Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഇത് മുതുകിൽ കുത്തുന്നതിന് തുല്യം! അശ്വിനെതിരെ ആഞ്ഞടിച്ച് ബിസിസിഐ; ഒരു താരം മറ്റൊരു താരത്തെ ജയിക്കേണ്ടത് ക്രിക്കറ്റിങ് സ്‌കില്ലു കൊണ്ട് മാത്രമായിരിക്കണം, ചീപ്പ് ട്രിക്കിലൂടെയാവരുത്'; സംഭവം കൈകാര്യം ചെയ്യുന്നതിൽ മാച്ച് ഒഫീഷ്യൽസിന് വീഴ്ച വന്നിട്ടുണ്ടെന്നും ക്രിക്കറ്റ് ബോർഡ്

'ഇത് മുതുകിൽ കുത്തുന്നതിന് തുല്യം! അശ്വിനെതിരെ ആഞ്ഞടിച്ച് ബിസിസിഐ; ഒരു താരം മറ്റൊരു താരത്തെ ജയിക്കേണ്ടത് ക്രിക്കറ്റിങ് സ്‌കില്ലു കൊണ്ട് മാത്രമായിരിക്കണം, ചീപ്പ് ട്രിക്കിലൂടെയാവരുത്'; സംഭവം കൈകാര്യം ചെയ്യുന്നതിൽ മാച്ച് ഒഫീഷ്യൽസിന് വീഴ്ച വന്നിട്ടുണ്ടെന്നും ക്രിക്കറ്റ് ബോർഡ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ജോസ് ബട്ലറെ പുറത്താക്കാനുള്ള അശ്വിന്റെ മങ്കാദ് പ്രയോഗം ക്രിക്കറ്റ് ലോകത്ത് വൻ വിവാദമായി മാറിയിരിക്കുകയാണ്. മുതിർന്ന താരങ്ങളും ആരാധകരുമെല്ലാം അശ്വിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുമുണ്ട്. ഇതിന് പിന്നാലെ അശ്വിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബിസിസിഐ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അശ്വിൻ മാന്യത കൈ വിടരുതായിരുന്നുവെന്നും മാച്ച് ഒഫീഷ്യലും തങ്ങളുടെ ജോലിയിൽ വീഴ്ച വരുത്തിയെന്നും ബിസിസിഐയിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്.

''സംഭവം കൈകാര്യം ചെയ്യുന്നതിൽ മാച്ച് ഒഫീഷ്യൽസിന് വീഴ്ച വന്നിട്ടുണ്ട്. കൃത്യമായി പരിശോധിച്ചാൽ ബട്ലർ ഔട്ടാകില്ലായിരുന്നു. കളിക്കുമ്പോൾ നിയമവും സ്പിരിറ്റും ഒരുപോലെ മനസിൽ വേണമെന്ന് അശ്വിൻ ചിന്തിക്കണമായിരുന്നു. ഒരു താരം മറ്റൊരു താരത്തെ ജയിക്കേണ്ടത് ക്രിക്കറ്റിങ് സ്‌കില്ലു കൊണ്ട് മാത്രമായിരിക്കണം, ചീപ്പ് ട്രിക്കിലൂടെയാവരുത്'' ബിസിസിഐ അധികൃതരിലൊരാൾ പറഞ്ഞു.

'ഈ പുറത്താകൽ പിന്നിൽ നിന്നും കുത്തുന്നതിന് തുല്യമാണ്. അതുകൊണ്ടാണ് എന്നും ഈ സംഭവം വിമർശിക്കപ്പെടുക. വിജയിക്കാനായിരിക്കും പക്ഷെ ജനപ്രീതി നേടാനാകില്ല'' മറ്റൊരു ബിസിസിഐ അംഗം പറഞ്ഞു.സംഭവത്തെ അശ്വിൻ ന്യായീകരിച്ചെങ്കിലും രാജസ്ഥാൻ റോയൽസ് നായകൻ അജിങ്ക്യ രഹാനെയും കോച്ച് പാഡി ഉപ്ടണും ബ്രാൻഡ് അംബാസിഡർ ഷെയ്ൻ വോണുമെല്ലാം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

കളി ജയിക്കാനും ബാറ്റ്സ്മാനെ പുറത്താക്കാനും ക്രിക്കറ്റ് സ്‌കിൽ മാത്രമേ ഉപയോഗിക്കാവൂവെന്നും കളി കാണുന്നവർക്കും പഠിക്കുന്നവർക്കുമെല്ലാം നല്ല സന്ദേശമാണ് നൽകേണ്ടതെന്നും ബിസിസിഐയിലെ മുതിർന്ന അംഗം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP