Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേമൻ സച്ചിനോ കോഹ്‌ലിയോ? ചർച്ചകൾ കൊഴുക്കുന്നതിനിടെ ഇന്ത്യൻ ഉപനായകനെ പ്രശംസ കൊണ്ടു മൂടി പാക് ക്യാപ്റ്റൻ അഫ്രീദി

കേമൻ സച്ചിനോ കോഹ്‌ലിയോ? ചർച്ചകൾ കൊഴുക്കുന്നതിനിടെ ഇന്ത്യൻ ഉപനായകനെ പ്രശംസ കൊണ്ടു മൂടി പാക് ക്യാപ്റ്റൻ അഫ്രീദി

ന്യൂഡൽഹി: വിരാട് കൊഹ്ലി സച്ചിനേക്കാൾ കേമനാണെന്നും അല്ലെന്നുമുള്ള ചർച്ചകൾ സജീവമായിട്ട് കുറച്ചുകാലമായി. അതിനിടെയിതാ വിരാട് കോഹ്‌ലിയെ പ്രശംസകൊണ്ട് മൂടി പാക്കിസ്ഥാൻ നായകൻ ഷാഹിദ് അഫ്രീദി രംഗത്ത് എത്തിയിരിക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റിനെ രണ്ട് പതിറ്റാണ്ടോളം താങ്ങി നിർത്തിയ ഇതിഹാസമായിരുന്നു സച്ചിൻ. ഇപ്പോൾ കൊഹ്ലിയും അതേ റോൾ തന്നെയാണ് നിർവഹിക്കുന്നതെന്നും അഫ്രീദി പറഞ്ഞു.

ഇന്ത്യൻ ടീമിന്റെ സുരക്ഷാ മതിലാണ് വിരാട് കോഹ്‌ലി ഇപ്പോൾ. ഓസ്‌ട്രേലിയക്കെതിരായ തോൽവിക്കുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അഫ്രീദിയുടെ പ്രതികരണം. ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ പരാജയപ്പെട്ടതോടെ പാക് ടീം ലോകകപ്പിൽ നിന്നും പുറത്തായി.

മത്സരത്തിൽ പാക്കിസ്ഥാന്റെ പ്രകടനം അത്ര മികച്ചതല്ലായിരുന്നുവെന്ന് അഫ്രീദി പറഞ്ഞു.ബാറ്റിംഗിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തിരുന്നുവെങ്കിലും അവസാന നാലോവറിൽ 40 റൺസ് വഴങ്ങിയത് തിരിച്ചടിയായി. ഓസ്‌ട്രേലിയയെ പോലൊരു ടീമിനോട് ചെറിയ പിഴവുകൾ പോലും തോൽവിക്ക് വഴിവെയ്ച്ചതായും അദ്ദേഹം പറഞ്ഞു.

ഈ ലോകകപ്പോടെ വിരമിക്കുമെന്ന് അഫ്രീദി നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ത്യയോടു തോറ്റതോടെ ഇനി കപ്പ് നേടിയാലും അഫ്രീദി തുടരേണ്ടതില്ലെന്ന നിലപാടിലേക്ക് പാക് ബോർഡ് നീങ്ങിയിരുന്നതായാണ് സൂചന. നേരത്തെ അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് ഇന്ത്യയിലേക്ക് പോകാൻ പാക് ടീമിന് അനുമതി ലഭിച്ചിരുന്നത്. എന്നാൽ ഇന്ത്യയിൽ എത്തിയതിനു പിന്നാലെ നാട്ടിൽ നിന്നും ലഭിക്കുന്നതിലും സ്‌നേഹം ഇന്ത്യയിൽ നിന്നു ലഭിക്കുന്നു എന്ന അഫ്രീദിയുടെ പ്രസ്താവന പാക്കിസ്ഥാനിൽ ഒട്ടേറെ പ്രതിഷേധത്തിനു കാരണമാവുകയും മിയാൻദാദ് ഉൾപ്പടെയുള്ള താരങ്ങൾ അഫ്രീദിക്കെതിരെ രംഗത്ത് വരുകയും ചെയ്തിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP