Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രോഹിത് നയിക്കും; കോലിയും രാഹുലും തിരിച്ചെത്തി; ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം; സഞ്ജുവും ഇഷാനുമില്ല; ശ്രേയസും അക്ഷറും ദീപക് ചാഹറും സ്റ്റാൻഡ്‌ബൈ താരങ്ങൾ

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രോഹിത് നയിക്കും; കോലിയും രാഹുലും തിരിച്ചെത്തി; ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം; സഞ്ജുവും ഇഷാനുമില്ല; ശ്രേയസും അക്ഷറും ദീപക് ചാഹറും സ്റ്റാൻഡ്‌ബൈ താരങ്ങൾ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഏഷ്യ കപ്പ് ട്വന്റി 20 ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെ രോഹിത് ശർമ നയിക്കും. കെ എൽ രാഹുലാണ് വൈസ് ക്യാപ്റ്റൻ. വിശ്രമത്തിലായിരുന്ന വിരാട് കോലിയെ ടീമിലേക്ക് തിരിച്ചുവിളിച്ചു. വെറ്ററൻ താരം ആർ അശ്വിനും ടീമിലിടമുണ്ട്. റിഷഭ് പന്തിന് പുറമെ സീനിയർ താരം ദിനേശ് കാർത്തികിനേയും വിക്കറ്റ് കീപ്പറായി ടീമിൽ ഉൾപ്പെടുത്തി.

ഇഷാൻ കിഷനെയും മലയാളി താരം സഞ്ജു സാംസണെയും പരിഗണിച്ചില്ല. പരുക്കിനെ തുടർന്നു പേസർമാരായ ജസ്പ്രീത് ബുമ്ര, ഹർഷൽ പട്ടേൽ എന്നിവരെയും ഒഴിവാക്കി. ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, ദീപക് ചാഹർ എന്നിവർ സ്റ്റാൻഡ് ബൈ താരങ്ങളാണ്.

നാല് സ്പിന്നർമാർ ടീമിലുണ്ട്. അശ്വിന് പുറമെ രവീന്ദ്ര ജഡേജ, യൂസ്വേന്ദ്ര ചാഹൽ, രവി ബിഷ്ണോയ് എന്നിവരാണ് സ്പിന്നർമാർ. ഭുവനേഷ്വർ കുമാർ, അർഷ്ദീപ് സിങ്, ആവേഷ് ഖാൻ എന്നിവരാണ് പേസ് വിഭാഗത്തിനു നേതൃത്വം നൽകുന്നത്.

മധ്യനിര ബാറ്റർമാരായി സൂര്യകുമാർ യാദവും ദീപക് ഹൂഡയുമുണ്ട്. ഓൾറൗണ്ടർമാരായി ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരാണുള്ളത്. . പുറം വേദനയെ തുടർന്ന് സ്റ്റാർ പേസർ ജസ്പ്രിത് ബുമ്രയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

ലോകകപ്പിന് മുമ്പ് താരത്തെ പൂർണ കായികക്ഷമതയോടെ നിലനിർത്തണം എന്നുള്ളതുകൊണ്ടാണ് ഏഷ്യ കപ്പിൽ താരത്തെ നിന്നൊഴിവാക്കുന്നത്. ഈമാസം 27 മുതൽ സെപ്റ്റംബർ 11 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ജൂലൈ 14ന് ഇംഗ്ലണ്ടിനെതിരാ ഏകദിനത്തിലാണ് ബുമ്ര അവസാനമായി കളിച്ചത്.

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന- ടി20 മത്സരങ്ങളിൽ നിന്ന് താരത്തിന് വിശ്രമം അനുവദിച്ചിരുന്നു. ഇന്ത്യക്ക് നഷ്ടമാവുന്ന രണ്ടാമത്തെ പേസറാണ് ബുമ്ര. നേരത്തെ ഹർഷൽ പട്ടേലിനേയും പരിക്കിനെ തുടർന്ന് ഏഷ്യാ കപ്പിൽ നിന്നൊഴിവാക്കിയിരുന്നു.

ഇന്ത്യൻ ടീം: രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യൂസ്വേന്ദ്ര ചാഹൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ആവേഷ് ഖാൻ.

ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ട്വന്റി20 ഫോർമാറ്റിലാണ് ഈ വർഷം ഏഷ്യാകപ്പ് നടക്കുന്നത്. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ ദുബായിലും ഷാർജയിലുമായാണു മത്സരങ്ങൾ. ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കാനുള്ള സമയം അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ ടൂർണമെന്റിനു വലിയ പ്രാധാന്യമുണ്ട്.

ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടായിരിക്കും മത്സരങ്ങൾ നടത്തുക. ദുബായിയും ഷാർജയുമാണ് മത്സരങ്ങൾക്ക് വേദിയാവുക. ഇന്ത്യയും പാക്കിസ്ഥാനും ബി ഗ്രൂപ്പിലാണ്. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ഒരു ടീം കൂടി ഈ ഗ്രൂപ്പിലുണ്ടാകും. ഹോങ്കോങ്, കുവൈത്ത്, സിംഗപ്പൂർ, യുഎഇ ടീമുകളാണ് യോഗ്യതാ പോരാട്ടത്തിൽ മാറ്റുരക്കുന്ന ടീമുകൾ.

27ന് ശ്രീലങ്ക-അഫ്ഗാനിസ്ഥാൻ പോരാട്ടത്തോടെ തുടക്കമാകുന്ന ടൂർണമെന്റിൽ 28നാണ് ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം. ദുബായിയാണ് ഇന്ത്യ-പാക് പോരാട്ടത്തിന് വേദിയാവുക. 30ന് ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ മത്സരം നടക്കും. 31ന് ദുബായിൽ രണ്ടാം മത്സരത്തിൽ ഇന്ത്യ യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന ടീമിനെ നേരിടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP