Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാലാം ടെസ്റ്റിൽ ബുംറ കളിക്കില്ല; താരത്തിന്റെ പിന്മാറ്റം വ്യക്തിരപരമായ കാരണങ്ങളെത്തുടർന്ന്; നാലാം ടെസ്റ്റ് മാർച്ച് 4 മുതൽ

നാലാം ടെസ്റ്റിൽ ബുംറ കളിക്കില്ല; താരത്തിന്റെ പിന്മാറ്റം വ്യക്തിരപരമായ കാരണങ്ങളെത്തുടർന്ന്; നാലാം ടെസ്റ്റ് മാർച്ച് 4 മുതൽ

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് താരത്തിന്റെ പിന്മാറ്റമെന്നാണ് റിപ്പോർട്ട്.ഇതോടെ മാർച്ച് നാലിന് ആരംഭിക്കാനിരിക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ബുംറയുടെ സേവനം ഇന്ത്യയ്ക്കുണ്ടാകില്ല.

തന്നെ ടീമിൽ നിന്ന് റിലീസ് ചെയ്യണമെന്ന ബുംറയുടെ അപേക്ഷ ബി.സി.സിഐ അംഗീകരിക്കുകയായിരുന്നു. ശനിയാഴ്ചയാണ് താരത്തെ ടീമിൽ നിന്ന് റിലീസ് ചെയ്തത്. ബുംറയ്ക്ക് പകരം മറ്റൊരു താരത്തെ ടീമിലെടുക്കില്ല. നേരത്തെ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു.

വെറും 19 ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ച ബുംറ അഞ്ച് അഞ്ചു വിക്കറ്റ് നേട്ടങ്ങൾ സഹിതം 83 വിക്കറ്റുകൾ വീഴ്‌ത്തിയ താരമാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP