Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ബംഗ്ലാ കടുവകൾക്ക് ഇത് മറക്കാനാവാത്ത ഞായറാഴ്ച; ഇന്ത്യയെ അട്ടിമറിച്ച് അണ്ടർ 19 ലോകകപ്പ് കിരീടം; ഭയം തങ്ങളുടെ ഡിക്ഷ്ണറിയിലില്ലെന്ന് തെളിയിച്ച് ബംഗ്ലാദേശ് നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ചപ്പോൾ സ്വന്തമാക്കിയത് ആദ്യത്തെ ഐസിസി ടൂർണമെന്റ് കിരീടം; ഒരുവർഷത്തെ ടീമിന്റെ കഠിനപ്രയത്‌നം പൂവണിഞ്ഞതോടെ ആനന്ദനൃത്തം ചവുട്ടി ആരാധകർ; തുടക്കം തന്നെ പാളിയ ഇന്ത്യയുടെ മാനം കാത്തത് യശസ്വി ജയ്‌സ്വാൾ; ടോപ് സ്‌കോററും യശസ്വി തന്നെ

ബംഗ്ലാ കടുവകൾക്ക് ഇത് മറക്കാനാവാത്ത ഞായറാഴ്ച; ഇന്ത്യയെ അട്ടിമറിച്ച് അണ്ടർ 19 ലോകകപ്പ് കിരീടം; ഭയം തങ്ങളുടെ ഡിക്ഷ്ണറിയിലില്ലെന്ന് തെളിയിച്ച് ബംഗ്ലാദേശ് നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ചപ്പോൾ സ്വന്തമാക്കിയത് ആദ്യത്തെ ഐസിസി ടൂർണമെന്റ് കിരീടം; ഒരുവർഷത്തെ ടീമിന്റെ കഠിനപ്രയത്‌നം പൂവണിഞ്ഞതോടെ ആനന്ദനൃത്തം ചവുട്ടി ആരാധകർ; തുടക്കം തന്നെ പാളിയ ഇന്ത്യയുടെ മാനം കാത്തത് യശസ്വി ജയ്‌സ്വാൾ; ടോപ് സ്‌കോററും യശസ്വി തന്നെ

മറുനാടൻ ഡെസ്‌ക്‌

പൊച്ചഫ്ട്രൂം: ബംഗ്ലാദേശി കളിക്കാരും ആരാധകരും ഈ ഞായറാഴ്ച ആഹ്ലാദ കൊടുമുടിയിലാണ്. 'ഞങ്ങൾ എന്തോ തെളിയിക്കാൻ വേണ്ടി വന്നു. അതു ചെയ്യാൻ കഴിഞ്ഞു. ആ അനുഭവം നന്നായി. ഞങ്ങൾക്ക് ഗെയിം പ്ലാനുണ്ടായിരുന്നു. ഒരുവർഷത്തിലേറെ ആയുള്ള പരിശ്രമത്തിന് ഫലം കണ്ടു. എതിരാളികളെ ഭയക്കാതെ ഞങ്ങളുടെ ഗെയിം പ്ലാൻ നടപ്പിലാക്കുക, അതായിരുന്നു ദൗത്യം, അത് വിജയകരമായി'- ബൗളർ റാക്കിബുൾ ഹസന്റെ വാക്കുകളിൽ ഉണ്ട് ചരിത്ര ജയത്തിന്റെ വഴികൾ. അതെ, ഇന്ത്യയെ കീഴടക്കി അണ്ടർ 19 ലോകകപ്പ് കിരീടം ബംഗ്ലാദേശ് യുവ കടുവകൾ ചൂടി. ഇത് അവരുടെ കന്നി കിരീടം കൂടിയാണ്.

ബാറ്റിംഗിലും ബൗളിംഗിലും ഒത്തിണക്കത്തോടെയുള്ള പ്രകടനം. ആ ചുണയുടെ ബലത്തിലാണ് നിലവിലുള്ള ചാമ്പ്യന്മാരായ ഇന്ത്യയെ ഫൈനലിൽ മൂന്ന് വിക്കറ്റിന് ബംഗ്ലാദേശ് തറപറ്റിച്ചത്. 178 റൺസ് എന്ന് ചെറുലക്ഷ്യത്തിലേക്ക് അടുക്കുന്നതിനിടെ ബംഗ്ലാ കടുവകൾ പലപ്പോഴും പതറിയിരുന്നു. എന്നാൽ, പരിക്കേറ്റിട്ടും തളരാതെ പോരാടിയ പർവേശ് ഹൊസൈൻ ഇമൺ 79 പന്തിൽ 47 റൺസുമായി റൺവേട്ട തുടർന്നു. നായകൻ അക്‌ബർ അലി മികച്ച പിന്തുണ നൽകിയതോടെ ഏഴാം വിക്കറ്റിൽ 41 റൺസിന്റെ നിർണായക കൂട്ടുകെട്ട്. ഒടുവിൽ 23 പന്തുകൾ ബാക്കി നിൽക്കെ അക്‌ബർ അലി( 43) 'ടീമിനെ കരയ്‌ക്കെത്തിച്ചു. അതിനിടെ മഴ മൂലം ഡക്‌വർത്ത് ലൂയിസ് സമ്പ്രദായപ്രകാരം ലക്ഷ്യം 46 ഓവറിൽ 170 ആയി പുനഃ നിശ്ചയിച്ചിരുന്നു. 

ചെറിയ ടോട്ടൽ പ്രതിരോധിക്കുന്നതിടെ കടന്നുകൂടിയ 33 എക്‌സ്ട്രാകളും ഇന്ത്യയ്ക്ക് തിരിച്ചടിയായി. 30 റൺസ് മാത്രം വിട്ടുകൊടുത്ത് രവി ബിഷ്‌ണോയിയുടെ മാജിക് സ്‌പെല്ലിനും അന്തിമ ഫലത്തിൽ മാറ്റം ഉണ്ടാക്കാനായില്ല. നേരത്തെ ഏഴ് വിക്കറ്റിന് 21 റൺസ് എന്ന നിലയിൽ ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യയെ 47.2 ഓവറിൽ 177 റൺസിന് എതിരാളികൾ പുറത്താക്കി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ47.2 ഓവറിൽ 177 റൺസിന് പുറത്താവുകയായിരുന്നു. ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ (88) അർധ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ബാക്കിയാർക്കും കാര്യമായ സംഭാവനകൾ നൽകാൻ കഴിഞ്ഞില്ല.121 പന്തിൽ എട്ടു ഫോറും ഒരു സിക്‌സറും ഉൾപ്പെടുന്നതായിരുന്നു യശസ്വിയുടെ ഇന്നിങ്‌സ്. യശസ്വിയെ കൂടാതെ തിലക് വർമ (38) ദ്രുവ് ജുറൽ (22) എന്നിവർ മാത്രമാണ് ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചത്. ഒരു വിക്കറ്റിന് 103 റൺസ് എന്ന നിലയിൽനിന്നുമാണ് ഇന്ത്യ തകർന്ന് തരിപ്പണമായത്.മൂന്നു വിക്കറ്റ് വീഴ്‌ത്തിയ അവിഷേക് ദാസും രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തിയ തൻസിം ഹസൻ ഷക്കീബും ഷൊറിഫുൾ ഇസ്ലാമുമാണ് ഇന്ത്യയെ തകർത്തത്. രാക്കിബുൾ ഹസൻ ഒരു വിക്കറ്റ് വീഴ്‌ത്തി.ടൂർണമെന്റിൽ 400 റൺസെടുത്ത് ഏറ്റവും വലിയ റൺവേട്ടക്കാരനായതും യശസ്വി തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP