Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹാട്രിക് കിരീടമെന്ന സ്വപ്‌നവുമായി കളത്തിലിറങ്ങിയ കർണാടകയെ എറിഞ്ഞിട്ട് ബംഗാൾ രഞ്ജി ട്രോഫി ഫൈനലിൽ; സൂപ്പർ താരങ്ങൾ അണി നിരന്ന കർണാടകയെ എറിഞ്ഞൊതുക്കിയത് 174 റൺസിന്: ആറ് വിക്കറ്റ് വീഴ്‌ത്തി താരമായി ബംഗാളി പേസ് ബോളർ മുകേഷ് കുമാർ

ഹാട്രിക് കിരീടമെന്ന സ്വപ്‌നവുമായി കളത്തിലിറങ്ങിയ കർണാടകയെ എറിഞ്ഞിട്ട് ബംഗാൾ രഞ്ജി ട്രോഫി ഫൈനലിൽ; സൂപ്പർ താരങ്ങൾ അണി നിരന്ന കർണാടകയെ എറിഞ്ഞൊതുക്കിയത് 174 റൺസിന്: ആറ് വിക്കറ്റ് വീഴ്‌ത്തി താരമായി ബംഗാളി പേസ് ബോളർ മുകേഷ് കുമാർ

സ്വന്തം ലേഖകൻ

കൊൽക്കത്ത: സൂപ്പർ താരങ്ങൾ അണിനിരന്ന കരുത്തരായ കർണാടകയെ അട്ടിമറിച്ച് ബംഗാൾ രഞ്ജി ട്രോഫി ഫൈനലിൽ. ആഭ്യന്തര സീസണിൽ ഹാട്രിക് കിരീടമെന്ന സ്വപ്നവുമായെത്തിയ കർണാടകയുടെ മോഹങ്ങളെല്ലാം ബംഗാൾ എറിഞ്ഞുടയ്ക്കുക ആയിരുന്നു. കർണാടകയുടെ വിജയം ഉറപ്പിച്ച ആവേശകരമായ മത്സരത്തിൽ കർണാടകയെ 174 റൺസിനാണ് ബംഗാൾ തകർത്തത്.

352 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ കർണാടകയെ ബംഗാൾ 177 റൺസിൽ എറിഞ്ഞൊതുക്കി ഫൈനലിലേക്ക് എൻട്രി നേടുകയായിരുന്നു. മത്സരത്തിന്റെ നാലാം ദിനമായ ചൊവ്വാഴ്ച വെറും രണ്ടു മണിക്കൂറിനുള്ളിൽ ബംഗാൾ കർണാടകയെ എറിഞ്ഞിട്ടു. കഴിഞ്ഞ 13 വർഷത്തിനിടെ ഇതാദ്യമായാണ് ബംഗാൾ രഞ്ജി ട്രോഫി ഫൈനലിൽ കടക്കുന്നത്. സൗരാഷ്ട്ര ഗുജറാത്ത് രണ്ടാം സെമി ഫൈനൽ വിജയികളാണ് ഫൈനലിൽ ബംഗാളിന്റെ എതിരാളികൾ.

കരുത്തരായ കർണാടകയെ എറിഞ്ഞിട്ടപ്പോൾ താരമായത് ബഗാളിന്റെ പേസ് ബോളർ മുകേഷ് കുമാറാണ്. ആറു വിക്കറ്റ് വീഴ്‌ത്തിയ മുകേഷ് കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇന്നലത്തേത്.മുകേഷ് 21 ഓവറിൽ 61 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്‌ത്തി. ഇഷാൻ പോറെൽ, ആകാശ് ദീപ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. ഇഷാൻ ഒന്നാം ഇന്നിങ്‌സിൽ അഞ്ചു വിക്കറ്റ് പിഴുതിരുന്നു.

ദേശീയ ടീമംഗങ്ങളായ ലോകേഷ് രാഹുൽ, കരുൺ നായർ, മനീഷ് പാണ്ഡെ തുടങ്ങിയവർ ഉൾപ്പെട്ട ടീമിനെയാണ് ബംഗാൾ തകർത്തത്. അർധസെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് കർണാടകയുടെ ടോപ് സ്‌കോറർ. ദേവ്ദത്ത് 129 പന്തിൽ ഏഴു ഫോറുകൾ സഹിതം 62 റൺസെടുത്തു. ദേവ്ദത്തിനു പുറമെ കർണാടക നിരയിൽ രണ്ടക്കം കണ്ടത് നാലു പേരാണ്. ഓപ്പണർ സമർഥ് (69 പന്തിൽ 27), മനീഷ് പാണ്ഡെ (42 പന്തിൽ 12), കൃഷ്ണപ്പ ഗൗതം (23 പന്തിൽ 22), അഭിമന്യു മിഥുൻ (30 പന്തിൽ 38) എന്നിവരാണ് അവർ. ഓപ്പണർ ലോകേഷ് രാഹുൽ (0), കരുൺ നായർ (ആറ്), കെ.വി. സിദ്ധാർഥ് (0), എസ്. ശരത് (0) റോനിത് മോറെ (നാല്) തുടങ്ങിയവർ നിരാശപ്പെടുത്തി.

ഒന്നാം ഇന്നിങ്‌സിൽ തകർപ്പൻ സെഞ്ചുറിയുമായി ബംഗാൾ ഇന്നിങ്‌സിനെ തോളേറ്റിയ അനുസ്തൂപ് മജുംദാറാണ് കളിയിലെ കേമൻ. ഒന്നാം ഇന്നിങ്‌സിൽ 207 പന്തുകൾ നേരിട്ട അനുസ്തൂപ് 21 ഫോറും മൂനനു സിക്‌സും സഹിതം 149 റൺസെടുത്ത് പുറത്താകാതെ നിന്നു. ബംഗാൾ 161 റൺസിന് പുറത്തായ രണ്ടാം ഇന്നിങ്‌സിൽ അവരുടെ രണ്ടാമത്തെ ടോപ് സ്‌കോററും അനുസ്തൂപാണ്. 108 പന്തിൽ നാലു ഫോറുകൾ സഹിതം നേടിയത് 41 റൺസ്. സുദീപ് ചാറ്റർജി 94 പന്തിൽ എട്ടു ഫോറുകളോടെ 45 റൺസെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP