Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്കു ചരിത്രത്തിൽ ആദ്യമായി ബിസിസിഐ അപേക്ഷ ക്ഷണിച്ചു; ഹിന്ദി സംസാരിക്കാൻ അറിയുന്നവർക്കു മുൻഗണന

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്കു ചരിത്രത്തിൽ ആദ്യമായി ബിസിസിഐ അപേക്ഷ ക്ഷണിച്ചു; ഹിന്ദി സംസാരിക്കാൻ അറിയുന്നവർക്കു മുൻഗണന

മുംബൈ: ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ചരിത്രത്തിൽ ആദ്യമായി ബിസിസിഐ അപേക്ഷ ക്ഷണിച്ചു. ഹിന്ദി സംസാരിക്കാൻ അറിയാവുന്നവർക്ക് മുൻഗണന നൽകിക്കൊണ്ടാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

എട്ടു പതിറ്റാണ്ടോളം നീണ്ട ബിസിസിഐയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നീക്കം. ബിസിസിഐയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം നൽകിയിട്ടുള്ളത്.

ഒമ്പതു വ്യവസ്ഥകളാണ് പരിശീലകനാകാനുള്ള യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. വ്യവസ്ഥകളിൽ ഒന്നാണ് പ്രാദേശിക ഭാഷ സംസാരിക്കാൻ അറിയണം എന്നത്. ഹിന്ദി അടക്കം പ്രാദേശിക ഭാഷകൾ അറിഞ്ഞിരിക്കുന്നവർക്ക് മുൻഗണന നൽകുന്നുണ്ട്. എന്നാൽ, ഹിന്ദി അറിയണം എന്നത് നിർബന്ധമാക്കിയിട്ടില്ല. വ്യവസ്ഥകളിൽ ആറാമത്തേതാണ് ഇത്.

ആശയവിനിമയം എന്നത് ഒരു അന്താരാഷ്ട്ര ടീമിനെ പരിശീലിപ്പിക്കുന്ന പരിശീലകനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. പ്രത്യേകിച്ച് കളിക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കാൻ അറിയുന്നതാണ് ഉത്തമം. ഇംഗ്ലീഷിലും സംസാരിക്കാൻ അറിയണമെന്നും പരസ്യത്തിൽ പറയുന്നു.

ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നു വരുന്ന കളിക്കാർക്ക് ഇംഗ്ലീഷ് മനസ്സിലാക്കാൻ ബുദ്ധിമുട്ടാകുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു വ്യവസ്ഥ അപേക്ഷയിൽ വച്ചതെന്ന് ബിസിസിഐ വ്യക്തമാക്കി. ഇക്കഴിഞ്ഞ ലോക ട്വന്റി-20 ടൂർണമെന്റു വരെ ഇന്ത്യൻ ടീം ഡയറക്ടർ ആയിരുന്ന രവി ശാസ്ത്രി കോച്ചായേക്കുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. രാഹുൽ ദ്രാവിഡിന്റെ പേരും സജീവ പരിഗണനയിലുണ്ട്. ശാസ്ത്രി, സഹപരിശീലകരായ സഞ്ജയ് ബംഗാർ, ഭരത് അരുൺ എന്നിവരും പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചേക്കും. സിംബാബ്വെക്കെതിരായ അടുത്ത പര്യടനത്തിൽ ബംഗാറിനാണ് ഇന്ത്യയുടെ പരിശീലകന്റെ ചുമതല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP