Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആഷസ് ട്രോഫി ഓസീസ് നിലനിർത്തിയത് സമനില പിടിക്കാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമങ്ങളെയെല്ലാം എറിഞ്ഞുടച്ച്; മാഞ്ചസ്റ്ററിൽ ആവേശത്തിര തീർത്ത് ഹേസൽവുഡും ലിയോണും; രണ്ട് ഇന്നിങ്‌സിലും തിളങ്ങിയ സ്റ്റീവ് സ്മിത്ത് മാൻ ഓഫ് ദ് മാച്ച്

ആഷസ് ട്രോഫി ഓസീസ് നിലനിർത്തിയത് സമനില പിടിക്കാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമങ്ങളെയെല്ലാം എറിഞ്ഞുടച്ച്; മാഞ്ചസ്റ്ററിൽ ആവേശത്തിര തീർത്ത് ഹേസൽവുഡും ലിയോണും; രണ്ട് ഇന്നിങ്‌സിലും തിളങ്ങിയ സ്റ്റീവ് സ്മിത്ത് മാൻ ഓഫ് ദ് മാച്ച്

മറുനാടൻ ഡെസ്‌ക്‌

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെ 185 റൺസിന് തോൽപിച്ച് നാലാം ടെസ്റ്റിൽ ആഷസ് ട്രോഫി ഓസീസ് നിലനിർത്തി. സമനിലക്കായി പ്രതിരോധിച്ച് കളിച്ചെങ്കിലും ഇംഗ്ലണ്ട് അഞ്ചാം ദിനം അവസാന സെഷനിൽ തോൽവി വഴങ്ങി. രണ്ട് വിക്കറ്റിന് 18 റൺസ് എന്ന നിലയിൽ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 197 റൺസിൽ പുറത്തായി. നാല് വിക്കറ്റുമായി കമ്മിൻസും രണ്ട് പേരെ വീതം പുറത്താക്കി ഹേസൽവുഡും ലിയോണുമാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ എറിഞ്ഞിട്ടത്. സ്‌കോർ ഓസീസ്: 8 വിക്കറ്റിന് 497 ഡിക്ലയേഡ്, 6 വിക്കറ്റിന് 186 ഡിക്ല.; ഇംഗ്ലണ്ട്: 301, 197. രണ്ട് ഇന്നിങ്‌സിലും തിളങ്ങിയ സ്റ്റീവ് സ്മിത്താണ് (211, 82) മാൻ ഓഫ് ദ് മാച്ച്.

4 വിക്കറ്റെടുത്ത പാറ്റ് കമ്മിൻസാണ് രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനെ തകർത്തത്. അഞ്ചാം ദിനം അതിജീവിച്ച് സമനിലയുമായി രക്ഷപ്പെടാം എന്ന കണക്കുകൂട്ടലിൽ ഇറങ്ങിയ ഇംഗ്ലണ്ടിനെ മത്സരം അവസാനിക്കാൻ ഒരു മണിക്കൂർ ശേഷിക്കെ ഓസീസ് എറിഞ്ഞു വീഴ്‌ത്തുകയായിരുന്നു. നാലാം ദിനം അക്കൗണ്ട് തുറക്കും മുൻപ് റോറി ബേൺസ്, ക്യാപ്റ്റൻ ജോ റൂട്ട് എന്നിവരെ ആദ്യ ഓവറിൽ പുറത്താക്കിയ കമ്മിൻസ് അഞ്ചാം ദിനവും തുടക്കത്തിലെ ആഞ്ഞടിച്ചു. ഇതോടെ ജാസൻ റോയ്(31), ബെൻ സ്റ്റോക്സ്(1) എന്നിവർ മടങ്ങി. അർധ സെഞ്ചുറി നേടിയ ജോ ഡെൻലിയെ(53) ലിയോണും മടക്കിയതോടെ ഇംഗ്ലണ്ട് തോൽവി ഉറപ്പിച്ചതാണ്. എന്നാൽ ആറാം വിക്കറ്റിൽ ജോണി ബെയർസ്റ്റോയും ജോസ് ബട്ലറും ഇംഗ്ലണ്ടിന്റെ ആയുസ് നീട്ടിനൽകി.

61 പന്തിൽ 25 റൺസെടുത്ത ബെയർസ്റ്റോയെ സ്റ്റാർക്കും 111 പന്തിൽ 34 റൺസെടുത്ത ബട്ലറെ ഹേസൽവുഡും പുറത്താക്കിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഒരു റൺസെടുത്ത ജോഫ്ര ആർച്ചറെ വൈകാതെ ലിയോൺ മടക്കി. എന്നാൽ ക്രൈഗ് ഓവർട്ടനും ജാക്ക് ലീച്ചും പ്രതിരോധമേറ്റെടുത്തു. എന്നാൽ 51 പന്തിൽ 12 റൺസെടുത്ത ലീച്ചിനെ ലബുഷാഗ്‌നെ പുറത്താക്കി. 105 പന്ത് നേരിട്ട് പൊരുതിയ ഓവർട്ടനെ ഹേസൽവുഡ് എൽബിയിൽ കുടുക്കിയതതോടെ മാഞ്ചസ്റ്റർ ടെസ്റ്റും ആഷസും ഓസീസ് സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സിലേതിന് സമാനമായി സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ ബാറ്റിംഗാണ് രണ്ടാം ഇന്നിങ്‌സിലും ഓസീസിന് മികച്ച ലീഡ് ഉറപ്പാക്കിയത്. 82 റൺസെടുത്ത സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറർ. ആദ്യ ഇന്നിങ്സിൽ സ്മിത്ത് ഇരട്ട സെഞ്ചുറി(211) നേടിയിരുന്നു. 196 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസുമായി രണ്ടാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP