Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്നെ ഏറെ പരിചയ സമ്പന്നനായ കമന്റേറ്റർമാരിൽ ഒരാൾ: ഏകദിന ലോകകപ്പിനിടെ രവീന്ദ്ര ജഡേജയെ വിമർശിച്ചതോടെ നേരിട്ടത് കടുത്ത വിമർശനങ്ങൾ; തിരിച്ചടിയായത് ഏകദിനത്തിലെ വിവാദ പരാമർശങ്ങൾ; ക്രിക്കറ്റ് ലോകത്തുകൊവിഡ് 19 വാർത്തകൾ നിറഞ്ഞുനിൽക്കവേ വ്യത്യസ്തമായ തീരുമാനവുമായി ബിസിസിഐ; സഞ്ജയ് മഞ്ജരേക്കറെ ബിസിസിഐയുടെ കമന്ററി പാനലിൽ നിന്ന് ഒഴിവാക്കി

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്നെ ഏറെ പരിചയ സമ്പന്നനായ കമന്റേറ്റർമാരിൽ ഒരാൾ: ഏകദിന ലോകകപ്പിനിടെ രവീന്ദ്ര ജഡേജയെ വിമർശിച്ചതോടെ നേരിട്ടത് കടുത്ത വിമർശനങ്ങൾ; തിരിച്ചടിയായത് ഏകദിനത്തിലെ വിവാദ പരാമർശങ്ങൾ; ക്രിക്കറ്റ് ലോകത്തുകൊവിഡ് 19 വാർത്തകൾ നിറഞ്ഞുനിൽക്കവേ വ്യത്യസ്തമായ തീരുമാനവുമായി ബിസിസിഐ; സഞ്ജയ് മഞ്ജരേക്കറെ ബിസിസിഐയുടെ കമന്ററി പാനലിൽ നിന്ന് ഒഴിവാക്കി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ക്രിക്കറ്റ് ലോകത്തുകൊവിഡ് 19 വാർത്തകൾ നിറഞ്ഞു നിൽക്കവേ തീർത്തും വ്യത്യസ്തമായ തീരുമാനവുമായി ബിസിസിഐ. ഇന്ത്യൻ മുൻ ബാറ്റ്സ്മാനും, കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറെ ബിസിസിഐയുടെ കമന്ററി പാനലിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്. 2020 ഐപിഎൽ സീസണിലും കമന്ററി ബോക്സിൽ മഞ്ജരേക്കർ ഉണ്ടാവില്ലെന്നാണ് സൂചന. ക്രിക്കറ്റ് ലോകത്തുകൊവിഡ് 19 വാർത്തകൾ നിറഞ്ഞു നിൽക്കവേ തീർത്തും വ്യത്യസ്തമായ തീരുമാനവുമായി ബിസിസിഐ എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്നെ ഏറെ പരിചയ സമ്പന്നനായ കമൻേററ്റർമാരിൽ ഒരാളാണ് മഞ്ജരേക്കർ.

ഇന്ത്യയുടെ ഹോം മത്സരങ്ങളിൽ കമന്ററി ബോക്സിൽ മഞ്ജരേക്കർ സ്ഥിര സാന്നിധ്യമായിരുന്നു. ഇന്ത്യ-സൗത്ത് ആഫ്രിക്ക പരമ്പരയിലെ ആദ്യ ഏകദിനത്തിൽ കമന്ററി ബോക്സിൽ മഞ്ജരേക്കർ ഉണ്ടായിരുന്നില്ല. ബിസിസിഐ കമന്ററി പാനലിലെ സുനിൽ ഗാവസ്‌കർ, ലക്ഷ്മൺ ശിവരാമകൃഷ്ണൻ, മുരളി കാർത്തിക് എന്നിവർ ധരംശാലയിലുണ്ടായിരുന്നു. ഇതാകാമെന്ന് പാനലിൽ നിന്ന് മുൻ ഇന്ത്യൻ താരം പുറത്തായെന്ന് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു.

മഞ്ജരേക്കറിനെ പാനലിൽ നിന്ന് മാറ്റാനുള്ള കാരണം വ്യക്തമാക്കിയില്ല. എന്നാൽ, മഞ്ജരേക്കറുടെ പ്രകടനത്തിൽ ബിസിസിഐ തൃപ്തരല്ലെന്നാണ് സൂചന. ഏകദിന ലോകകപ്പിന് ഇടയിൽ രവീന്ദ്ര ജഡേജയെ വിമർശിച്ചും, ഏതാനും മാസം മുൻപ് കമന്റേറ്റർ ഹർഷ ഭോഗ് ലെക്കെതിരെ രംഗത്തെത്തിയും മഞ്ജരേക്കർ വിവാദം സൃഷ്ടിച്ചിരുന്നു. ഹർഷ ഭോഗ് ലേക്കും, രവീന്ദ്ര ജഡേജക്കും എതിരായ പരാമർശങ്ങൾ മഞ്ജരേക്കർ മാപ്പ് പറഞ്ഞിരുന്നു. ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് കമൻേററ്റർ ഹർഷ ഭോഗ്‌ലെയുമായും അദ്ദേഹം തർക്കത്തിൽ ഏർപ്പെട്ടിരുന്നു. എന്നാൽ ബിസിസിഐ തൃപ്തരല്ലെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP