Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗൗര്യം വീണ്ടെടുത്തപ്പോൾ മൂർച്ച കൂടി; ഹൈദരാബാദിനെ ബൗളർമാർ വരിഞ്ഞുകെട്ടിയതോടെ റൺറേറ്റ് താഴേക്ക്; അർദ്ധസെഞ്ചുറി നേടിയ കെയ്ൻ വില്യംസൺ പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്ക് ഓടി അടുക്കാനാവാതെ ഹൈദരാബാദ്; ചെന്നൈ സൂപ്പർ കിങ്‌സിന് 20 റൺസ് വിജയം; ചെന്നൈക്ക് ഇത് മൂന്നാം വിജയം

ഗൗര്യം വീണ്ടെടുത്തപ്പോൾ മൂർച്ച കൂടി; ഹൈദരാബാദിനെ ബൗളർമാർ വരിഞ്ഞുകെട്ടിയതോടെ റൺറേറ്റ് താഴേക്ക്; അർദ്ധസെഞ്ചുറി നേടിയ കെയ്ൻ വില്യംസൺ പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്ക് ഓടി അടുക്കാനാവാതെ ഹൈദരാബാദ്; ചെന്നൈ സൂപ്പർ കിങ്‌സിന് 20 റൺസ് വിജയം; ചെന്നൈക്ക് ഇത് മൂന്നാം വിജയം

മറുനാടൻ ഡെസ്‌ക്‌

ദുബായ്: മൂർച്ചയേറിയ ബൗളിങ്ങിൽ സൺറൈസേഴ്‌സ് ഹൈദാബിനെ വരിഞ്ഞുകെട്ടിയതോടെ ചെന്നൈ സൂപ്പർകിങ്‌സിന് 20 റൺസ് ജയം. 168 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദിന്റെ പോരാട്ടം 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസിൽ അവസാനിച്ചു. കൃത്യമായ ഇടവേളകളിൽ ചെന്നൈക്ക് വിക്കറ്റുകൾ കിട്ടിയതോടെ ഹൈദരാബാദിന് ആവശ്യമുള്ള റൺറേറ്റ് അകലെയായി. സമ്മർദ്ദത്തിന് അടിപ്പെട്ട് സൺറൈസേഴ്‌സ് തകർന്ന് വീണു.

കെയ്ൻ വില്യംസൺ 39 പന്തിൽ 57 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു.ജോണി ബെയർ‌സ്റ്റോ (24 പന്തിൽ 23), പ്രിയം ഗാർഗ് (18 പന്തിൽ 16), വിജയ് ശങ്കർ (ഏഴു പന്തിൽ 13), റാഷിദ് ഖാൻ (എട്ടു പന്തിൽ 14) എന്നിവരാണ് ഹൈദരാബാദ് നിരയിൽ രണ്ടക്കം കടന്ന മറ്റുള്ളവർ. ഡേവിഡ് വാർണർ (13 പന്തിൽ 9), മനീഷ് പാണ്ഡെ (മൂന്നു പന്തിൽ നാല്), ഷഹബാസ് നദീം (അഞ്ച് പന്തിൽ അഞ്ച്) എന്നിവർ നിരാശപ്പെടുത്തി.ചെന്നൈയ്ക്കായി ഡ്വെയിൻ ബ്രാവോ, കാൺ ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.

ചെന്നൈ ഇന്ന് പുതിയ ഓപ്പണിങ് ജോഡിയെ പരീക്ഷിച്ച് എല്ലാവരെയും ഞെട്ടിച്ചു. സാം കുറാനും, ഫാഫ് ഡ്യുപ്ലസിയും ചേർന്നുള്ള കൂട്ടുകെട്ടിൽ കുറാൻ ചില ബൗണ്ടറികളൊക്കെയടിച്ച് 21 റൺസുമായി ശൗര്യം കാണിച്ചെങ്കലും, ഡ്യൂപ്ലെസി ഗോൾഡൻ ഡക്കായി. ഷെയ്ൻ വാട്‌സണും അമ്പാട്ടി റായുഡുവും ചേർന്നാണ് ചെന്നൈക്ക് വേണ്ടി രക്ഷാപ്രവർത്തനം നടത്തിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 81 റൺസെടുത്തു. 34 പന്തിൽ 41 റൺസെടുത്ത റായുഡുവിനെ ഖലീൽ അഹമ്മദ് പുറത്താക്കി. 10 പന്തിൽ 25 റൺസെടുത്ത് ജഡേജ പുറത്താകാതെ നിന്നു.

ഏഴ് മത്സരങ്ങളിൽ അഞ്ചണ്ണം പരാജയപ്പെട്ട ചെന്നൈക്ക് ഈ വിജയം പിടിവള്ളിയാണ്. ഈ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ് ഇരു ടീമുകളും തമ്മിലേറ്റുമുട്ടുന്നത്. നേരത്തെ നടന്ന മത്സരത്തിൽ ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദ് ഏഴ് റൺസ് വിജയം നേടിയിരുന്നു.ഈ സീസണിൽ ചെന്നൈയുടെ മൂന്നാമത്തെ മാത്രം ജയമാണിത്. ഹൈദരാബാദിന്റെ അഞ്ചാം തോൽവിയും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP