Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിദേശത്തല്ല ഇന്ത്യയിൽ തന്നെ; 12ാം എഡിഷൻ ഐപിഎല്ലിന് മാർച്ച് 23ന് തുടക്കം; മുഴുവൻ മത്സരങ്ങളും ഇന്ത്യയിൽ തന്നെ നടത്തുമെന്ന് ബിസിസിഐ

വിദേശത്തല്ല ഇന്ത്യയിൽ തന്നെ; 12ാം എഡിഷൻ ഐപിഎല്ലിന് മാർച്ച് 23ന് തുടക്കം; മുഴുവൻ മത്സരങ്ങളും ഇന്ത്യയിൽ തന്നെ നടത്തുമെന്ന് ബിസിസിഐ

മറുനാടൻ ഡെസ്‌ക്‌

ഡെൽഹി; അനിശ്ചിതത്വങ്ങൾക്ക് വിട ഐപിഎല്ലിന്റെ 12ാം എഡിഷൻ ഇന്ത്യയിൽ തന്നെ നടത്തും. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് 2019 സീസൺ ആരംഭിക്കുന്നത് മാർച്ച് 23നാണ്. പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന വർഷമാണെങ്കിലും പൂർണമായും ഇന്ത്യയിൽ തന്നെ സീസൺ നടത്താനാണ് ബിസിസിഐ തീരുമാനിച്ചിട്ടുള്ളത്. ഫൈനൽ മത്സരത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. സുപ്രീംകോടതി നിയമിച്ച കമ്മിറ്റി കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലായിരുന്നു തീരുമാനം.

നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പ് കാരണം മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്തുമോ എന്നാണ് ആരാധകരുടെ ആശങ്കയ്ക്കാണ് നിലവിൽ അറുതിയായിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പ് ഏപ്രിൽ-മെയ് കാലയളവിലായതിനാലാണ് ക്രിക്കറ്റ് മാമാങ്കം മാർച്ചിലേക്ക് ആക്കിയത്. ഐപിഎൽ രണ്ടു തവണ വിദേശത്ത് വച്ച് നടത്തിയിട്ടുണ്ട്.

2009 സൗത്ത് ആഫ്രിക്കയിലും 2014ൽ പകുതി മത്സരങ്ങളും യുഎഇയിലുമായിരുന്നു നടത്തിയത്. നിലവിലെ ഐപിഎൽ ടീമുകൾ എത്തുന്നത് വൻ അഴിച്ചു പണിയോടെയാണ്. ഈ അടുത്ത് നടന്ന താരലേലത്തിൽ മിക്ക ടീമുകളും ഒരുപിടി താരങ്ങളെ സ്വന്തമാക്കിയിരുന്നു. ഇതിൽ ഏറെക്കുറെ പഴയ ടീമുമായി വരുന്നത് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും ബദ്ധവൈരികളുമായ മുംബൈ ഇന്ത്യൻസുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP