Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെന്നൈയെ മുന്നിൽ നിന്ന് നയിച്ച് നായകൻ ധോനി; അരങ്ങേറ്റത്തിൽ രണ്ട് വിക്കറ്റ് വീഴ്‌ത്തി മലയാളി താരം ആസിഫ്: ഡയർ ഡെവിൾസിനെ തകർത്ത് സൂപ്പറായി സൂപ്പർ കിങ്‌സ്

ചെന്നൈയെ മുന്നിൽ നിന്ന് നയിച്ച് നായകൻ ധോനി; അരങ്ങേറ്റത്തിൽ രണ്ട് വിക്കറ്റ് വീഴ്‌ത്തി മലയാളി താരം ആസിഫ്: ഡയർ ഡെവിൾസിനെ തകർത്ത് സൂപ്പറായി സൂപ്പർ കിങ്‌സ്

പുണെ: ഡൽഹി ഡെയർഡെവിൾസിനെ വീഴ്‌ത്തി ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന് 13 റൺസ് ജയം. ചെന്നൈ ഉയർത്തിയ 211 റൺസ് പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുക്കാനെ സാധിച്ചുള്ളു. ചെന്നൈയെ മുൻ നിരയിൽ നിന്നു നയിച്ച നായകൻ എംഎസ് ധോനി ടമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. അർധസെഞ്ചുറിയുമായി യുവതാരം ഋഷഭ് പന്തും വിജയ് ശങ്കറും പൊരുതി നോക്കിയെങ്കിലും ഒടുവിൽ ബാറ്റ് വെച്ച് കീഴടങ്ങുകയായിരുന്നു.

ഋഷഭ് 45 പന്തിൽ 79ഉം വിജയ് ശങ്കർ 31 പന്തിൽ 54ഉം റൺസെടുത്തു. പൃഥ്വി ഷാ (അഞ്ച് പന്തിൽ ഒൻപത്), കോളിൻ മൺറോ (16 പന്തിൽ 26), ശ്രേയസ് അയ്യർ (14 പന്തിൽ 13), ഗ്ലെൻ മാക്‌സ്‌വെൽ (അഞ്ച് പന്തിൽ ആറ്), ഗ്ലെൻ മാക്‌സ്‌വെൽ (അഞ്ച് പന്തിൽ ആറ്) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഡൽഹി താരങ്ങളുടെ സ്‌കോറുകൾ. നാലു പന്തിൽ മൂന്നു റൺസുമായി രാഹുൽ തെവാട്ടിയയും പുറത്താകാതെനിന്നു. ചെന്നൈയ്ക്കായി കന്നി മൽസരം കളിക്കാനിറങ്ങിയ മലയാളി താരം കെ.എം.ആസിഫ് രണ്ടു വിക്കറ്റ് വീഴ്‌ത്തി. ലുങ്കി എൻഗിഡി, രവീന്ദ്ര ജഡേജ എന്നിവരും ഓരോ വിക്കറ്റു വീഴ്‌ത്തി.

ടോസ് നേടിയ ഡൽഹി, ചെന്നൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഷെയ്ൻ വാട്‌സൺ, ഫാഫ് ഡുപ്ലേസി എന്നിവർ ചേർന്നു മികച്ച തുടക്കമാണ് ചെന്നൈയ്ക്കു നൽകിയത്. സുരേഷ് റെയ്‌നയൊഴികെ പുറത്തായ മൂന്നു ബാറ്റ്‌സ്മാന്മാരും താളം കണ്ടെത്തിയതോടെ മികച്ച വിജയലക്ഷ്യത്തിലേക്ക് ചെന്നൈ ചേക്കേറുകയായിരുന്നു. അവസാന പന്തുകളിൽ ആഞ്ഞടിച്ച ക്യാപ്റ്റൻ എം.എസ്.ധോണിയും ചെന്നൈയെ മുന്നിൽനിന്നു നയിച്ചു.

നേരത്തേ ഷെയ്ൻ വാട്‌സണിന്റെയും (40 പന്തിൽ 78), എം.എസ്.ധോണിയുടെയും ( പുറത്താകാതെ 22 പന്തിൽ 51), അമ്പാട്ടി റായ്ഡുവിന്റെയും (24 പന്തിൽ 41) ബാറ്റിംഗാണ് ചെന്നൈയെ 211ൽ എത്തിച്ചത്. ഓപ്പണർമാരായ വാട്‌സണും ഫാഫ് ഡുപ്ലെസിസും (33) ചേർന്ന് സ്‌ഫോടനാത്മകമായ തുടക്കമാണ് ചെന്നൈയ്ക്ക് നൽകിയത്.

ഇരുവരും 10.5 ഓവറിൽ 105 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഡുപ്ലെസിസിനെ ബൗൾട്ടിന്റെ കൈയിൽഎത്തിച്ച് വിജയ് ശങ്കറാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്നെത്തിയ റെയ്‌ന (1) കാര്യമായ സംഭാവ നൽകാതെ മടങ്ങിയെങ്കിലും പകരമെത്തിയ റായ്ഡുവും വാട്‌സൺ പുറത്തായ ശേഷമെത്തിയ ധോണിയും ഫോം തുടർന്നതോടെ ചെന്നൈ ഇരുന്നൂറ് കടന്ന് കുതിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP