Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി ടസ്‌കേഴ്‌സ് വീണ്ടും കളിക്കളത്തിലെത്തുമോ? കേരളാ ടീമിന് 550 കോടി രൂപ ബിസിസിഐ നൽകണമെന്ന് ആർബിട്രേഷൻ ഉത്തരവ്; പണം വേണ്ട ഐപിഎല്ലിൽ കളിച്ചാൽ മതിയെന്ന് റൺദേവൂ കൺസോർഷ്യം

കൊച്ചി ടസ്‌കേഴ്‌സ് വീണ്ടും കളിക്കളത്തിലെത്തുമോ? കേരളാ ടീമിന് 550 കോടി രൂപ ബിസിസിഐ നൽകണമെന്ന് ആർബിട്രേഷൻ ഉത്തരവ്; പണം വേണ്ട ഐപിഎല്ലിൽ കളിച്ചാൽ മതിയെന്ന് റൺദേവൂ കൺസോർഷ്യം

ന്യൂഡൽഹി: ഐപിഎൽ ടീം കൊച്ചി ടസ്‌കേഴ്‌സിന് ബിസിസിഐ 550 കോടി രൂപ നൽകണമെന്ന് ആർബിട്രേഷൻ ഉത്തരവ്. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആർ സി ലഹോട്ടിയുടെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചക്കൊടുവിലാണ് കൊച്ചി ടീമിന് അനുകൂല തീരുമാനമുണ്ടായത്. അതിനിടെ കാശ് വേണ്ടെന്നും ഐപിഎല്ലിൽ വീണ്ടും കളിക്കാൻ ടിമിനനെ അനുവദിക്കണമെന്നുമാണ് കൊച്ചി ടസ്‌കേഴ്‌സിന്റെ ആവശ്യം.

ഐപിഎൽ കരാർ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് 2012ൽ കൊച്ചി ടസ്‌കേഴ്‌സ് ടീമിനെ ബിസിസിഐ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയത്. കൊച്ചിയുടെ ബാങ്ക് ഗ്യാരണ്ടി തുക നൽകാനും ബിസിസിഐ തീരുമാനിച്ചെങ്കിലും ഇത് തിരികെ വാങ്ങാൻ ടീമുടമകൾ വിസമ്മതിക്കുകയായിരുന്നു. തുടർന്നാണ് വിഷയം സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ആർസി ലഹോട്ടിയുടെ പരിഗണനക്കെത്തിയത്.

ഇരു കക്ഷികളുടേയും ഭാഗം കേട്ട ജസ്റ്റിസ് ലഹോട്ടി കൊച്ചി ടീമിന് ബിസിസിഐ 550 കോടി രൂപ നൽകാൻ ഉത്തരവിടുകയായിരുന്നു. ഈ പണം നൽകിയില്ലെങ്കിൽ വാർഷിക വരുമാനത്തിന്റെ പതിനെട്ട് ശതമാനം വർഷം തോറും പിഴയായി ടസ്‌കേഴ്‌സിന് നൽകേണ്ടി വരുമെന്നും ആർബിട്രേഷൻ ഉത്തരവിൽ പറയുന്നു. എന്നാൽ പണം നൽകേണ്ടതില്ല പകരം ഐപിഎല്ലിൽ മത്സരിക്കാൻ അനുവദിക്കണമെന്നാണ് കൊച്ചി ടീം ഉടമകളായ റൺദേവൂ കൺസോർഷ്യം നിലപാട്. നിലവിലെ സാഹചര്യത്തിൽ ബിസിസിഐ കൊച്ചി ടീമിനെ ഐപിഎല്ലിൽ തിരികെയെടുക്കുന്നതിന് തയ്യാറാകില്ലെന്നാണ് വിവരം.

ആർബിട്രേഷൻ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. വിശദമായ നിയമോപദേശം തേടിയതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ബിസിസിഐ അധികൃതർ അറിയിച്ചു. അതായത് പണം നൽകാൻ ബിസിസിഐ തയ്യാറല്ലെന്നാണ് വ്യക്തം. ഹൈക്കോടതിയിലും നിലപാട് വിശദീകരിച്ച് നീതി നേടാമെന്ന പ്രതീക്ഷ റൺദേവു കൺസോർഷ്യത്തിനുമുണ്ട്. എന്നാൽ ഒത്തു തീർപ്പിലെത്താൻ ആഗ്രഹം.

ലളിത് മോദിയുമായുള്ള ഉടക്കിനെ തുടർന്നാണ് കൊച്ചി ടീമിന് അംഗീകാരം നഷ്ടമായത്. മോദിയിപ്പോൾ ഐപിഎല്ലിന് പുറത്താണ്. ശ്രീനിവാസൻ പക്ഷത്തിൽ നിന്ന് ഡാൽമിയയിലേക്ക് അധികാരം എത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വീണ്ടും ഐപിഎല്ലിൽ കളിക്കാമെന്ന പ്രതീക്ഷകൾ കൊച്ചി ടീം മാനേജ്‌മെന്റ് വച്ചു പുലർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP