Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202301Friday

'കളിക്കാരനും ഭാരവാഹിയുമായി അധികം കാലം തുടരാൻ സാധിക്കില്ല; ഇന്ത്യക്കായി കളിച്ചിട്ടുള്ള സമയമാണ് ഏറ്റവും മികച്ച കാലഘട്ടം; ഇനി മറ്റെന്തെങ്കിലും ചെയ്യണം'; തൃണമൂൽ - ബിജെപി പോരിനിടെ നിലപാട് വ്യക്തമാക്കി സൗരവ് ഗാംഗുലി

'കളിക്കാരനും ഭാരവാഹിയുമായി അധികം കാലം തുടരാൻ സാധിക്കില്ല; ഇന്ത്യക്കായി കളിച്ചിട്ടുള്ള സമയമാണ് ഏറ്റവും മികച്ച കാലഘട്ടം; ഇനി മറ്റെന്തെങ്കിലും ചെയ്യണം'; തൃണമൂൽ - ബിജെപി പോരിനിടെ നിലപാട് വ്യക്തമാക്കി സൗരവ് ഗാംഗുലി

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: ബിസിസഐ അധ്യക്ഷ പദവിയിൽ നിന്നുള്ള സ്ഥാന ചലനവുമായി ബന്ധപ്പെട്ട് ബിജെപി - തൃണമൂൽ കോൺഗ്രസ് രാഷ്ട്രീയ പോര് തുടരുന്നതിനിടെ തന്റെ നിലപാട് അറിയിച്ച് മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ദീർഘകാലം പദവിയിൽ തുടരാനാകില്ലെന്ന് ഗാംഗുലി വ്യക്തമാക്കി. നാളുകളോളം കളിക്കാനും ഭരണ പദവിയിൽ ഇരിക്കാനും കഴിയില്ല. ക്രിക്കറ്റ് താരം എന്ന നിലയിൽ കുറേ കളിക്കാനായി, ക്രിക്കറ്റ് ഭരണത്തിലും ഉണ്ടായിരുന്നു, ഇനി മറ്റെന്തെങ്കിലും ചെയേണ്ടതുണ്ടെന്നും ഗാംഗുലി പ്രതികരിച്ചു. ബിജെപിക്ക് വഴങ്ങാത്തതു കൊണ്ടാണ് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതെന്ന ആരോപണങ്ങൾക്കിടെയാണ് ഗാംഗുലിയുടെ പ്രതികരണം.

ഗാംഗുലിക്ക് പകരക്കാരനായി മുൻ ലോകകപ്പ് ഹീറോ റോജർ ബിന്നി പ്രസിഡന്റ് സ്ഥാനത്തേക്കെത്തും. സ്ഥാനത്ത് തുടരാൻ ഗാംഗുലി താൽപര്യം പ്രകടിപ്പിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

'ബിസിസിഐ ഭാരവാഹിയിൽ നിന്ന് ഞാൻ മറ്റോരു സ്ഥാനത്തേക്ക് മാറും. ജീവിതത്തിൽ എന്തൊക്കെ ചെയ്താലും ഇന്ത്യക്കായി കളിച്ചിട്ടുള്ള സമയമാണ് ഏറ്റവും മികച്ച കാലഘട്ടം. ഞാൻ ബിസിസിഐ പ്രസിഡന്റായിരുന്നു, ഇനിയുള്ള സമയം മറ്റ് വലിയ കാര്യങ്ങൾ ചെയ്യാൻ ഞാൻ ശ്രമിക്കും. കളിക്കാരനായും ഭാരവാഹിയുമായി അധികം കാലം നിങ്ങൾക്ക് തുടരാൻ സാധിക്കില്ല. രണ്ടും നല്ലൊരു അനുഭവമായിരുന്നു,' ഗാംഗുലി പറഞ്ഞു.

ഇന്ത്യൻ നായകൻ ആയിട്ടുള്ള തന്റെ അനുഭവും ഗാംഗുലി പങ്കുവെച്ചു. 'ആറ് ക്യാപ്റ്റന്മാരായിരുന്നു ടീമിനെ നയിച്ചിരുന്നത്. രാഹുൽ ഏകദേശം സ്‌ക്വാഡിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ ഞാൻ അദ്ദേഹത്തെ പിന്തുണച്ചു. ഞാൻ ടീമിനെ തെരഞ്ഞെടുക്കുമ്പോൾ അവരുടെ അഭിപ്രായം സ്വീകരിക്കുമായിരുന്നു. ഞാൻ നേടിയ റൺസല്ലാ മറ്റ് എന്തോ ആണ് ആളുകൾ ഓർക്കുന്നത്. ഒരു നേതാവെന്ന നിലയിൽ നിങ്ങൾ എന്ത് ചെയ്യുന്നു എന്നതിലാണ് കാര്യം,' ദാദ കൂട്ടിച്ചേർത്തു.

'ചരിത്രത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. ഒരു ദിവസം കൊണ്ട് അംബാനിയും നരേന്ദ്ര മോദിയും ആകാൻ സാധിക്കില്ല. മാസങ്ങളും വർഷങ്ങളും പരിശ്രമിച്ചാൽ മാത്രമേ ഉയർന്ന നിലയിൽ എത്താൻ നിങ്ങൾക്ക് സാധിക്കുക,' ഗാംഗുലി വ്യക്തമാക്കി.

ഈ മാസം 18ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം റോജർ ബിന്നി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തെക്ക് എത്തും. ജയ് ഷാ സെക്രട്ടറിയായി തുടരും. മറ്റ് സ്ഥാനങ്ങളിലും ചില മാറ്റങ്ങൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിജെപിയിൽ ചേരാത്തതിനാലാണ് ഗാംഗുലിയെ ഒഴിവാക്കിയതെന്ന് തൃണമൂൽ കോൺഗ്രസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് അമിത് ഷാ ഗാംഗുലിയുടെ വീട് സന്ദർശിച്ചത് സമ്മർദ്ദം ചെലുത്താനായിരുന്നു. എന്നാൽ ഗാംഗുലി ബിജെപിയിൽ ചേരില്ലെന്ന് ബോധ്യപ്പെട്ടതോടെ പകപോക്കലിന്റെ ഭാഗമായാണ് ഒഴിവാക്കുന്നതെന്നായിരുന്നു നേതാക്കളുടെ ആരോപണം. അമിത് ഷായുടെ മകൻ ജയ്ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് തുടരുമ്പോൾ ഗാംഗുലിയെ മാത്രം ഒഴിവാക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ടിഎംസി എംപി ശന്തനു സെൻ അടക്കമുള്ളവർ ആരോപണവുമായി രംഗത്തെത്തിയത്.

എന്നാൽ ഗാംഗുലിയെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ലെന്നായിരുന്നു ആരോപണങ്ങളെ പ്രതിരോധിച്ച് ബിജെപി വ്യക്തമാക്കിയത്. അമിത് ഷാ ഗാംഗുലിയെ കാണാനെത്തിയതിൽ രാഷ്ട്രീയമില്ലെന്നും ബിജെപി എംപി ലോക്കറ്റ് ചാറ്റർജി പ്രതികരിച്ചു.

ഈ മാസം 18നാണ് ബിസിസിഐയുടെ നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കുക. ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് രണ്ടാമതൊരു അവസരം കൂടി സൗരവ് ഗാംഗുലി ആഗ്രഹിച്ചെങ്കിലും നൽകാനാകില്ലെന്ന നിലപാടിലാണ് സെക്രട്ടറി ജയ് ഷായും സംഘവും സ്വീകരിച്ചത്. ഗാംഗുലിക്ക് പകരം റോജർ ബിന്നി ബിസിസിഐ അധ്യക്ഷനാകുമെന്നാണ് റിപ്പോർട്ടുകൾ. ഐപിഎൽ ചെയർമാൻ പദവി വാഗ്ദാനം ചെയ്തുവെങ്കിലും തരംതാഴ്‌ത്തലെന്ന് ബോധ്യമായതോടെ ഗാംഗുലി പിന്മാറിയതായും റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP