1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

ടൊയോട്ടയുടെ 60 ലക്ഷത്തിന്റെ ആഡംബര കറായ സെഡാനിൽ ഭാര്യയുമായി തിരുവനന്തപുരത്തെ റോഡിലൂടെ പറക്കുന്ന സഞ്ജു സാംസൺ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ സ്വന്തമാക്കിയോ? ക്രിക്കറ്ററുടെ വൈറലാകുന്ന ഫോട്ടോയ്ക്ക് പിന്നിലെ വസ്തുത

April 01, 2020

കൊച്ചി: മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650-യുടെ മുകളിൽ കയറി ഇരിക്കുന്ന ഫോട്ടോ വൈറലാകുന്നു. എന്നാൽ ഇത് സഞ്ജുവിന്റേതല്ല. തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് ആരംഭിച്ച പുതിയ റോയൽ എൻഫീൽഡ് ഡീലർഷിപ്പിന്റെ ഉദ്ഘാടന സമയത്ത് എടുത്ത ചിത്രം ...

കൊറോണയിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 80 ലക്ഷം നൽകി ഹിറ്റ്മാൻ രോഹിത് ശർമ; 45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും 25 ലക്ഷം രൂപ മഹാരാഷ്ട്ര സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കും; തെരുവ്‌നായ്ക്കളെ ഊട്ടുന്നതിനായി അഞ്ച് ലക്ഷവും; കൈയടിച്ച് സോഷ്യൽ മീഡിയ

March 31, 2020

മുംബൈ: കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനിടെ, വൈറസ് വ്യാപനം തടയാനുള്ള പോരാട്ടത്തിന് സംഭാവനയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയും. വിവിധ ഫണ്ടുകളിലേക്കായി ആകെ 80 ലക്ഷം രൂപയാണ് രോഹിത് സംഭാവന ചെയ്തത്. ഇതിൽ 45 ലക്ഷം രൂപ പ്രധാനമന്ത്രി...

കൊറോണ വ്യാപനത്തിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരോട് ഐകൃദാർഢ്യം പ്രഖ്യാപിച്ച് തലമുണ്ഡനം ചെയ്ത് വാർണർ;ഓസീസ് ടീമിലെ സഹതാരങ്ങൾക്കൊപ്പം വീരാട് കോഹ്ലിയോടും ചലഞ്ച് ഏറ്റെടുക്കാൻ നോമിനേഷനും; കൊറോണ കാലത്ത് വാർണറുടെ നടപടിയിൽ കൈയടിച്ച് കായികപ്രേമികൾ

March 31, 2020

സിഡ്‌നി: കൊറോണ വൈറസ് വ്യാപനത്തിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തല മുണ്ഡനം ചെയ്ത് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. കൊറോണയെ പ്രതിരോധിക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരോടുള്ള ബഹുമാനാർഥം തല മുണ്ഡന...

കൊറോണയിൽ ആറ് മാസത്തേക്ക് ഓസ്‌ട്രേലിയൻ അതിർത്തി അടച്ചിടാൻ സാധ്യത; ഈ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പും ഇന്ത്യയുടെ ഓസിസ് പര്യടനവും അനിശ്ചിതത്വത്തിലേക്ക്; ഇന്ത്യൻ ടീം അംഗങ്ങൾക്ക് താളം പിഴച്ചു

March 30, 2020

ന്യൂഡൽഹി: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓസ്‌ട്രേലിയൻ സർക്കാർ ആറ് മാസത്തേക്ക് അതിർത്തികൾ അടയ്ക്കാൻ സാധ്യതകൾ തെളിഞ്ഞതോടെ ഈ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പും ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനവും അനിശ്ചിതത്വത്തിലേക്ക്. ഈ വർഷം ഒക്ടോബർനവംബർ മാസങ്ങളിലായാണ് ഓസ്‌...

'ഹിന്ദുവായോ ക്രിസ്ത്യനായോ മുസ്‌ലിമായോ അല്ല, മനുഷ്യനായി ചിന്തിക്കൂ: പണക്കാർ ഈ സാഹചര്യം തരണം ചെയ്യുമായിരിക്കും, പാവപ്പെട്ടവർ എന്തുചെയ്യും? കടകൾ കാലിയാവുകയാണ്, മൂന്ന് മാസങ്ങൾക്ക് ശേഷവും നിങ്ങൾ ഇങ്ങനെ ജീവിക്കുമെന്ന് എന്താണ് ഉറപ്പ്? മൃഗങ്ങളെപ്പോലെയല്ല, മനുഷ്യരെപ്പോലെ പെരുമാറൂ; കോവിഡ് 19നെ പ്രതിരോധിക്കാൻ സന്ദേശവുമായി ഷുഹൈബ് അക്തർ

March 23, 2020

ലാഹോർ: ലോകത്തുകൊറോണ വൈറസ് പിടിമുറുക്കിയ സാഹചര്യത്തിൽ രോഗത്തെ തടയാൻ നേതൃത്വങ്ങളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്ന് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് അക്തർ. ഇത്രയും ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നുപോവുമ്പോൾ മതപരവും സാമ്പത്...

ആരാധികമാരുടെ അടുത്തുനിന്നുള്ള സെൽഫിയെ കുറിച്ച് ചോദിച്ചു: ഫേസബുക്ക് അക്കൗണ്ടിന്റെ പാസ് വേഡ് ചോദിച്ചപ്പോഴും ഒഴിഞ്ഞുമാറി; ഭാര്യ അക്കൗണ്ട് ഹാക്ക് ചെയ്ത കഥ വെളിപ്പെടുത്തി ഭുവനേശ്വർ കുമാർ

March 22, 2020

മുംബൈ: നിലവിൽ ഇന്ത്യയിലെ ഫസ്റ്റ് ഇലവൻ ബോളറാണ് ഭുവനേശ്വർ കുമാർ. മികച്ച സ്വിങ് ബോളറായ ഭുവി, വാലറ്റത്ത് ബാറ്റിംഗിലും മികവ് കാട്ടുന്ന താരമാണ്. ഇന്ത്യയുടെ വിശ്വസ്തനായ ഈ വലംകൈയൻ പേസർ ഇപ്പോളിതാ, ഒരു സ്വകാര്യ ചാനലിലെ ചാറ്റ് ഷോയ്ക്കിടെ ഭുവനേശ്വർ തന്റെ സ്വകാര്...

ഒത്തുകളിക്കാനുള്ള വാഗ്ദാനം ലഭിച്ച വിവരം അധികാരികളെ അറിയിക്കാതിരുന്നു: ഉമർ അക്മലിന് പൂട്ട് ഇട്ട് ക്രിക്കറ്റ് ബോർഡിന്റെ അഴിമതി വിരുദ്ധ യൂണിറ്റ്; താരത്തെ കാത്തിരിക്കുന്നത് ആജീവനാന്ത വിലക്കെന്ന് സൂചന

March 21, 2020

ഇസ്ലാമബാദ്: ക്രിക്കറ്റിൽ വിവാദങ്ങളുടെ തോഴന്മാരാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ സഹോദരങ്ങളായ ഉമർ അക്മലും കമ്രാൻ അക്മലും. വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനായ കമ്രാൻ ഏറെ നാളായി പാക് ടീമിന് പുറത്താണ്. സഹോദരൻ ഉമർ അക്മൽ സമീപകാലത്ത് ടീമിലെത്തിയെങ്കിലും വീണ്ടു...

ഇംഗ്ലണ്ടിൽ നിന്നും കളിക്കാനെത്തിയ താരത്തിന് കോവിഡ് എന്ന് സംശയം; പാക്കിസ്ഥാൻ സൂപ്പർ ലീഗ് താരങ്ങൾ ആശങ്കയിൽ

March 18, 2020

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) സെമിഫൈനലിനു തൊട്ടുമുൻപ് റദ്ദാക്കാൻ കാരണം വിദേശ താരങ്ങളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതുകൊണ്ടെന്ന് വെളിപ്പെടുത്തൽ. വിദേശ താരങ്ങളിൽ ഒരാളായ ഇംഗ്ലണ്ടിന്റെ അലക്‌സ് ഹെയിൽസിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് റിപ...

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്നെ ഏറെ പരിചയ സമ്പന്നനായ കമന്റേറ്റർമാരിൽ ഒരാൾ: ഏകദിന ലോകകപ്പിനിടെ രവീന്ദ്ര ജഡേജയെ വിമർശിച്ചതോടെ നേരിട്ടത് കടുത്ത വിമർശനങ്ങൾ; തിരിച്ചടിയായത് ഏകദിനത്തിലെ വിവാദ പരാമർശങ്ങൾ; ക്രിക്കറ്റ് ലോകത്തുകൊവിഡ് 19 വാർത്തകൾ നിറഞ്ഞുനിൽക്കവേ വ്യത്യസ്തമായ തീരുമാനവുമായി ബിസിസിഐ; സഞ്ജയ് മഞ്ജരേക്കറെ ബിസിസിഐയുടെ കമന്ററി പാനലിൽ നിന്ന് ഒഴിവാക്കി

March 14, 2020

ന്യൂഡൽഹി: ക്രിക്കറ്റ് ലോകത്തുകൊവിഡ് 19 വാർത്തകൾ നിറഞ്ഞു നിൽക്കവേ തീർത്തും വ്യത്യസ്തമായ തീരുമാനവുമായി ബിസിസിഐ. ഇന്ത്യൻ മുൻ ബാറ്റ്സ്മാനും, കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറെ ബിസിസിഐയുടെ കമന്ററി പാനലിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്. 2020 ഐപിഎൽ സീസണില...

സർക്കാർ നടപടികളിലേക്ക് കടന്നതോടെ ഒടുവിൽ വഴങ്ങി ബിസിസിഐ: കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ മാറ്റിവച്ചു; കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾ ഒന്നിച്ചുകൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം; മാർച്ച് 29ന് ആരംഭിക്കേണ്ട ഐപിഎൽ സീസൺ നീട്ടിയത് ഏപ്രിൽ 15 വരെ; മത്സരങ്ങൾ മാറ്റിയതോടെ 2020 സീസൺ അനിശ്ചിതത്വത്തിൽ

March 13, 2020

ന്യൂഡൽഹി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഐ.പി.എൽ മത്സരങ്ങൾ നീട്ടിവച്ചതായി ബി.സി.സിഐ വ്യക്തമാക്കി. ഏപ്രിൽ 15 വരെയാണ് നീട്ടിയത്. മാർച്ച് 29 മുതലായിരുന്നു ഐ.പി.എൽ ആരംഭിക്കേണ്ടിയിരുന്നത്. ഐ.പി.എൽ മത്സരങ്ങൾക്ക് ഡൽഹി വേദിയാകില്ലെന്ന് ഡൽഹി സർക്കാർ ...

ആഗ്രഹിച്ചത് അത്‌ലറ്റാകാൻ; വഴി തെറ്റി 12-ാം വയസ്സിലെത്തിയത് ക്രിക്കറ്റ് സെലക്ഷൻ ഗ്രൗണ്ടിൽ; അതിവേഗതയിൽ പന്തെറിഞ്ഞ് ജില്ലാ ടീമിൽ; ഗോഡ് ഫാദറില്ലാതെ മഗ്രാത്തിന്റെ ശിഷ്യനുമായി; കഴിഞ്ഞ സീസണിൽ അണ്ടർ 19 ക്രിക്കറ്റിൽ നേടിയത് നാല് കളികളിൽ 18 വിക്കറ്റ്; ചിക്കൻപോക്‌സ് വില്ലനായപ്പോൾ ഇത്തവണ പുറത്തിരിക്കലും; മുന്നിൽ പോയ വണ്ടി വെട്ടിത്തിരിച്ചപ്പോൾ പൊലിഞ്ഞത് ഭാവി കേരളാ ക്രിക്കറ്റിന്റെ 'അതി വേഗതക്കാരൻ'; വിടവാങ്ങുന്നത് ഇന്ത്യൻ കുപ്പായത്തിലേക്ക് പന്തെറിഞ്ഞ നിർമ്മൽ ജെയ്‌മോൻ

March 12, 2020

തൊടുപുഴ: കേരളാ ക്രിക്കറ്റിലെ ഭാവി വാഗ്ദാനമായിരുന്നു നിർമൽ ജെയ്‌മോൻ. അണ്ടർ 19 ബി ടീമിലെ ഗ്ലെൻ മഗ്രാത്ത്. നാല് കളികളിൽ നിന്ന് 18 വിക്കറ്റ് നേടി ദേശീയ ജൂനിയർ ടീമിന്റെ പടി വാതിക്കൽ എത്തിയ ഇടുക്കിക്കാരൻ. കേരളാ ക്രിക്കറ്റിൽ ഇടുക്കിയുടെ മുത്തായിരുന്നു ഈ പത്...

ഏഷ്യൻ ഇലവൻ - ലോക ഇലവൻ ട്വന്റി 20 പരമ്പര മാറ്റിവെച്ചതുകൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ; മത്സരങ്ങൾക്ക് മുന്നോടിയായി നടത്താനിരുന്ന എ.ആർ റഹ്മാന്റെ സംഗീതനിശയും മാറ്റിവെച്ചു എന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

March 11, 2020

ധാക്ക: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഏഷ്യൻ ഇലവൻ - ലോക ഇലവൻ ട്വന്റി 20 പരമ്പര മാറ്റിവെച്ചു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ 100-ാം ജന്മദിനത്തോട് അനുബന്ധിച്ച് ഈ മാസം നടത്താനിരുന്ന ഏഷ്യൻ ഇലവൻ - ലോക ഇലവൻ ട്വന്റി 20 പരമ്പര മാറ്...

കൊവിഡ് 19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ജാഗ്രതയോടെ ടീം ഇന്ത്യ; വൈറസ് പടരാൻ സാധ്യത വളരെ കൂടുതൽ; തിളക്കത്തിന് വേണ്ടിയുള്ള പന്തിലെ 'തുപ്പൽ പ്രയോഗത്തിന്' നിയന്ത്രണവുമായി ഇന്ത്യ; താരങ്ങളുമായി ഹസ്തദാനത്തിനും ആരാധകർക്കൊപ്പം സെൽഫിക്കും നിൽക്കില്ലെന്ന് ദക്ഷിണാഫ്രിക്കയും; ആശങ്കകൾക്കടിയിലും പരമ്പരയുമായി മുന്നോട്ടുപോകാൻ ക്രിക്കറ്റ് ബോർഡ്

March 11, 2020

ധർമ്മശാല: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ജാഗ്രതയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് ഇന്ത്യൻ താരങ്ങൾ നിയന്ത്രിച്ചേക്കുമെന്ന് പേസർ മീഡിയം പേസർ ഭുവനേശ്വർ കുമാർ വ്യക്തമാക്കിയതായി വാർ...

ശ്രീലങ്ക ലെജൻഡ്‌സിനെ മുട്ടുകുത്തിച്ച് ഇന്ത്യ ലെജൻഡ്‌സിന് അഞ്ച് വിക്കറ്റ് ജയം; താരമായി ഇർഫാൻ പഠാൻ

March 11, 2020

മുംബൈ: റോഡ് സേഫ്റ്റി വേൾസ് സീരീസ് ക്രിക്കറ്റിൽ ഇന്ത്യ ലെജൻഡ്‌സിന് അഞ്ച് വിക്കറ്റ് ജയം. ശ്രീലങ്ക ലെജൻഡ്‌സിനെ മുട്ടുകുത്തിച്ച ഇന്ത്യ ലജൻഡ്‌സ് അഞ്ച് വിക്കറ്റിന് വിജയം ഉറപ്പിക്കുക ആയിരുന്നു. ശ്രീലങ്ക ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ എട്ടു പന്തുകൾ...

ഉദ്ഘാടന മത്സരത്തിലേറ്റ തോൽവിക്ക് കലാശപോരാട്ടത്തിൽ തന്നെ പകരം വീട്ടി ഓസ്‌ട്രേലിയയുടെ മറുപടി: ചീട്ട് കൊട്ടാരം പോലെ തകർന്നടിഞ്ഞത് ബാറ്റിങ് നിര; വനിതാ ദിനത്തിൽ ഓസ്ട്രേലിയക്ക് അഞ്ചാം ലോകകപ്പ് കിരീടം; കലാശപോരാട്ടത്തിൽ ഓസീസ് ലോക കീരീടം മുത്തമിട്ടത് ഇന്ത്യയെ മൂന്നക്കം പോലും കടത്താൻ അനുവദിക്കാതെ

March 08, 2020

മെൽബൺ: വനിത ടി20 ലോകകപ്പിൽ ഓസ്ട്രേലിയ ചാമ്പ്യന്മാർ. ഇന്ത്യയെ 85 റൺസിന് തോൽപ്പിച്ചാണ് ആതിഥേയർ കിരീടം നേടിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 19.1 ഓവറിൽ 99 ഓവറിൽ എല്ല...

MNM Recommends

Loading...
Loading...