Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202228Tuesday

റെയ്ഫിയുടേയും രോഹന്റേയും ഗോഡ് ഫാദർ; സഞ്ജുവിലെ പ്രതിഭയെ രാകി മിനുക്കി; നിയാസിനേയും സാനുത്തിനേയും വളർത്തി; ഷോൺ റോജറെ അണ്ടർ 19 ടീമിലെത്തിച്ചു; കേരളാ ക്രിക്കറ്റിലെ ദ്രോണാചാര്യർ ഇനി ഡൽഹി കാപ്പിറ്റൽസിൽ; ഐപിഎല്ലിൽ കൂടുതൽ മലയാളികൾ ഇനിയെത്തിയേക്കും

റെയ്ഫിയുടേയും രോഹന്റേയും ഗോഡ് ഫാദർ; സഞ്ജുവിലെ പ്രതിഭയെ രാകി മിനുക്കി; നിയാസിനേയും സാനുത്തിനേയും വളർത്തി; ഷോൺ റോജറെ അണ്ടർ 19 ടീമിലെത്തിച്ചു; കേരളാ ക്രിക്കറ്റിലെ ദ്രോണാചാര്യർ ഇനി ഡൽഹി കാപ്പിറ്റൽസിൽ; ഐപിഎല്ലിൽ കൂടുതൽ മലയാളികൾ ഇനിയെത്തിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി ക്യാപിറ്റൽസിന്റെ ഫീൽഡിങ് പരിശീലകനായി മലയാളി പരിശീലകൻ ബിജു ജോർജ് എത്തുമ്പോൾ കേരള താരങ്ങൾക്ക് വലിയ പ്രതീക്ഷ. മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫിനു പകരക്കാരനായാണ് ബിജു ജോർജിനെ ഡൽഹി ടീ മിലെത്തിച്ചത്. തിരുവനന്തപുരത്തെ സായി ക്രിക്കറ്റ് കോച്ചിംഗിലെ പരിശീലകനാണ് ഈ മലയാളി. സഞ്ജു വി സാംസൺ അടക്കമുള്ളവരെ ക്രിക്കറ്റിലേക്ക് കൈപിടിച്ചുയർത്തിയത് ബിജു ജോർജ്.

സഞ്ജുവിന് പുറമേ അണ്ടർ 19 ഇന്ത്യക്ക് വേണ്ടി കളിച്ച റെയ്ഫി വിൻസന്റ് ഗോമസ്, രോഹൻ പ്രേം അടക്കം നിരവധി താരങ്ങളുടെ പരിശീലകനായിരുന്നു. ഷോൺ റോജർ എന്ന യുവ പ്രതിഭയേയും പരിശീലിപ്പിക്കുന്നത് ബിജു ജോർജാണ്. കേരളാ രഞ്ജി ട്രോഫി കോച്ചുമായിരുന്നു. കെസിഎയുമായി അടുത്ത് നിന്ന് പ്രവർത്തിക്കുന്ന ബിജു ജോർജ് കേരളത്തിലെ പ്രധാന പരിശീലകരിൽ ഒരാളാണ്. അതുകൊണ്ട് തന്നെ കൂടുതൽ മലയാളി താരങ്ങൾക്ക് ഐപിഎല്ലുമായി സഹകരിക്കാൻ ബിജുവിന്റെ കടന്നു വരവ് അവസരമൊരുക്കും. കൂടുതൽ താരങ്ങൾക്ക് ഭാവിയിൽ ഐപിഎൽ ടീമുമായി സഹകരിക്കാൻ അവസരമൊരുക്കുമെന്നാണ് പ്രതീക്ഷ.

റിക്കി പോണ്ടിങ് ആണ് ടീമിന്റെ മുഖ്യ പരിശീലകൻ. ഷെയിൻ വാട്സൺ, ജെയിംസ് ഹോപ്സ്, അജിത് അഗാർക്കർ, പ്രവീൺ ആംറേ തുടങ്ങിയ പരിശീലക സംഘത്തിനൊപ്പമാവും ബിജു ജോർജ് പ്രവർത്തിക്കുക. ഇന്ത്യൻ വനിത ടീമിന്റെ ഫീൽഡിങ് കോച്ചായി പ്രവർത്തിച്ച പരിചയമുള്ള ബിജു ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ടീമുകളുമായും സഹകരിച്ചിട്ടുണ്ട്. കുവൈറ്റ് ദേശീയ ടീം പരിശീലകനായിരുന്നു. ഈ മികവെല്ലാം പരിഗണിച്ചാണ് ഡൽഹി ടീം ബിജു ജോർജിനെ ഫീൽഡിങ് പരിശീലകനാക്കുന്നത്.

ഇന്ത്യൻ വനിതാ ടീമിന്റെ മുൻ പരിശീലകനായിരുന്ന ബിജു ജോർജ്, നേരത്തെ 2015, 2016 സീസണുകളിൽ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം പ്രവർത്തിച്ചിരുന്നു. 2020 സീസണിൽ സൺ റൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലക സംഘത്തിലും ഈ തിരുവനന്തപുരം സ്വദേശിയുണ്ടായിരുന്നു. ഇതിനിടെ കുവൈറ്റ് ദേശീയ ടീമിനേയും അദ്ദേഹം കളി പഠിപ്പിച്ചു. മുൻ ഓസ്ട്രേലിയൻ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ റിക്കി പോണ്ടിംഗാണ് ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകൻ.

മുൻ ഓസ്ട്രേലിയൻ സ്റ്റാർ ഓൾ റൗണ്ടർ ഷെയിൻ വാട്സൺ, മുൻ ഇന്ത്യൻ താരം അജിത് അഗാർക്കർ, പ്രവീൺ ആംറെ എന്നിവർ ഇക്കുറി ടീമിന്റെ സഹപരിശീലകരായി പ്രവർത്തിക്കും. മുൻ ഓസീസ് താരം ജെയിംസ് ഹോപ്സാണ് ടീമിന്റെ ബോളിങ് പരിശീലകൻ. താരസമ്പന്നമായ ഈ പരിശീലക സംഘത്തിലേക്കാണ് ബിജു ജോർജ് കൂടിയെത്തിയിരിക്കുന്നത്. സാനുത്ത്, നിയാസ് തുടങ്ങി ഒട്ടേറെ പ്രതിഭകളെ കേരളാ ക്രിക്കറ്റിന് നൽകിയത് ബിജു ജോർജാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സായ് പരിശീലന കേന്ദ്രത്തിൽ നൂറു കണക്കിന് കുട്ടികളും താരങ്ങളുമാണ് ബിജു ജോർജിൽ നിന്ന് കളി പഠിക്കുന്നത്.

ഷോൺ റോജർ അടക്കമുള്ള ഭാവി പ്രതിഭകൾ ബിജുവിന്റെ ശിഷ്യരാണ്. കേരളത്തിലെ കളിക്കാരെ അടുത്തറിയാവുന്ന പരിശീലകൻ ഐപിഎൽ ടീമിന്റെ ഭാഗമാകുന്നത് കേരളത്തിലെ താരങ്ങൾക്കും പ്രതീക്ഷയാണ്. കുറച്ച് വർഷങ്ങളായി ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നാണ് ഡൽഹി ക്യാപിറ്റൽസിന്റേത്. കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേ ഓഫിലെത്തിയ അവർ യു എ ഇ ആതിഥേയത്വം വഹിച്ച 2020 സീസണിൽ ചരിത്രത്തിലാദ്യമായി ഫൈനലിലുമെത്തിയിരുന്നു. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് നയിക്കുന്ന ടീമിൽ പൃഥ്വി ഷാ, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, ഷർദുൽ താക്കൂർ, ആന്റിച്ച് നോർക്കിയ എന്നീ സൂപ്പർ താരങ്ങളുമുണ്ട്.

1991മുതൽ വിവിധ കേരളാ ടീമിനെ പരിശീലിപ്പിച്ച അനുഭവം ബിജു ജോർജിനുണ്ട്. 2009ൽ കേരളാ രഞ്ജി ട്രോഫി ടീമിന്റെ സഹപരിശീലകനായിരുന്നു. 2011-12ൽ കേരളാ ടീമിന്റേയും കോച്ചായി. ദുലൂപ് ട്രോഫിയിൽ ദക്ഷിണമേഖലാ ഇന്ത്യൻ ടീമിനേയും ബിജു പരിശീലിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP