര്യത്തിന്റെ കണ്ണി തന്നെയാണ് മൈക്കിൾ ക്ലാർക്കെന്ന കളിക്കാരനും. അലൻ ബോർഡർ, സ്റ്റീവ് വോ, റിക്കി പോണ്ടിങ് തുടങ്ങി ഓസീസ് ക്രിക്കറ്റിൽ ലോകകപ്പുയർത്തിയ ഹാരഥന്മാരുടെ പട്ടികയിലേക്കാണ് ഓസീസ് നായകൻ മൈക്കിൾ ക്ലാർക്കും ഇടംപടിച്ചത്. ഏകദിനക്രിക്കറ്റിലെ ഒന്നാം റാങ്കിംഗിൽ ഇടംപിടിച്ച ടീമിനെ ചാമ്പ്യൻ ടീമായി നിലനിർത്തിയതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടുകൊണ്ടാണ് ക്ലാർക്ക് ഏകദിന ക്രിക്കറ്റിൽ നിന്നും വിടവാങ്ങിയത്.

ലോകകപ്പ് ഫൈനലിന്റെ തലേന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ഏകദിന മത്സരങ്ങളിൽ നിന്നുള്ള വിരമിക്കൽ ക്ലാർക്ക് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുമായുള്ള സെമി ഫൈനലിന് ശേഷമാണ് വിരമിക്കൽ തീരുമാനം ക്ലാർക്ക് എടുത്തത്. തന്റെ മുൻഗാമികൾക്ക് നാട്ടുകാർക്ക് മുമ്പിൽ കപ്പുയർത്താനുള്ള ഭാഗ്യം ലഭിച്ചിരുന്നില്ല. എന്നാൽ ഈ അസുലഭ ഭാഗ്യമാണ് ക്ലാർക്കിന് ലഭിച്ചത്. കൂടാതെ നാട്ടുകാർക്ക് മുന്നിൽ മികച്ച കളി കാഴ്‌ച്ചവെക്കാനും ക്ലാർക്കിന് സാധിച്ചു. എന്നാൽ നാട്ടുകാർക്ക് മുമ്പിൽ കളിക്കുമ്പോൾ ധോണിയെ പോലെ വിന്നിങ് ഷോട്ട് ഉതിർക്കാനുള്ള ഭാഗ്യം ക്ലാർക്കിന് ലഭിച്ചില്ല. 74 റൺസെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ക്ലാർക്കിന് സാധിച്ചു.

33 കാരനായ ക്ലാർക്കിന് പുറംവേദനയെ തുടർന്ന് ലോകകപ്പ് കളിക്കാനാകുമോ എന്ന് പോലും സംശയമുണ്ടായിരുന്നു. എന്നാൽ യുവാക്കളുടെ പ്രസരിപ്പുള്ള ടീമിനെ വിജയതൃഷ്ണയുള്ള ടീമായി മാറ്റി ലോകകപ്പ് ഉയർത്താൻ ഓസ്‌ട്രേലിയക്ക് സാധിച്ചു. അഞ്ചാമത്തെ ലോകകപ്പ് വിജയത്തോടെ അഞ്ച് ഭൂഖണ്ഡങ്ങളിലും ലോകകപ്പുയർത്തുന്ന ടീമെന്ന അപൂർവ്വ ബഹുമതിയും ഓസ്‌ട്രേലിയ സ്വന്തമായിക്കി. 1987ൽ ഇന്ത്യയിൽ വച്ചാണ് അലൻ ബോർഡർ ആദ്യമായി ലോകകപ്പ് ഉയർത്തിയത്. പിന്നീട് ഇംഗ്ലണ്ടിൽ വച്ച് 1999ൽ സ്റ്റീവ് വോ കപ്പുയർത്തി. 2003ൽ ദക്ഷിണാഫ്രിക്കയിൽ വച്ചും 2007ൽ വിൻഡീസിൽ വച്ചും റിക്കി പോണ്ടിങ് കപ്പുയർത്തി. ഇതിന് ശേഷമാണ് ഓസ്‌ട്രേലിയ ഭൂഖണ്ഡത്തിൽ വച്ച് ക്ലാർക്ക് കപ്പുയർത്തിയത്. ടെസ്റ്റിൽ തുടരനാണ് 33കാരനായ ക്ലാർക്കിന്റെ തീരുമാനം.

25കാരനായ സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയൻ നായക സ്ഥാനം ഏറ്റെടുക്കുമെന്നാണ് അറിയുന്നത്. അതേസമയം വിജയസ്മിതത്തോടെ മൈക്കിൾ ക്ലാർക്ക് വിടവാങ്ങിയപ്പോൾ ന്യൂസിലാൻഡ് നിരയിൽ കണ്ണീരോടെ മടങ്ങിയത് വെറ്ററൻ സ്പിന്നർ ഡാനിയേൽ വെട്ടോറിയായിരുന്നു. ആദ്യമായി ഫൈനലിൽ എത്തിയ കിവി നിരയിൽ കപ്പുയർത്താൻ യോഗ്യതയുള്ള താരമായിരുന്നു വെട്ടോറി. ഈ ലോകകപ്പ് വെട്ടോറിയുടെ അവസാനത്തെ ലോകകപ്പാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP