Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഓസ്‌ട്രേലിയയിൽ വീണ്ടും ബൗൺസർ അപകടം; പാറ്റ് കമ്മിൻസിന്റെ പന്ത് കഴുത്തിൽ കൊണ്ട് നിലത്ത് വീണ് ദിമുത് കരുണരത്‌ന; ബോധരഹിതനായി താരം നിലത്ത് വീണതോടെ ആശങ്കയിൽ താരങ്ങൾ; ലങ്കൻ ബാറ്റ്‌സ്മാനെ ആശുപത്രിയിലേക്ക് മാറ്റി

ഓസ്‌ട്രേലിയയിൽ വീണ്ടും ബൗൺസർ അപകടം; പാറ്റ് കമ്മിൻസിന്റെ പന്ത് കഴുത്തിൽ കൊണ്ട് നിലത്ത് വീണ് ദിമുത് കരുണരത്‌ന; ബോധരഹിതനായി താരം നിലത്ത് വീണതോടെ ആശങ്കയിൽ താരങ്ങൾ; ലങ്കൻ ബാറ്റ്‌സ്മാനെ ആശുപത്രിയിലേക്ക് മാറ്റി

സ്പോർട്സ് ഡെസ്‌ക്‌

മനൂക്ക ഓവൽ (കാൻബറ): 2014 നവംബറിൽ ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടയിലാണ് ഷോൺ ആബട്ടിന്റെ ബൗൺസർ തലയ്ക്ക് പിന്നിൽ കൊണ്ട് ബോധരഹിതനായ ഓസീസ് ഓപ്പണർ ഫിലിപ് ഹ്യൂസ് മരണത്തിന് കീഴടങ്ങിയത്. പുൾ ഷോട്ടിന് ശ്രമിച്ചപ്പോഴാണ് താരത്തിന് അപകടം സംഭവിച്ചത്. ഇന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പറ്റ് കമ്മിൻസിന്റെ ബൗൺസർ ലീവ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ കഴുത്തിൽ ഏറ് കൊണ്ട് ശ്രീലങ്കൻ ബാറ്റ്‌സ്മാൻ ദിമുത് കരുണരത്‌ന നിലത്ത് വീണപ്പോൾ ഏവരും ഓർത്ത് പോയത് ആ ദുരന്തത്തെ കുറിച്ചാണ്.

പാറ്റ് കമ്മിൻസിന്റെ ബൗൺസറേറ്റ ശ്രീലങ്കയുടെ ദിമുത് കരുണരത്‌ന ഗ്രൗണ്ടിൽ വീഴുകയായിരുന്നു. മത്സരത്തിൽ ലങ്കയുടെ ഒന്നാമിന്നിങ്സിനിടെയാണ് സംഭവം. ലങ്കൻ ഇന്നിങ്സിന്റെ 31 ാം ഓവറിൽ കമ്മിൻസിന്റെ പന്ത് കരുണരത്‌നയുടെ കഴുത്തിന് പിന്നിൽ കൊള്ളുകയായിരുന്നു. ഉടൻ തന്നെ താരം നിലത്തേക്ക് വീണു. ഇതിന് പിന്നാലെ ഓസ്‌ട്രേലിയ ശ്രീലങ്ക ടീമുകളുടെ മെഡിക്കൽ ടീം ഗ്രൗണ്ടിലേക്ക് പാഞ്ഞെത്തി. തുടർന്ന് പ്രഥമശുശ്രൂഷ നൽകി. അതിന് പിന്നാലെയാണ് താരത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP