Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും പോലും വീണ മണ്ണ്; ബംഗ്ലാ കടുവകളെ പമ്പരം പോലെ കറക്കി വീഴ്‌ത്തി റാഷിദ് ഖാനും കൂട്ടരും; രണ്ട് ദിവസം ബാക്കി നിൽക്കെ ലീഡ് 374 റൺസ്; തുടക്കത്തിലെ തകർച്ചയിൽ നിന്നും രണ്ടാം ഇന്നിങ്‌സിലും കരകയറി; കളിക്കുന്ന രണ്ടാം ടെസ്റ്റിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അഫ്ഗാനിസ്ഥാൻ; ചിറ്റംഗോങ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും പോലും വീണ മണ്ണ്; ബംഗ്ലാ കടുവകളെ പമ്പരം പോലെ കറക്കി വീഴ്‌ത്തി റാഷിദ് ഖാനും കൂട്ടരും; രണ്ട് ദിവസം ബാക്കി നിൽക്കെ ലീഡ് 374 റൺസ്; തുടക്കത്തിലെ തകർച്ചയിൽ നിന്നും രണ്ടാം ഇന്നിങ്‌സിലും കരകയറി; കളിക്കുന്ന രണ്ടാം ടെസ്റ്റിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അഫ്ഗാനിസ്ഥാൻ; ചിറ്റംഗോങ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

സ്പോർട്സ് ഡെസ്‌ക്

ചിറ്റംഗോങ്: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് പരമ്പരയിൽ പിടിമുറുക്കി അഫ്ഗാനിസ്ഥാൻ. ആദ്യ ഇന്നിങ്‌സിൽ 137 റൺസ് മേൽക്കയുമായി രണ്ടാമിന്നിങ്‌സിൽ ബാറ്റിങ് ആരംഭിച്ച അഫ്ഗാനിസ്ഥാൻ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് കൈയിലിരിക്കെ 374 റൺസിന്റെ ലീഡാണ് സന്ദർശകർക്ക് ഇപ്പോൾ. 34 റൺസുമായി അഫ്‌സർ സസായി റൺ ഒന്നും എടുക്കാതെ യാമിൻ അഹമദ്‌സായി എന്നിവരാണ് ക്രീസിൽ.

രണ്ടാമിന്നിങ്‌സിന്റെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ട് നാലിന് രണ്ട വിക്കറ്റ് എന്ന നിലയിൽ നിന്ന് ഇബ്രാഹിം സദ്രാൻ 87 അഷ്ഗർ അഫ്ഗാൻ 50 (108) എന്നിവരുടെ അർധസെഞ്ച്വറികളുടെ മികവിലാണ് രണ്ടാം ഇന്നിങ്‌സിൽ ഭേദപ്പെട്ട നിലയിലേക്ക് എത്തിയത്.അഫ്ഗാനിസ്ഥാന് വേണ്ടി ഹാഷ്മത്തുള്ള ഷാഹിദി 12, മുഹമ്മദ് നബി 8, റാഷിദ് ഖാൻ 24, ഖായിസ് അഹ്മദ് 14, ഇഷാനുള്ള ജന്നത് 4 എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകൾ. ബംഗ്ലാദേശിന് വേണ്ടി ഷക്കീബ് അൽ ഹസൻ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ തായ്ജുൽ ഇസ്ലാം നയീം ഹസ്സൻ എന്നിവർ രണ്ടും മെഹ്ദി ഹസൻ ഒന്നും വിക്കറ്റ് വീതം വീഴ്‌ത്തി.

നേരത്തെ രണ്ടാം ദിവസത്തെ സ്‌കോറായ 194ന് എട്ട് എന്ന നിലയിൽ കളി ആരംഭിച്ച ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് 205 റൺസിൽ അവസാനിച്ചു. വാലറ്റത്ത് മൊസദേക് ഹുസൈൻ 48(82) നടത്തിയ ചെറുത്ത് നിൽപ്പാണ് ബംഗ്ലാ കടുവകളെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ റാഷിദ് ഖാൻ ആണ് അവരെ തകർത്തത്. മുഹമ്മദ് നബി 3 യമിൻ , ഖ്വായിസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP