Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ലണ്ടനിൽ ഇന്ന് തുടക്കം; ലോകം മുഴുവൻ ഒരു ട്രാക്കിലേക്കൊതുങ്ങും;ബോൾട്ടിന്റെ അവസാന മത്സരം കാത്ത് ലോകം; ബോൾട്ടിന്റെ പ്രധാന എതിരാളി ജസ്റ്റിൻ ഗാട്‌ലിൻ

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ലണ്ടനിൽ ഇന്ന് തുടക്കം; ലോകം മുഴുവൻ ഒരു ട്രാക്കിലേക്കൊതുങ്ങും;ബോൾട്ടിന്റെ അവസാന മത്സരം കാത്ത് ലോകം; ബോൾട്ടിന്റെ പ്രധാന എതിരാളി ജസ്റ്റിൻ ഗാട്‌ലിൻ

ലണ്ടൻ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച ലണ്ടനിൽ തുടക്കം കുറിക്കുകയാണ്.നിരവധി താരങ്ങൾ ഏറ്റുമുട്ടുന്ന ചാമ്പ്യൻഷിപ്പ് പക്ഷേ അറിയപ്പെടുക ഇതിഹാസതാരങ്ങളായ ഉസൈൻ ബോൾട്ടിന്റെയും മോ ഫറയുടെയും പേരിലാവും. രണ്ടുപേർക്കും ഇത് അവസാന ലോക ചാമ്പ്യൻഷിപ്പാണ്. ഏറെ വിവാദത്തിന് വഴിവെച്ചിട്ടും അവസാന നിമിഷവും പ്രവേശനം ലഭിക്കാതെ പോയ പിയു ചിത്രയാണ് മീറ്റിൽ മലയാളികളുടെ നൊമ്പരം

ബോൾട്ടിനെ അവസാനമായി ട്രാക്കിൽ കാണാൻ കാണികൾ ഒഴികിയെത്തും. രാത്രി 12 മണിക്കാണ് ബോൾട്ടിന്റെ ഹീറ്റ്‌സ് തുടങ്ങുക. അത്‌ലറ്റിക്‌സിനെ ബോൾട്ടിന് മുമ്പും ശേഷവും എന്ന് വെവ്വേറെ തിരിക്കേണ്ടിവരും. ഉത്തേജകത്തിന്റെ പിടിയലമർന്ന് അത്‌ലറ്റിക് രംഗം പ്രതിസന്ധിയിലാണ്ടപ്പോൾ ആ രംഗത്തെ കൈപിടിച്ചുയർത്തിയത് ബോൾട്ട് ഒറ്റയ്ക്കാണ്. ബോൾട്ടിന്റെ കാലത്തും നിരവധി താരങ്ങൾ മരുന്നടിക്ക് പിടിയിലായി ചീത്തപ്പേരുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, നിരവിധി തവണ പരിശോധനകൾക്ക് വിധേയനായിട്ടും ബോൾട് ഒരിക്കൽ പോലും പിടിക്കപെട്ടിട്ടില്ല.

മൂന്ന് ഒളിമ്പിക്‌സുകളിൽ സ്പ്രിന്റ് ഡബ്ൾ. മൂന്ന് ഒളിമ്പിക്‌സിൽ ട്രിപ്പിൾ ട്രിപ്പിൾ നേടുന്ന ആദ്യതാരമായ അദ്ദേഹത്തിന് നിർഭാഗ്യംകൊണ്ടാണ് ആ ബഹുമതി കൈവിട്ടുപോയത്. ബെയ്ജിങ്ങിൽ ബോൾട്ട് ഉൾപ്പെട്ട ജമൈക്കൻ ടീം 4ഃ100 മീറ്റർ റിലേയിൽ നേടിയ സ്വർണം ടീമംഗം നെസ്റ്റ കാർട്ടർ മരുന്നടിക്ക് പിടിയിലായി നഷ്ടപ്പെട്ടിരുന്നില്ലെങ്കിൽ ട്രിപ്പിൾ ട്രിപ്പിൾ ബോൾട്ടിനൊപ്പം നിന്നേനെ.

മൂന്ന് ലോക റെക്കോഡുകൾ ഭേദിച്ചായിരുന്നു ബെയ്ജിങ് ഒളിമ്പിക്‌സിൽ ബോൾട്ട് വരവറിയിച്ചത്. 100 മീറ്ററിലും 200 മീറ്ററിലും 4ഃ100 മീറ്റർ റിലേയിലുമായിരുന്നു ഈ റെക്കോഡ് പ്രകടനങ്ങൾ. കാർട്ടറിന്റെ പിഴവിന് സ്വർണം തിരിച്ചുവാങ്ങിയപ്പോൾ ബോൾട്ടിന് നഷ്ടമായത് ഒരു സ്വർണവും ഒരു റെക്കോഡുമാണ്.

ബെയ്ജിങ്ങിലെ നേട്ടം ലണ്ടൻ(2012), റിയോ ഡി ജനൈറോ(2016) ഒളിന്പിക്‌സുകളിലും ബോൾട്ട് ആവർത്തിച്ചു. മൂന്ന് ഒളിമ്പിക്‌സുകളിലും സ്പ്രിന്റ് സ്വർണത്തിന് മറ്റൊരു അവകാശിയുണ്ടായില്ല. സ്പ്രിന്റ് രാജാവിനെ തോല്പിക്കാൻ മറ്റൊരു താരത്തിനും കഴിഞ്ഞില്ല. മൂന്ന് ഒളിമ്പിക്‌സുകളിൽ എട്ടു സ്വർണം! റിയോയോടെ ഒളിമ്പിക്‌സിനോട് വിടപറഞ്ഞ ബോൾട്ട് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനോടും വിടചൊല്ലുകയാണ്. 11 സ്വർണവും രണ്ടു വെള്ളിയുമാണ് ലോക ചാമ്പ്യൻഷിപ്പിൽ ബോൾട്ടിന്റെ സമ്പാദ്യം. മൂന്ന് ലോക ചാമ്പ്യൻഷിപ്പുകളിൽ ബെർലിൻ(2009), മോസ്‌കോ(2013), ബെയ്ജിങ്(2015) ട്രിപ്പിൾ (100മീ, 200മീ, 4x100മീ. റിലേ) നേടിയ ബോൾട്ടിന് നാലു ചാമ്പ്യൻഷിപ്പുകളിൽ മൂന്നുവീതം സ്വർണം നേടുന്ന ഒരേയൊരു താരമാവാനുള്ള അവസരം നഷ്ടമായത് നിർഭാഗ്യം കൊണ്ടുമാത്രമാണ്.

ദെയ്ഗു (2011) ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ ഫൗൾ സ്റ്റാർട്ടിന് അയോഗ്യനാക്കപ്പെട്ടതിനാലാണ് സ്വർണം കിട്ടാതെ പോയത്. ബോൾട്ടിന്റെ പേരിൽ ഇപ്പോഴുള്ള 100 മീറ്ററിലെയും(9.58 സെ.) 200 മീറ്ററിലെയും(19.19 സെ.) ലോക റെക്കോഡുകൾപിറന്നത് ബെർലിൻ ചാമ്പ്യൻഷിപ്പിലാണ്.

അവസാന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ മാത്രം മത്സരിക്കുന്ന ബോൾട്ടിന് കനത്ത വെല്ലുവിളിയുണ്ട്. ഈ സീസണിലെ ഏറ്റവും മികച്ച സമയം കനേഡിയൻ സ്പ്രിന്റർ ഡി ഗ്രാസ്സെയുടെ പേരിലാണ്. എന്നാൽ ഡി ഗ്രാസ്സെയുടെ പിന്മാറ്റത്തോടെ ജസ്റ്റിൻ ഗാറ്റ്‌ലിൻ തന്നെയാകും ലണ്ടനിലും ബോൾട്ടിന്റെ പ്രധാന വെല്ലുവിളി. പേശി വലിവ് കാരണമാണ് കനേഡിയൻ താരം പിന്മാറിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP