Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഒരുവേള ടീമിൽനിന്ന് ഞാൻ സമ്പൂർണമായി പുറത്തായി; ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് എല്ലാവരും വിധിയെഴുതി; എന്നാൽ, ടീമിലേക്ക് തിരിച്ചെത്തിയ ഞാൻ നാലു വർഷത്തോളം തുടർന്നും കളിച്ചു; 'ചാംപ്യന്മാർ അത്രവേഗം അസ്തമിക്കില്ല'; ഞാൻ ഇവിടെ ഉള്ളിടത്തോളം എല്ലാവർക്കും ബഹുമാനം ലഭിക്കും; ധോണി വിഷയത്തിൽ പ്രതികരണവുമായി സൗരവ് ഗാംഗുലി

'ഒരുവേള ടീമിൽനിന്ന് ഞാൻ സമ്പൂർണമായി പുറത്തായി; ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് എല്ലാവരും വിധിയെഴുതി; എന്നാൽ, ടീമിലേക്ക് തിരിച്ചെത്തിയ ഞാൻ നാലു വർഷത്തോളം തുടർന്നും കളിച്ചു; 'ചാംപ്യന്മാർ അത്രവേഗം അസ്തമിക്കില്ല'; ഞാൻ ഇവിടെ ഉള്ളിടത്തോളം എല്ലാവർക്കും ബഹുമാനം ലഭിക്കും; ധോണി വിഷയത്തിൽ പ്രതികരണവുമായി സൗരവ് ഗാംഗുലി

മറുനാടൻ ഡെസ്‌ക്‌

മുംബൈ; 'ഞാൻ എപ്പോഴും പറയുന്നൊരു കാര്യമുണ്ട്. ഒരുവേള ടീമിൽനിന്ന് ഞാൻ സമ്പൂർണമായി പുറത്തായതാണ്. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് എല്ലാവരും വിധിയെഴുതി. എന്നാൽ, ടീമിലേക്ക് തിരിച്ചെത്തിയ ഞാൻ നാലു വർഷത്തോളം തുടർന്നും കളിച്ചു. ചാംപ്യന്മാർ അത്രവേഗം അസ്തമിക്കില്ല' ഗാംഗുലി പറഞ്ഞു. മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യമുയർന്നപ്പോൾ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഗാംഗുലിക്കു നേരെ ചോദ്യമുയർന്നത്. ധോണിയേപ്പോലൊരു താരത്തെ ലഭിച്ചതിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ ഗാംഗുലി, താരത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. അതേസമയം എല്ലാവരും കരുതിയിരുന്നത് ഗാംഗുലി ധോണി വിഷയത്തിൽ മറിച്ചൊരു നിലപാട് സ്വീകരിക്കുമെന്നായിരുന്നു. എന്നാൽ ഇതിനെ എല്ലാമാണ് ദാദ പൊളിച്ച് എഴുതിയത്.

'അദ്ദേഹത്തിന്റെ (ധോണിയുടെ) മനസ്സിൽ എന്താണെന്ന് എനിക്കറിയില്ല. ധോണിയേപ്പോലൊരു താരത്തെ ലഭിച്ചതിൽ അത്യധികം അഭിമാനിക്കുന്നവരാണ് ഇന്ത്യക്കാർ. ഞാൻ ഇവിടെ (ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത്) ഉള്ളിടത്തോളം കാലം എല്ലാവർക്കും തീർച്ചയായും ബഹുമാനം ലഭിക്കും. ധോണിയുടെ നേട്ടങ്ങൾ നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ എത്രയോ സന്ദർഭങ്ങളുണ്ട്' ഗാംഗുലി പറഞ്ഞു.

അതേസമയം, മുൻ ഇന്ത്യൻ നായകൻ കൂടിയായ ധോണിയുമായി വിരമിക്കൽ വിഷയത്തെക്കുറിച്ച് സംസാരിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. 'ഇക്കാര്യത്തെക്കുറിച്ച് ഞാൻ ധോണിയുമായി ഇതുവരെ സംസാരിച്ചിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളിൽ ഒരാളായ അദ്ദേഹത്തെ തീർച്ചയായും നേരിട്ട് കാണും' ഗാംഗുലി പ്രതികരിച്ചു.

ഇന്ത്യ- ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര നേരത്തെ നിശ്ചയിച്ചപ്രകാരം നടക്കുമെന്നാണ് പ്രതീക്ഷയെന്ന് സൗരവ് ഗാംഗുലി പ്രതികരിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യൻ പര്യടനത്തിന് ടീമിന് അനുമതി നൽകിയാൽ താരങ്ങൾക്ക് എങ്ങനെ ബഹിഷ്‌കരിക്കാനാകുമെന്ന് ബിസിസിഐ പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ദാദ ചോദിച്ചു.

'പരമ്പര ബഹിഷ്‌കരിക്കുന്നത് ബംഗ്ലാ താരങ്ങളുടെ ആഭ്യന്തര കാര്യമാണ്. എന്നാൽ കൊൽക്കത്ത ടെസ്റ്റ് കാണാനായി എത്തുമെന്ന് ഷെയ്ഖ് ഹസീന അറിയിച്ചിട്ടുണ്ട്. ഷെയ്ഖ് ഹസീന അനുമതി നൽകിയാൽ താരങ്ങൾ വിട്ടുനിൽക്കുന്നത് എങ്ങനെയാണ്' എന്നും സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു. പ്രതിഫലത്തർക്കത്തെ തുടർന്ന് പരമ്പര ബഹിഷ്‌കരിക്കുന്നതായി ബംഗ്ലാ സീനിയർ താരങ്ങൾ തിങ്കളാഴ്ച വ്യക്തമാക്കിയതോടെയാണ് മത്സരങ്ങൾ നടക്കുമോ എന്ന കാര്യം ആശങ്കയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP