Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏഷ്യൻ ഇലവൻ - ലോക ഇലവൻ ട്വന്റി 20 പരമ്പര മാറ്റിവെച്ചതുകൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ; മത്സരങ്ങൾക്ക് മുന്നോടിയായി നടത്താനിരുന്ന എ.ആർ റഹ്മാന്റെ സംഗീതനിശയും മാറ്റിവെച്ചു എന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

ഏഷ്യൻ ഇലവൻ - ലോക ഇലവൻ ട്വന്റി 20 പരമ്പര മാറ്റിവെച്ചതുകൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ; മത്സരങ്ങൾക്ക് മുന്നോടിയായി നടത്താനിരുന്ന എ.ആർ റഹ്മാന്റെ സംഗീതനിശയും മാറ്റിവെച്ചു എന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

മറുനാടൻ മലയാളി ബ്യൂറോ

ധാക്ക: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഏഷ്യൻ ഇലവൻ - ലോക ഇലവൻ ട്വന്റി 20 പരമ്പര മാറ്റിവെച്ചു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ 100-ാം ജന്മദിനത്തോട് അനുബന്ധിച്ച് ഈ മാസം നടത്താനിരുന്ന ഏഷ്യൻ ഇലവൻ - ലോക ഇലവൻ ട്വന്റി 20 പരമ്പര മാറ്റിവെച്ചതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി) അറിയിച്ചു. മത്സരങ്ങൾക്ക് മുന്നോടിയായി നടത്താനിരുന്ന എ.ആർ റഹ്മാന്റെ സംഗീതനിശയും സംഘാടകർ മാറ്റിവെച്ചിട്ടുണ്ട്.

മാർച്ച് 18, 21 തീയതികളിലായിരുന്നു മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ 100-ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു ബി.സി.ബി ഈ പരമ്പര സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. രണ്ട് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി, ക്രിസ് ഗെയ്ൽ, ഫാഫ് ഡൂപ്ലെസിസ് എന്നിവരുടെ സാന്നിധ്യമുണ്ടാകുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരുന്നു.

''ഇപ്പോഴത്തെ സാഹചര്യത്തിൽ പരമ്പര നടത്താൻ തീരുമാനിച്ചാലും ആർക്കൊക്കെ എത്തിപ്പെടാൻ സാധിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. നിരവധി നിയന്ത്രണങ്ങൾ ഉള്ളതിനാൽ മത്സരങ്ങൾക്കായി എത്തുന്ന കളിക്കാർക്ക് രാജ്യത്തുനിന്ന് തിരിച്ചുപോവാനാവാത്ത സാഹചര്യവും ഉണ്ടാകാനിടയുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് മത്സരങ്ങൾ മാറ്റിവെയ്ക്കുകയാണ്. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം അടുത്ത മാസം പുതിയ തീയതി അറിയിക്കും'', ബി.സി.ബി പ്രസിഡന്റ് നസ്മുൾ ഹസൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP