Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിസിസിഐയ്ക്ക് പുതിയ തലവൻ! പ്രസിഡന്റാവാൻ സൗരവ് ഗാംഗുലിയും മുഹമ്മദ് അസ്ഹറുദ്ദീനും അടങ്ങുന്ന വമ്പന്മാർ രംഗത്ത്; അമിത് ഷായുടെ മകൻ ജെയ് ഷായും അരങ്ങിൽ സജീവം; മുൻ താരം ബ്രിജേഷ് പട്ടേലും മുൻ കേന്ദ്രമന്ത്രി രാജീവ് ശുക്ലയും മത്സരിക്കുന്നതായി റിപ്പോർട്ട്

ബിസിസിഐയ്ക്ക് പുതിയ തലവൻ! പ്രസിഡന്റാവാൻ സൗരവ് ഗാംഗുലിയും മുഹമ്മദ് അസ്ഹറുദ്ദീനും അടങ്ങുന്ന വമ്പന്മാർ രംഗത്ത്; അമിത് ഷായുടെ മകൻ ജെയ് ഷായും അരങ്ങിൽ സജീവം; മുൻ താരം ബ്രിജേഷ് പട്ടേലും മുൻ കേന്ദ്രമന്ത്രി രാജീവ് ശുക്ലയും മത്സരിക്കുന്നതായി റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നമായ കായികസംഘടനയായ ബിസിസിഐയുടെ തലവനാകാൻ വമ്പന്മാരുടെ നീണ്ട നിര. മുൻ ഇന്ത്യൻ നായകരായ സൗരവ് ഗാംഗുലിക്കും മുഹമ്മദ് അസ്ഹറുദ്ദീനും പുറമെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജെയ് ഷാ, മുൻ ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിന്റെ സഹോദരൻ അരുൺ സിങ് ധുമാൽ എന്നിവരും പ്രസിഡന്റാവാനുള്ള പോരാട്ടത്തിൽ മുൻനിരയിലുണ്ട്.

വെള്ളിയാഴ്ചയായിരുന്നു പേരുകൾ നിർദ്ദേശിക്കാനുള്ള അവസാന തീയതി. ഈ മാസം 16ന് ബിസിസിഐ തെരഞ്ഞെടുപ്പ് ഓഫീസർ എൻ ഗോപാല സ്വാമി ബിസിസിഐയിലെ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവരുടെ അന്തിമ പട്ടിക പുറത്തിറക്കും.ഇന്ത്യൻ മുൻ താരം ബ്രിജേഷ് പട്ടേൽ, ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രജത് ശർമ്മ , മുൻ കേന്ദ്രമന്ത്രി രാജീവ് ശുക്ല തുടങ്ങിയവരും ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗത്തിൽ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

ആകെ 38 പേരുടെ പേരുകളാണ് വിവിധ സംസ്ഥാന അസോസിയേഷനുകൾ ബിസിസിഐയിലെ വിവിധ സ്ഥാനങ്ങളിലേക്ക് നിർദ്ദേശിച്ചിരിക്കുന്നത്. ബിസിസിഐ ഭരണസമിതിയിലെ ആറും, ഐപിഎൽ ഭരണസമിതിയിലെ രണ്ടും സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്, ഈ മാസം 23ന് നടക്കും. ബിസിസിഐ മുൻ പ്രസിഡന്റ് എൻ ശ്രീനിവാസൻ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP