Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേർസി ഇനി ബൈജൂസ് ആപ്പ് സ്‌പോൺസർ ചെയ്യും; ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം മുതൽ ടീം ബൈജൂസിന്റെ സ്‌പോൺസർഷിപ്പിൽ ഇറങ്ങിയേക്കും; ചൈനീസ് കമ്പനിയായ ഓപ്പോ കരാർ ബൈജൂസിന് മറിച്ച് നൽകിയതിനെ തുടർന്നാണ് പുതിയ മാറ്റം

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേർസി ഇനി ബൈജൂസ് ആപ്പ് സ്‌പോൺസർ ചെയ്യും; ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം മുതൽ ടീം ബൈജൂസിന്റെ സ്‌പോൺസർഷിപ്പിൽ ഇറങ്ങിയേക്കും; ചൈനീസ് കമ്പനിയായ ഓപ്പോ കരാർ ബൈജൂസിന് മറിച്ച് നൽകിയതിനെ തുടർന്നാണ് പുതിയ മാറ്റം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേർസി സ്‌പോൺസർമാർ സെപ്റ്റംബർ മുതൽ ബൈജൂസ് ലേണിങ് ആപ്പായിരിക്കും. ചൈനീസ് മൊബൈൽ കമ്പനിയായ ഓപ്പോയാണ് ഇപ്പോൾ ഇന്ത്യൻ ടീമിന്റെ സ്‌പോൺസേർസ്. വെസ്്റ്റ് ഇൻഡീസുമായി നടക്കുന്ന് പരമ്പര വരെയായിരിക്കും ഓപ്പോയുടെ ജേഴ്‌സി ഇന്ത്യൻ ടീം ധരിക്കുക. ഇന്ത്യൻ ജേർസി ബ്രാന്റ് ചെയ്തത് അസന്തുലിതമാണെന്ന ഓപ്പോയുടെ വിലയിരുത്തലിനെ തുടർന്നാണ് തങ്ങളുടെ ജേർസി അവകാശം ഓപ്പോ ബൈജൂസ് ആപ്പിന് കൈമാറുന്നത്. മാർച്ച് 2017 ൽ അഞ്ചുകൊല്ലത്തേക്ക് 1,079 കോടി മുടക്കിയാണ് ജേർസി കരാർ ഓപ്പോ നേടിയത്. എന്നാൽ ഈ കരാർ ഇപ്പോൾ ബൈജുവിന് മറിച്ച് നൽകുകയാണ് ഓപ്പോ. ദക്ഷിണാഫ്രിക്കയുമായുള്ള സീരിസിലായിരിക്കും ബൈജൂസ് ആപ്പിന്റെ പരസ്യം ഇന്ത്യൻ ജേർസിയിൽ വരുന്നത്. ഓപ്പോയിൽ നിന്നും ലഭിക്കേണ്ട തുക അതേ കരാറിൽ തന്നെ ബിസിസിഐയ്ക്ക് ഇനിയും ലഭിക്കും.

ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്‌ടെക് കമ്പനിയാണ് ബൈജൂസ്. 2015 ലാണ് കണ്ണൂർ സ്വദേശിയായ ബൈജു രവീന്ദ്രൻ ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപിക്കുന്നത്. ഇപ്പോൾ നാലു മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ആപ്പിലൂടെ ശാസ്ത്രം, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളിൽ പഠന സഹായം നൽകുന്നു. ഫേസ്‌ബുക്ക് ഏഷ്യയിൽ ആദ്യമായി നിക്ഷേപം നടത്തിയ സംരംഭം എന്ന നിലയിലും ബൈജൂസ് ശ്രദ്ധേയമാണ്. സ്‌കൂൾ കുട്ടികളുടെ വിദ്യാഭ്യാസ അടിത്തറ ശക്തമാക്കുകയെന്നതാണ് ബൈജൂസ് ആപ്പിന്റെ ലക്ഷ്യം. കഴിഞ്ഞ അഞ്ച് കൊല്ലത്തിനുള്ളിൽ ഏറ്റവും മൂല്യം നേടിയെടുത്ത കമ്പനികളിൽ ഒന്നാണ് ബൈജൂസ്. അടുത്തിടെ ഇന്ത്യ-ന്യൂസിലാന്റ് പരമ്പരയുടെ മുഖ്യ പ്രയോജകർ ബൈജൂസ് ആയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP