Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനം ഈ മാസം; ഏകദിന മത്സരങ്ങളിൽ നിന്ന് രോഹിത്തിനും ധവാനും വിശ്രമം നൽകിയേക്കും; ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്കും വിശ്രമത്തിന് സാധ്യത; ബുംറയും കോലിയും മടങ്ങിയെത്തും; തിരുവനന്തപുരത്ത് ഇംഗ്ലണ്ട് ലയൺസിനെതിരെ തിളങ്ങിയവർക്കും നറുക്ക് വീണേക്കും

ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനം ഈ മാസം; ഏകദിന മത്സരങ്ങളിൽ നിന്ന് രോഹിത്തിനും ധവാനും വിശ്രമം നൽകിയേക്കും; ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്കും വിശ്രമത്തിന് സാധ്യത; ബുംറയും കോലിയും മടങ്ങിയെത്തും; തിരുവനന്തപുരത്ത് ഇംഗ്ലണ്ട് ലയൺസിനെതിരെ തിളങ്ങിയവർക്കും നറുക്ക് വീണേക്കും

സ്പോർട്സ് ഡെസ്‌ക്

മുംബൈ: ഈ മാസം ഇന്ത്യയിൽ പര്യടനത്തിനെത്തുന്ന ഓസ്‌ട്രേലിയക്ക് എതിരായ കേദിന പരമ്പരയിൽ നിന്ന് മുൻനിര താരങ്ങൾക്ക് വിശ്രമം നൽകാനൊരുങ്ങി ഇന്ത്യ. വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, സഹ ഓപ്പണർ ശിഖർ ധവാൻ, ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി എന്നിവർക്കാണ് വിശ്രമം നൽകാനൊരുങ്ങുന്നത്. ഫാസ്റ്റ് ബൗളർമാർക്കിടയിലെ റോട്ടേഷൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഷമിക്ക് വിശ്രമം നൽകുക. ലോകകപ്പിന് പോകുമ്പോൾ താരങ്ങൾക്ക് പരിക്കേൽക്കുന്നത് ഒഴിവാക്കാൻ കൂടിയാണ് ഈ നീക്കം. മികച്ച പ്രകടനം നടത്തിവരുന്ന ഷമിക്ക് ഇടവേള ആവശ്യമാണെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ രവി ശാസ്ത്രി പറഞ്ഞു.

ന്യുസീലൻഡിലെ ഏകദിന പരമ്പരയിൽ ഷമി ആയിരുന്നു മാൻ ഓഫ് ദ് സീരീസ്. ഷമിക്ക് വിശ്രമം അനുവദിച്ചാൽ ജസ്പ്രീത് ബുംറ ഇന്ത്യൻ നിരയിൽ തിരിച്ചെത്തും. ഓസ്‌ട്രേലിയക്കെതിരെയും ന്യൂസിലാൻഡിന് എതിരെയും നടന്ന ഏകദിന പരമ്പരകളിൽ ബുംറ കളിച്ചിരുന്നില്ല. രോഹിതും ധവാനും വിശ്രമത്തിന് പോകുമ്പോൾ ന്യൂസിലാൻഡ് പര്യടനത്തിലെ മൂന്നാം മത്സരത്തിന് ശേഷം മടങ്ങിയ കോലി ടീമിൽ മടങ്ങിയെത്തും.ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര മാർച്ച് രണ്ടിനാണ് തുടങ്ങുന്നത്. 5 ഏകദിനവും 2 ട്വന്റി 20യും ഇരുടീമുകളും കളിക്കും. ഫെബ്രുവരി 24ന് ടി 20 മത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കമാകുക

പരമ്പരയിലെ മത്സരങ്ങൾ, തീയതി, വേദി എന്ന കണക്കിന്

ഒന്നാം ടി20, ഫെബ്രുവരി 24, വിശാഖപട്ടണം
രണ്ടാം ടി20, ഫെബ്രുവരി 27, ബംഗലൂരു

ഒന്നാം ഏകദിനം, മാർച്ച് 2, ഹൈദരാബാദ്
രണ്ടാം ഏകദിനം, മാർച്ച് 5, നാഗ്പൂർ
മൂന്നാം ഏകദിനം, മാർച്ച് 8, റാഞ്ചി
നാലാം ഏകദിനം, മാർച്ച് 10, മൊഹാലി
അഞ്ചാം ഏകദിനം, മാർച്ച് 13, ഡൽഹി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP