Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റിലും കളിക്കാൻ ഞാൻ തയ്യാറാണ്; നിങ്ങളുടെ അനുമാനത്തിന് അനുസരിച്ച് വാർത്തയുണ്ടാക്കരുത്'; ടെസ്റ്റ് മതിയാക്കുന്നുവെന്ന വാർത്തക്കെതിരേ ഭുവനേശ്വർ കുമാർ

'ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റിലും കളിക്കാൻ ഞാൻ തയ്യാറാണ്; നിങ്ങളുടെ അനുമാനത്തിന് അനുസരിച്ച് വാർത്തയുണ്ടാക്കരുത്'; ടെസ്റ്റ് മതിയാക്കുന്നുവെന്ന വാർത്തക്കെതിരേ ഭുവനേശ്വർ കുമാർ

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ ഇടം ലഭിക്കാതെ വന്നതിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കാൻ താത്പര്യപ്പെടുന്നില്ലെന്ന വാർത്തകൾ തള്ളി ഇന്ത്യൻ ക്രിക്കറ്റ് താരം ഭുവനേശ്വർ കുമാർ. ഭുവനേശ്വർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്നും ഇനി നിശ്ചിത ഓവർ ക്രിക്കറ്റ് മാത്രമായിരിക്കും കളിക്കുക എന്നും വാർത്തകൾ പുറത്തുവന്നതിരുന്നു. ഇതിന് മറുപടിയുമായാണ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു ഭുവനേശ്വർ കുമാർ.

മനസ്സിലുള്ളത് എഴുതിപ്പിടിപ്പിക്കരുതെന്നും ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റിലും കളിക്കാൻ താൻ തയ്യാറാണെന്നും ഭുവനേശ്വർ ട്വീറ്റിൽ വ്യക്തമാക്കി. 'ഞാൻ ടെസ്റ്റ് ക്രിക്കറ്റ് കളിക്കില്ലെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിന് വ്യക്തത വരുത്തേണ്ടതുണ്ട്. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റിലും കളിക്കാൻ ഞാൻ തയ്യാറാണ്. നിങ്ങളുടെ അനുമാനത്തിന് അനുസരിച്ച് വാർത്തയുണ്ടാക്കരുത് എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.' ഭുവനേശ്വർ ട്വീറ്റിൽ പറയുന്നു.

2014ലാണ് ഭുവനേശ്വർ ആദ്യമായി ഇംഗ്ലണ്ട് പര്യടനം നടത്തിയത്. അന്ന് അഞ്ച് മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റ് വീഴ്‌ത്തി. ലോർഡസിൽ ആറു വിക്കറ്റ് വീഴ്‌ത്തി ഇന്ത്യയുടെ വിജയത്തിൽ നിർണായക സാന്നിധ്യമായി. മൂന്നു അർധ സെഞ്ചുറി ഉൾപ്പെടെ 247 റൺസും അടിച്ചെടുത്തു. പിന്നീട് 2018-ലെ പര്യടനം പരിക്കുമൂലം നഷ്ടമായി. അതിനുശേഷം ഭുവനേശ്വർ ടെസ്റ്റ് കളിച്ചിട്ടില്ല.

 

There have been articles about me not wanting to play Test cricket. Just to clarify, I have always prepared myself for all three formats irrespective of the team selection and will continue to do the same.
Suggestion - please don’t write your assumptions based on “sources”!

— Bhuvneshwar Kumar (@BhuviOfficial) May 15, 2021  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP