Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓസീസ് ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ പതറി ഇംഗ്ലണ്ട്; ആദ്യ ഇന്നിങ്‌സിൽ 301ന് പുറത്ത്; ഫോളോ ഓൺ ഒഴിവാക്കിയത് റോറി ബേൺസിന്റെയും ജോ റൂട്ടിന്റെയും പ്രകടന മികവിൽ; ജോഷ് ഹേസിൽവുഡിന് നാല് വിക്കറ്റ്; മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി സ്റ്റാർക്കും കമ്മിൻസും; ആഷസ് നാലാം ടെസ്റ്റിൽ പിടിമുറുക്കി ഓസ്‌ട്രേലിയ; മാഞ്ചസ്റ്ററിൽ 196 റൺസിന്റെ ലീഡ്

ഓസീസ് ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ പതറി ഇംഗ്ലണ്ട്; ആദ്യ ഇന്നിങ്‌സിൽ 301ന് പുറത്ത്; ഫോളോ ഓൺ ഒഴിവാക്കിയത് റോറി ബേൺസിന്റെയും ജോ റൂട്ടിന്റെയും പ്രകടന മികവിൽ; ജോഷ് ഹേസിൽവുഡിന് നാല് വിക്കറ്റ്; മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി സ്റ്റാർക്കും കമ്മിൻസും; ആഷസ് നാലാം ടെസ്റ്റിൽ പിടിമുറുക്കി ഓസ്‌ട്രേലിയ; മാഞ്ചസ്റ്ററിൽ 196 റൺസിന്റെ ലീഡ്

സ്പോർട്സ് ഡെസ്‌ക്

മാഞ്ചസ്റ്റർ: ആഷസ് നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് 196 റൺസ് ഒന്നാമിന്നിങ്‌സ് ലീഡ. ആദ്യ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയുടെ സ്‌കോറായ 497ന് മറുപടിയായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്‌സിൽ 301 റൺസ് മാത്രമെ നേടാൻ കഴിഞ്ഞുള്ളു. മൂന്നാം ദിവസം 200ന് അഞ്ച് എന്ന നിലയിൽ കളി നിർത്തിയ ആതിഥേയർക്ക് 101 റൺസ് കൂടിയാണ് നാലാം ദിവസം ചേർക്കാൻ കഴിഞ്ഞത്. നാല് വിക്കറ്റ് വീഴ്‌ത്തിയ ജോഷ് ഹെയ്‌സൽവുഡ് മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ മിച്ചൽ സ്റ്റാർക്, പാറ്റ് കമ്മിൻസ് എന്നിവർക്ക് മുന്നിൽ ഇംഗ്ലീഷ് ബാറ്റസ്മാന്മാർ വീഴുകയായിരുന്നു.

നേരത്തെ സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ ഇരട്ടസെഞ്ച്വറിയുടെ മികവിൽ 497ന് എട്ട് എന്ന സ്‌കോറിൽ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തിരുന്നു. മറുപടി ബാറ്റിങ്ങിൽ റോറി ബേൺസ് 81, ക്യാപ്റ്റൻ ജോ റൂട്ട് 71, എന്നിവരുടെ അർധശതകങ്ങളാണ് ഇംഗ്ലണ്ടിനെ ഫോളോ ഓൺ ഭീഷണിയിൽ നിന്ന് രക്ഷിച്ചത്. ജോസ് ബട്‌ലർ 41 റൺസ് നേടി. ജോ ഡെൻലി 4, ക്രെയിഗ് ഓവർടൺ 5, ജേസൺ റോയ് 22, ബെൻ സ്‌റ്റോക്‌സ് 26, ജോണി ബെയ്‌സ്‌റ്റോ 17 ജോഫ്രാ ആർച്ചർ 1, സ്റ്റുവർട്ട് ബ്രോഡ് 5, ജാക്ക് ലീച്ച് 4 എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സ്‌കോർ. പരമ്പരയിൽ ഓരോ ടെസ്റ്റ് വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ് ഇരു ടീമുകളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP