Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് മാറ്റിവച്ചതായി റിപ്പോർട്ട്; വിവരം പുറത്ത് വിട്ട് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തലവൻ ആഷ്ലി ഡി സിൽവ; ചാമ്പ്യൻഷിപ്പ് 2023ലേക്ക് മാറ്റിയേക്കും

കോവിഡ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് മാറ്റിവച്ചതായി റിപ്പോർട്ട്;  വിവരം പുറത്ത് വിട്ട് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തലവൻ ആഷ്ലി ഡി സിൽവ; ചാമ്പ്യൻഷിപ്പ് 2023ലേക്ക് മാറ്റിയേക്കും

സ്പോർട്സ് ഡെസ്ക്

കൊളംബോ: ശ്രീലങ്കയിൽ ജൂണിൽ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെന്റ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചതായി റിപ്പോർട്ട്. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തലവൻ ആഷ്ലി ഡി സിൽവ ഇക്കാര്യം അറിയിച്ചതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തത്.

ശ്രീലങ്കയിൽ നിലവിലെ സാഹചര്യത്തിൽ ജൂണിൽ ടൂർണമെന്റ് നടത്താൻ കഴിയില്ല എന്നാണ് ആഷ്ലി ഡി സിൽവയുടെ പ്രതികരണം. അടുത്ത വർഷത്തെ ഏഷ്യാ കപ്പിന് പാക്കിസ്ഥാൻ വേദിയാവേണ്ടതിനാൽ ലങ്കയുടെ ടൂർണമെന്റ് 2023ലേക്ക് മാറ്റിയേക്കും. ഇന്ത്യയിൽ ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കേണ്ട ടി20 ലോകകപ്പിന് ഒരുക്കമായാണ് ഇത്തവണത്തെ ഏഷ്യാ കപ്പിനെ ടീമുകൾ കണ്ടിരുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പാക്കിസ്ഥാനിൽ ടൂർണമെന്റ് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ പിന്നീട് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ശ്രീലങ്കയ്ക്ക് കൈമാറുകയായിരുന്നു. യുഎഇയിൽ 2018ലാണ് ഏഷ്യാ കപ്പ് അവസാനമായി നടന്നത്. ഏകദിന ഫോർമാറ്റിൽ നടന്ന ടൂർണമെന്റിൽ ദുബായിയിലും അബുദാബിയിലുമായിരുന്നു മത്സരങ്ങൾ. അന്ന് ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തോൽപിച്ച് ഇന്ത്യ കപ്പുയർത്തി.

അതേസമയം ഇന്ത്യ വേദിയാകേണ്ട ടി20 ലോകകപ്പും കോവിഡ് പ്രതിസന്ധിയിൽ അനിശ്ചിതത്വത്തിലാണ്. ലോകകപ്പിനെ കുറിച്ച് ചർച്ച ചെയ്യാൻ ബിസിസിഐ പ്രത്യേക പൊതുയോഗം വിളിച്ചുചേർത്തിട്ടുണ്ട്. ജൂൺ ഒന്നിന് നടക്കാനിരിക്കുന്ന ഐസിസി യോഗത്തിന് മുന്നോടിയായാണ് ബിസിസിഐ അടിയന്തരമായി യോഗം ചേരുന്നത്. രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുമെന്ന് ബിസിസിഐ ജനറൽ മാനേജർ ധീരജ് മൽഹോത്ര നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP