Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് വിജയിപ്പിച്ച് ടീമിനെ ഒന്നാം സ്ഥാനത്താക്കിയിട്ടും കുംബ്ലെയെ നിലനിർത്തേണ്ടെന്നു ബിസിസിഐ; കാലാവധി തീരുന്നതോടെ ഒഴിവാക്കി പുതിയ കോച്ചിനെ നിയമിക്കാൻ ആലോചന; കളിക്കാർക്കും കോച്ചിനും വേതനം കൂട്ടണമെന്ന് അവശ്യപ്പെട്ടത് ക്രിക്കറ്റ് തമ്പുരാന്മാരെ ചൊടിപ്പിച്ചു

ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് വിജയിപ്പിച്ച് ടീമിനെ ഒന്നാം സ്ഥാനത്താക്കിയിട്ടും കുംബ്ലെയെ നിലനിർത്തേണ്ടെന്നു ബിസിസിഐ; കാലാവധി തീരുന്നതോടെ ഒഴിവാക്കി പുതിയ കോച്ചിനെ നിയമിക്കാൻ ആലോചന; കളിക്കാർക്കും കോച്ചിനും വേതനം കൂട്ടണമെന്ന് അവശ്യപ്പെട്ടത് ക്രിക്കറ്റ് തമ്പുരാന്മാരെ ചൊടിപ്പിച്ചു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ തേടി ക്രിക്കറ്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. നിലവിലെ കോച്ച് അനിൽ കുംബ്ലെയുടെ കാലാവധി ചാംപ്യൻസ് ട്രോഫിയോടെ അവസാനിക്കും. കുംബ്ലെ തുടരുന്നതിൽ ബിസിസിഐക്കുള്ള അതൃപ്തിയാണ് കരാർ പുതുക്കാത്തതിനു കാരണം.

കഴിഞ്ഞവർഷം ജൂണിലാണ് ടീം ഇന്ത്യയുടെ പരിശീലകനായി അനിൽ കുംബ്ലെ ചുമതലയേൽക്കുന്നത്. ഒരു വർഷത്തിനിടയിൽ വെസ്റ്റ് ഇൻഡീസ്, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകൾക്കെതിരെ ടെസ്റ്റ് പരമ്പര വിജയവും ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം നമ്പർ പദവി അരക്കിട്ടുറപ്പിക്കലും കുംബ്ലെയുടെ കീഴിലാണ് ഇന്ത്യ സ്വന്തമാക്കിയത്.

എന്നാൽ അടുത്തിടെയുണ്ടായ ബിസിസിഐ - ഐസിസി തർക്കത്തിൽ കുംബ്ലെയുടെ പ്രതികരണം ബിസിസിഐയെ ചൊടിപ്പിച്ചു. പിന്നാലെ കളിക്കാർക്കും പരിശീലകർക്കും വൻ വേതന വർധന ആവശ്യപ്പെടുകയും ചെയ്തതോടെ അനിൽ കുംബ്ലെ ബിസിസിഐയുടെ കണ്ണിലെ കരടായി. ഇതാണ് കരാർ പുതുക്കാതെ പുതിയ പരിശീലകനെ തേടി അപേക്ഷ ക്ഷണിക്കാൻ ബിസിസിഐയെ പ്രേരിപ്പിച്ചത്.

ഈ മാസം 31നു മുൻപ് അപേക്ഷ സമർപ്പിക്കണം. ബിസിസിഐ ഉപദേശകസമിതി അംഗങ്ങളായ സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവർ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കുംബ്ലെയ്ക്കു വീണ്ടും കോച്ചായി എത്തണമെങ്കിൽ ഈ നടപടിക്രമങ്ങളെല്ലാം ആവർത്തിക്കണം.

ചാംപ്യൻസ് ട്രോഫിക്കു ശേഷം ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിനട്വന്റി 20 പരമ്പരയ്ക്ക് ടീം ഇന്ത്യ പോകുന്നത് പുതിയ പരിശീലകനു കീഴിലായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP