Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202023Monday

അടുത്ത മാസത്തെ ഇന്ത്യൻ ടീമിന്റെ ഓസ്‌ട്രേലിയൻ പര്യടനത്തിനായി മുഹമ്മദ് സിറാജ് പറക്കുമോ? പകരക്കാരനായി എത്തി കൊൽക്കത്തയെ തകർത്ത് കളിയിലെ താരമായി സിറാജ്; ഐപിഎൽ പതിമൂന്നാം സീസണിലെ ഏറ്റവും കുറഞ്ഞ സ്‌കോർ നേടിയ കൊൽക്കത്തയെ 8 വിക്കറ്റിന് കീഴടക്കി ബാംഗ്ലൂർ; 14 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്ത്

അടുത്ത മാസത്തെ ഇന്ത്യൻ ടീമിന്റെ ഓസ്‌ട്രേലിയൻ പര്യടനത്തിനായി മുഹമ്മദ് സിറാജ് പറക്കുമോ? പകരക്കാരനായി എത്തി കൊൽക്കത്തയെ തകർത്ത് കളിയിലെ താരമായി സിറാജ്; ഐപിഎൽ പതിമൂന്നാം സീസണിലെ ഏറ്റവും കുറഞ്ഞ സ്‌കോർ നേടിയ കൊൽക്കത്തയെ 8 വിക്കറ്റിന് കീഴടക്കി ബാംഗ്ലൂർ; 14 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്ത്

മറുനാടൻ ഡെസ്‌ക്‌

അബുദാബി: അടുത്ത മാസം ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ മുഹമ്മദ് സിറാജ് ഇടം പിടിക്കുമോ? ഷെയ്ക് സായിദ് സ്‌റ്റേഡിയത്തിലെ ഉജ്ജ്വല പ്രകടനം കണ്ടവർക്ക് അങ്ങനെ തോന്നിയാൽ അത്ഭുതപ്പെടാനില്ല. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിൽ ഷഹ്ബാസ് അഹമ്മദിന് പകരം എത്തിയ സിറാദ് തന്റെ ആദ്യ മൂന്നുഓവറിൽ മൂന്നു വിക്കറ്റുകൾ വീഴ്‌ത്തി. കൊൽക്കത്ത് നൈറ്റ് റൈഡേഴ്‌സ് നായകൻ ഒയിൻ മോർഗൻ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തത് തിരിച്ചടിയായി. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിൽ കൊൽക്കത്ത തകർന്നുപോയി. ഐപിഎൽ 13 ാം സീസണിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നേടിയത്. ഐപിഎൽ ചരിത്രത്തിൽ 20 ഓവറും ബാറ്റ് ചെയ്ത ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോറും ഇതാണ്.

കോൽക്കത്തയ്‌ക്കെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആധികാരിക ജയമാണ് നേടിയത്. വെറും 85 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ 13.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ജയത്തോടെ 14 പോയിന്റുമായി ബംഗളൂരു പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.ദേവദത്ത് പടിക്കൽ (25), ആരോൺ ഫിഞ്ച് (16) എന്നിവരുടെ വിക്കറ്റുകളാണ് ബംഗളൂരുവിന് നഷ്ടമായത്. ഗുർകീരത് സിങ് മാൻ 21 റൺസും നായകൻ വിരാട് കോഹ്ലി 18 റൺസും നേടി ടീമിനെ വിജയത്തിലെത്തിച്ചു.നാല് ഓവറിൽ എട്ട് റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയ സിറാജാണ് കോൽക്കത്തയെ നിലംപരിശാക്കിയത്.

തുടരെ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ട കോൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പവർ പ്ലേ അവസാനിക്കുമ്പോൾ 17 റൺസിന് നാല് വിക്കറ്റ് നഷ്ടപ്പെട്ട നിലയിലായിരുന്നു. കൊൽക്കത്ത നിരയിൽ ക്യാപ്റ്റൻ ഒയിൻ മോർഗൻ (30 റൺസ്), ലോക്കി ഫെർഗൂസൻ (പുറത്താകാതെ 19 റൺസ്), കുൽദീപ് യാദവ് (12 റൺസ്), ടോം ബാന്റൻ (10 റൺസ്) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ബാംഗ്ലൂരിനു വേണ്ടി മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റും, യുസ്വേന്ദ്ര ചെഹൽ രണ്ടും, നവ്ദീപ് സെയ്‌നി, വാഷിങ്ടൻ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മൂന്നാം ഓവറിലും 20 ാം ഓവറിലും മാത്രമാണ് കൊൽക്കത്ത ഒരു ഓവറിൽ രണ്ടക്കം കടന്നത്. 10 റൺസ് വീതമാണ് ഈ ഓവറുകളിൽ കൊൽക്കത്ത നേടിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP