Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

അവസാന ഓവറിൽ 14 റൺസ് വഴങ്ങി ഉമേഷ് യാദവ്; കൈവിട്ട ജയം തിരിച്ച് പിടിച്ചെന്ന് തൊന്നിച്ച ഇന്ത്യയെ അവസാന ഓവറിൽ തോൽപ്പിച്ച് ഓസീസ്; ഗ്ലെൻ മാക്‌സ്‌വെല്ലിന് തകർപ്പൻ അർധ സെഞ്ച്വറി; നേഥൻ കുൾട്ടർനെയ്ൽ കളിയിലെ കേമൻ; പരമ്പരയിൽ ഓസ്‌ട്രേലിയ മുന്നിൽ

അവസാന ഓവറിൽ 14 റൺസ് വഴങ്ങി ഉമേഷ് യാദവ്; കൈവിട്ട ജയം തിരിച്ച് പിടിച്ചെന്ന് തൊന്നിച്ച ഇന്ത്യയെ അവസാന ഓവറിൽ തോൽപ്പിച്ച് ഓസീസ്; ഗ്ലെൻ മാക്‌സ്‌വെല്ലിന് തകർപ്പൻ അർധ സെഞ്ച്വറി; നേഥൻ കുൾട്ടർനെയ്ൽ കളിയിലെ കേമൻ; പരമ്പരയിൽ ഓസ്‌ട്രേലിയ മുന്നിൽ

സ്പോർട്സ് ഡെസ്‌ക്‌

വിശാഖപട്ടണം: ജയപരാജയങ്ങൾ മാറി മറിഞ്ഞ മത്സരത്തിൽ ഇന്ത്യയ്ക്കെതിരായ ഒന്നാം ട്വന്റി 20-യിൽ ഓസീസിന് മൂന്നു വിക്കറ്റ് ജയം. അവസാന ഓവറിൽ ജയത്തനാവിശ്യമായിരു്‌നന 14 റൺസ് അടിച്ചെടുത്ത ജെയ് റിച്ചാർഡ്‌സൺ, പാറ്റ് കുമ്മിൻസ് എന്നിവരാണ് വിജയം സമ്മാനിച്ചത്. രണ്ടാമത്തേയും അഞ്ചാമത്തേയും പന്ത് ഇരു ബാറ്റ്‌സ്മാന്മാരും ബൗണ്ടറി പായിച്ചതോടെയാണ് ഓസീസ് വിജയിച്ചത്.ഇരുവരും ഏഴു റൺസുമായി പുറത്താകാതെ നിന്നു. അവസാന മൂന്നോവറിൽ 21 റൺസാണ് ഓസീസിന് വേണ്ടിയരുന്നത്. 18ാം ഓവർ എറിഞ്ഞ മായങ്ക് മാർക്കണ്ടേ 5 റൺസും 19ാം ഓവറിൽ 2 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്‌ത്തിയ ബുംറയും ചേർന്ന് ഓസീസിനെ വരിഞ്ഞ് മുറുക്കിയപ്പോൾ അവസാന ഓവറിൽ ഉമേഷ് യാദവിന് ഡിഫൻഡ് ചെയ്യാനുണ്ടായിരു്‌നനത് 14 റൺസ്.

നേരത്തെ 127 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 5 റൺസിന് 2 വിക്കറ്റ് എന്ന നിലയിലായിരുന്നു. തകർപ്പൻ അർധസെഞ്ച്വറിയുമായി മാക്‌സവെൽ ആണ് 56(43) ഡാർസി ഷോർട്ടും 37(37) ചേർന്ന് വിജയത്തിലേക്ക് എത്തിക്കുമെനന് തോന്നിച്ചെങ്കിലും മികച്ച ബൗളിങ് പ്രകടനത്തിലൂടെ ഇന്ത്യ തിരിച്ച് വന്നു.മാർക്കസ് സ്റ്റോയിനിസ് (1), ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (0), ആഷ്ടൺ ടർണർ (0), കോൾട്ടർ നെയ്ൽ (4) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഇന്ത്യയ്ക്കായി ബുംറ നാല് ഓവറിൽ വെറും 16 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്തു. ക്രുണാൽ പാണ്ഡ്യ 4 ഓവറിൽ 17 റൺസ് വഴങ്ങി 1 വിക്കറ്റ് വീഴ്‌ത്തി.

ടോസ് നേടിയ ഓസീസ് നായകൻ ആരൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. 10 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് എന്ന നിലയിൽ നിന്ന ഇന്ത്യ 20 ഓവറിൽ 126ന് 7 എന്ന നിലയിലേക്ക് ഒതുങ്ങുകയായിരുന്നു. 3 വിക്കറ്റ് വീഴ്‌ത്തിയ നാഥൻ കുൾട്ടർ നെയ്ലാണ് ഇന്ത്യയെ ചുരുട്ടിക്കെട്ടിയത്.

ഓപ്പണർ കെഎൽ രാഹുലിന്റെ തകർപ്പൻ സെഞ്ച്വറിയുടെ 50(36) മികവിൽ ഇന്ത്യ കുതിക്കുകയായിരുന്നു. ഓപ്പണർ രോഹിത് ശർമ 5(8) പുറത്തായതിന് പിന്നാലെ എത്തിയ നായകൻ കൊലി 24(17)യും ചേർന്ന് ഇന്ത്യയെ രാഹുൽ മുന്നോട്ട് നയിക്കുകയായിരുന്നു. വലിയ സ്‌കോറിലേക്ക് ഇന്ത്യ നീങ്ങുന്നുവെന്ന് തോന്നിയ ഘട്ടത്തിലാണ് കോലിയെ ആദം സാംബ പുറത്താക്കിയത്. കൂറ്റനടിക്ക് ശ്രമിച്ച കോലി ലോങ് ഓണിൽ കുൾട്ടർ നെയ്ലിന് ക്യാച്ച് നൽകി മടങ്ങി. പിന്നീട് വന്ന ഋഷഭ് പന്ത് 3 റൺസ് നേടി റണ്ണൗട്ടായി. നാലാമനായി രാഹുലും പുറത്തായതോടെ ഇന്ത്യ 92ന് നാല് എന്ന നിലയിലേക്ക് വീണു. അതേ ഓവറിലെ അവസാന പന്തിൽ ദിനേശ് കാർത്തിക് 1(3) ക്ലീൻ ബൗൾഡായി.

ഒരറ്റത്ത് വിക്കറ്റ് വീണപ്പോൾ 37 പന്തിൽ നിന്ന് 29 റൺസ് ചേർത്ത് ധോണിയാണ് ഇന്ത്യൻ സ്‌കോർ 120 കടത്തിയത്. ക്രുണാൽ പാണ്ഡ്യ 1(6), ഉമേഷ് യാദവ് 2(4) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്മാർ. കുൾട്ടർനെയിൽ 3 വിക്കറ്റ് വീഴ്‌ത്തിയതിന് പിന്നാലെ ആദം സാംബ, പാറ്റ് കുമ്മിൻസ്, ജെയ്സൺ ബെഹ്റൻഡോർഫ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP