Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

‘ഇന്ത്യയുടെ ഭാഗമായ കശ്മീരിൽനിന്ന് എന്റെ വീട്ടിലെത്തുന്ന ആദ്യത്തെ വ്യക്തിയാണ് മിർ മുർത്താസ'; കശ്മീർ വിഷയത്തിൽ ഇന്ത്യയെ രൂക്ഷമായി വിമർശിക്കുന്ന ഷാഹിദ് അഫ്രീദി ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് പരിശീലനം നൽകിയത് മൂന്ന് മാസത്തോളം സ്വന്തം വീട്ടിൽ താമസിപ്പിച്ച്

‘ഇന്ത്യയുടെ ഭാഗമായ കശ്മീരിൽനിന്ന് എന്റെ വീട്ടിലെത്തുന്ന ആദ്യത്തെ വ്യക്തിയാണ് മിർ മുർത്താസ'; കശ്മീർ വിഷയത്തിൽ ഇന്ത്യയെ രൂക്ഷമായി വിമർശിക്കുന്ന ഷാഹിദ് അഫ്രീദി ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് പരിശീലനം നൽകിയത് മൂന്ന് മാസത്തോളം സ്വന്തം വീട്ടിൽ താമസിപ്പിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കറാച്ചി: ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചതു മുതൽ പല തവണ ഇന്ത്യയെയും ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെയും ഉന്നമിട്ട് പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കശ്മീരിനോടുള്ള ഇന്ത്യയുടെ സമീപനത്തെയുമെല്ലാം രൂക്ഷമായ ഭാഷയിലായിരുന്നു താരം വിമർശിച്ചത്. അഫ്രീദി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന ചർച്ചയും സജീവമാണ്. എന്നാൽ ക്രിക്കറ്റിന് ദേശവ്യത്യാസമില്ലെന്ന് തെളിയിക്കുകയാണ് അഫ്രീദി ഇപ്പോൾ. ഇന്ത്യൻ യുവതാരത്തെ ക്രിക്കറ്റ് പരിശീലനാർഥം മൂന്നു മാസത്തോളമാണ് അഫ്രീദി സ്വന്തം വീട്ടിൽ താമസിപ്പിച്ചത്.

കശ്മീരിലെ അനന്ത്നാഗ് പ്രവിശ്യയിൽനിന്നുള്ള മിർ മുർത്താസ എന്ന യുവതാരത്തെയാണ് അഫ്രീദി സ്വന്തം വീട്ടിൽ താമസിപ്പിച്ച് ക്രിക്കറ്റ് പരിശീലനം നൽകിയത്. അഫ്രീദിയെ ഉദ്ധരിച്ച് ക്രിക്കറ്റ് പാക്കിസ്ഥാൻ ഡോട് കോമാണ് ഇക്കാര്യം പുറത്തുവിട്ടത്. മൂന്നു മാസത്തോളം കറാച്ചിയിലെ അഫ്രീദിയുടെ വീട്ടിൽ താമസിച്ച് ക്രിക്കറ്റ് പരിശീലിച്ച മിർ മുർത്താസ, പിന്നീട് ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു.

‘പ്രതിഭയുള്ള ക്രിക്കറ്റ് താരമാണ് മിർ മുർത്താസ. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുള്ള ക്രിക്കറ്റ് താരമാണെങ്കിലും കളി പറഞ്ഞുകൊടുക്കുന്നതിൽ സന്തോഷമേയുള്ളൂ. എന്റെ അടുത്തുവന്ന് പഠിക്കാൻ താൽപര്യമുള്ള ആരെയും ഞാൻ സ്വാഗതം ചെയ്യും. ഭാവിയിൽ മിർ മുർത്താസയ്ക്ക് എന്റെ അടുത്തുവന്ന് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ തീർച്ചയായും ഞാൻ അദ്ദേഹത്ത സഹായിക്കും. അദ്ദേഹത്തിന് സഹായകരമായ ഏറ്റവും മികച്ച പരിശീല സൗകര്യങ്ങൾ ഒരുക്കാനും എനിക്കു കഴിയും’ – അഫ്രീദി വ്യക്തമാക്കി.

‘ഇന്ത്യയുടെ ഭാഗമായ കശ്മീരിൽനിന്ന് എന്റെ വീട്ടിലെത്തുന്ന ആദ്യത്തെ വ്യക്തിയാണ് മിർ മുർത്താസ. അദ്ദേഹം എന്റെ വലിയൊരു ആരാധകൻ കൂടിയാണ്. മാത്രമല്ല, മികച്ചൊരു മനുഷ്യനുമാണ്. ക്രിക്കറ്റ് പരിശീലനത്തിൽ അദ്ദേഹം കഠിനാധ്വാനിയാണ്. തന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ അദ്ദേഹം വിജയിക്കുമെന്ന് എനിക്കുറപ്പാണ്’ – അഫ്രീദി പറഞ്ഞു.

ഷാഹിദ് അഫ്രീദിയുടെ കടുത്ത ആരാധകൻ കൂടിയായ മിർ മുർത്താസ വാഗാ അതിർത്തി വഴിയാണ് പാക്കിസ്ഥാനിലെത്തിയത്. മൂന്നു മാസത്തോളം അവിടെ തങ്ങിയ മുർത്താസ, അഫ്രീദിയിൽനിന്ന് നേരിട്ട് ക്രിക്കറ്റ് പരിശീലനം നേടി. മിർ മുർത്താസയുടെ പ്രതിഭയെ പുകഴ്‌ത്തിയ അഫ്രീദി, യുവതാരത്തെ തുടർന്നും സഹായിക്കാൻ സന്നദ്ധനാണെന്നും വ്യക്തമാക്കിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP