Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നിർണായക മാറ്റങ്ങളുമായി മത്സരത്തിന് ഒരു ദിവസം ശേഷിക്കെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ; പൃഥ്വി ഷാ അരങ്ങേറും; മായങ്ക് അഗർവാളും മുഹമ്മദ് സിറാജും കാത്തിരിക്കണം; പന്ത് സ്ഥാനം നിലനിർത്തിയപ്പോൾ ഹനുമ വിഹാരി പുറത്ത്; വെസ്റ്റ് ഇൻഡീസുമായുള്ള മത്സരം നാളെ രാജ്‌കോട്ടിൽ

നിർണായക മാറ്റങ്ങളുമായി മത്സരത്തിന് ഒരു ദിവസം ശേഷിക്കെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ; പൃഥ്വി ഷാ അരങ്ങേറും; മായങ്ക് അഗർവാളും മുഹമ്മദ് സിറാജും കാത്തിരിക്കണം; പന്ത് സ്ഥാനം നിലനിർത്തിയപ്പോൾ ഹനുമ വിഹാരി പുറത്ത്; വെസ്റ്റ് ഇൻഡീസുമായുള്ള മത്സരം നാളെ രാജ്‌കോട്ടിൽ

സ്പോർട്സ് ഡെസ്‌ക്

രാജ്‌കോട്ട്; വെസ്റ്റ് ഇൻഡീസുമായുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച രാജ്കോട്ടിൽ തുടങ്ങാനിരിക്കെ ഒരു ദിവസം മുൻപ് 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ഓപ്പണിംഗിൽ അടക്കം നിർണായ മാറ്റങ്ങളാണ് ടീമിൽ വരുത്തിയിരിക്കുന്നത്. ടീം പ്രഖ്യാപനത്തിൽ ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങൾ സ്വീകരിക്കുന്ന രീതിയാണിത്.

ആദ്യമായാണ് മൽസരത്തിനു മുന്നോടിയായി ഇന്ത്യ 12 അംഗ ടീമിനെ പ്രഖ്യാപിക്കുന്നത്. ഇതോടെ, യുവതാരം പൃഥ്വി ഷാ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കും. അതേസമയം, ആദ്യമായി ടെസ്റ്റ് ടീമിലേക്കു വിളി ലഭിച്ച പേസ് ബോളർ മുഹമ്മദ് സിറാജും സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനായ മായങ്ക് അഗർവാളും അരങ്ങേറ്റത്തിനായി കാത്തിരിക്കണം. ഇംഗ്ലണ്ടിൽ അരങ്ങേറ്റം കുറിച്ച ഹനുമ വിഹാരിയും ടീമിനു പുറത്താണ്. ഇതോടെ രാഹുലിനൊപ്പം ഷാ ഓപ്പണറായി ഇറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി.

ഇംഗ്ലണ്ട് പര്യടനത്തിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ടീമിലെ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ പരുക്കേറ്റ രവിചന്ദ്രൻ അശ്വിൻ ടീമിൽ മടങ്ങിയെത്തിയപ്പോൾ, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി എന്നിവർക്കൊപ്പം ഷാർദുൽ താക്കൂർ പേസ് ബോളിങ് നിരയിൽ ഇടം പിടിച്ചു. മൂന്നു സ്പിന്നർമാരെ കളിപ്പിക്കാനാണ് സാധ്യതയെന്നതിനാൽ പ്ലേയിങ് ഇലവനിൽനിന്ന് താക്കൂറിനെ ഒഴിവാക്കാനാണ് സാധ്യത. താക്കൂറിനെ ടീമിൽ നിലനിർത്തിയാൽ ഉമേഷ് യാദവാകും പുറത്തുപോവുക.

ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ശിഖർ ധവാൻ ടീമിനു പുറത്താവുകയും മുരളി വിജയ്ക്ക് മടങ്ങിവരാൻ സാധിക്കാതെ പോകുകയും ചെയ്തതോടെയാണ് ഷായുടെ അരങ്ങേറ്റം ഉറപ്പായത്. ദിനേഷ് കാർത്തിക്കിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതോടെ വിക്കറ്റ് കീപ്പറുടെ റോളിൽ ഋഷഭ് പന്ത് വരുമെന്ന കാര്യവും ഉറപ്പായിരുന്നു. നേരത്തെ, ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന രണ്ടു ടെസ്റ്റുകൾക്കുള്ള ടീമിലേക്ക് ഹനുമ വിഹാരിക്കൊപ്പം പൃഥ്വി ഷായെയും ഉൾപ്പെടുത്തിയിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.

14 ഫസ്റ്റ് ക്ലാസ് മൽസരങ്ങളിൽനിന്ന് 56.72 റൺസ് ശരാശരിയിൽ 1418 റൺസാണ് ഷായുടെ സമ്പാദ്യം. ഏഴു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയും ഉൾപ്പെടെയാണിത്. 188 റൺസാണ് ഉയർന്ന സ്‌കോർ.12 അംഗ ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ലോകേഷ് രാഹുൽ, പൃഥ്വി ഷാ (അരങ്ങേറ്റം), ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഷാർദുൽ താക്കൂർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP