Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202114Friday

ബാഴ്സിലോണയിലെ ട്രയത്തലോണിൽ അവസാന ലാപ്പിൽ മൂന്നാമതോടിയ ബ്രിട്ടീഷ് അത്ലറ്റിന് വഴിതെറ്റി; മാന്യനായ സ്പാനിഷ് അത്ലറ്റ് ഫിനിഷിങ് പോയിന്റിന് തൊട്ടുമുൻപ് നിന്ന് വഴിതെറ്റിയോടിയ അത്ലറ്റിന് വെങ്കലം ഉറപ്പാക്കി കൈകൊടുത്തു; അപൂർവ്വമായ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ സുന്ദര കാഴ്‌ച്ച ഇങ്ങനെ

ബാഴ്സിലോണയിലെ ട്രയത്തലോണിൽ അവസാന ലാപ്പിൽ മൂന്നാമതോടിയ ബ്രിട്ടീഷ് അത്ലറ്റിന് വഴിതെറ്റി; മാന്യനായ സ്പാനിഷ് അത്ലറ്റ് ഫിനിഷിങ് പോയിന്റിന് തൊട്ടുമുൻപ് നിന്ന് വഴിതെറ്റിയോടിയ അത്ലറ്റിന് വെങ്കലം ഉറപ്പാക്കി കൈകൊടുത്തു; അപൂർവ്വമായ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ സുന്ദര കാഴ്‌ച്ച ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ബാഴ്സിലോണ: ജീവിതത്തിലെന്നും മുന്നിലെത്തുവാൻ കുതിച്ചുപായുന്നവരാണ് നമ്മളെല്ലാവരും. പിന്നിൽ തളർന്ന് വീഴുന്നവരെ അവഗണിച്ച് കുതിപ്പ് തുടരും. വിജയം അതുമാത്രമാണ് ലക്ഷ്യം. അതിനിടയിൽ നമ്മൾ ബന്ധങ്ങളും, സൗഹൃദങ്ങളും എന്തിനധികം പലപ്പോഴും മനുഷ്യത്വം വരെ മറക്കും. അല്ലെങ്കിൽ, സ്വന്തം കുതിപ്പിന് വിഘാതമാകാതിരിക്കാൻ അവയെയെല്ലാം മറന്നു എന്ന് നടിക്കും. നേട്ടങ്ങൾക്കായി സർവ്വതും മറന്ന് കുതിക്കുന്ന ലോകത്തിൽ, സ്പോർട്ട്സ്മാൻ സ്പിരിറ്റ് എന്ന് നമ്മൾ സ്ഥിരമായി ഉപയോഗിച്ച് അർത്ഥമില്ലാതായ വാക്കിന്റെ അർത്ഥം എന്തെന്ന് കാണിച്ചു തരികയാണ് ഈ സ്പാനിഷ് അത്ലറ്റ്.

സ്പെയിനിലെ ബാഴ്സിലോണിയയിൽ നടന്ന 2020 സാന്റൻഡർ ട്രയത്തോൺ മത്സരമാണ് ഈ അപൂർവ്വ നിമിഷത്തിന് സാക്ഷിയായത്. സ്പാനിഷ് അത്ലറ്റായ ഡീഗോ മെൻട്രിഡ ബ്രിട്ടീഷ് അത്ലറ്റായ ജെയിംസ് ടീഗളിന് പുറകിലായിരുന്നു മത്സരത്തിന്റെ അവസാന പാദത്തിൽ. എന്നിട്ടും ഒട്ടും വിട്ടുകൊടുക്കാതെ തന്റെ കുതിപ്പു തുടർന്നു ഡീഗോ. വിജയം മാത്രമായിരുന്നു മനസ്സിലെ ഏക ലക്ഷ്യം. അപ്പോഴാണ് ബ്രിട്ടീഷ് അത്ലറ്റ് ടീഗളിന് വഴി തെറ്റുന്നത്.

ദിശമാറി ഓടിയ ടീഗളിനെ പുറകിലാക്കാൻ ഡീഗോ മെൻട്രിൻഡയ്ക്ക് ഒരുപാട് സമയമൊന്നും എടുക്കേണ്ടി വന്നില്ല. ഫിനിഷിങ് ലൈനിന് ഏതാനും മീറ്റർ അകലെ വച്ച് ഡീഗോ അനായാസം ടീഗളിന്റെ മുന്നിലെത്തി. ഇടയ്ക്കൊരു വളവ് തിരിയാതെ നേരേ കാണികൾക്ക് നേരെ ഓടുകയായിരുന്നു ടീഗൾ ചെയ്തത്. മത്സരത്തിന്റെ ഫിനിഷിങ് പോയിന്റിൽ നിന്നും നൂറു മീറ്ററിൽ താഴെ മാത്രം ദൂരമുള്ളപ്പോഴാണ് ഇത് സംഭവിച്ചത്. എന്നാൽ, നേരായ ദിശയിൽ ഓടിയ ഡീഗോ മുന്നിലായി. എന്നാൽ ഒരു നിമിഷം തിരിഞ്ഞു നോക്കിയ ഡീഗോയ്ക്ക് മനസ്സിലായി ടീഗളിന് പറ്റിയ അബദ്ധം.

ട്രയാത്തലൺ നിയമമനുസരിച്ച്, മുന്നിലോടിയെത്തുന്നവനാണ് വിജയി. അതിൽ മറ്റ് നിബന്ധനകൾ ഒന്നുമില്ല. ടീഗളിന് വഴിതെറ്റിയെങ്കിൽ അത് ടീഗളിന്റെ മാത്രം പിഴവാണ്. നിയമപരമായി യാതൊരു തെറ്റുമില്ലെങ്കിലും, മനുഷ്യത്വം മരിക്കാത്ത മനസ്സിനുടമയായ ഡീഗോയ്ക്ക് പക്ഷെ നിയമത്തേക്കാൾ വലുത് ധാർമ്മികതയായിരുന്നു. മറ്റൊരാളുടെ പിഴവിൽ, അതും അറിയാതെ സംഭവിച്ച പിഴവിൽ അവരെ പിന്നിലാക്കി വിജയത്തിലേക്ക് കുതിക്കുന്നതിലെ അധാർമ്മികത മനസ്സിലാക്കുവാൻ ഒരു സെക്കന്റെന്റെ പത്തിലൊരംശം പോലും ഡീഗോ എടുത്തില്ല.

ഫിനിഷിങ് ലൈനിന് തൊട്ടുമുൻപായി ഡീഗോ തന്റെ ഓട്ടം നിർത്തി. അറിയാതെ സംഭവിച്ച പിഴവിൽ പിന്നിലായ ടീഗൾ എത്താൻ കാത്തുനിന്നു. പിന്നെ ടീഗളിന് ഹസ്തദാനം നൽകി ഫിനിഷിങ് ലൈനിലേക്ക് ആനയിച്ചു. ''എന്റെ ചെറുപ്പം മുതൽ എന്റെ മാതാപിതാക്കളും എന്റെ ക്ലബ്ബും എന്നെ പഠിപ്പിച്ചതു മാത്രമേ ഞാൻ ചെയ്തുള്ളു.'' ഡീഗോ പിന്നീട് തന്റെ ട്വിറ്ററിൽ കുറിച്ചു. '' ആ വിജയം അർഹിക്കുന്നത് ടീഗൾ തന്നെയാണ്'' അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ അഭിപ്രായത്തിൽ താൻ ചെയ്തത് ഒരു സാധാരണ കാര്യം മാത്രമാണെന്നും ഡീഗോ ടീറ്റ് ചെയ്തു.

ടീഗളിനും ജീവിതത്തിൽ മറക്കാനാകാത്ത മുഹൂർത്തമായിരുന്നു അത്. വിജയമല്ല, പക്ഷെ ഡീഗോ കാണിച്ച ധാർമ്മികതയാണ് ഈ ദിവസത്തെ തന്റെ ജീവിതത്തിലെ എന്നെന്നും ഓർമ്മിക്കപ്പെടുന്ന ഒരു ദിവസമാക്കുന്നത് എന്നായിരുന്നു ടീഗൾ ട്വിറ്ററിൽ കുറിച്ചത്. അബദ്ധത്തിൽ 50 മീറ്ററോളം അധികദൂരം താൻ ഓടിയതായും അദ്ദേഹം പറഞ്ഞു. ഫിനിഷിങ് പോയിന്റെത്തുന്നതിന് 50 മീറ്റർ മുൻപായി, ഫിനിഷിങ് പോയിന്റെന്ന് തെറ്റിദ്ധരിച്ച് താൻ വഴിമാറി പോവുകയായിരുന്നു എന്നാണ് ടീഗൾ പറഞ്ഞത്. പക്ഷെ തീർത്തും അപ്രതീക്ഷിതമായിരുന്നു ഡീഗോയുടെ നടപടി എന്നും അദ്ദേഹം പറഞ്ഞു.

മൂല്യങ്ങൾ നഷ്ടമാകുന്ന ലോകത്തിൽ, അത് പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഡീഗോയുടെ നടപടി എന്നാണ് ഫുട്ബോൾ താരം അഡ്രിയാൻ സാൻ മിഗുവേൽ ട്വീറ്റ് ചെയ്തത്. ജീവിതത്തിൽ ചതിയിലൂടെ വിജയം നേടുന്നവനേക്കാൾ പാരാജയം സമ്മതിച്ച് പിൻവാങ്ങുന്നവനാണ് യഥാർത്ഥ വിജയി എന്ന അമേരിക്കൻ എഴുത്തുകാരൻ റോബർട്ട് ഇംഗർസോളിന്റെ വാക്കുകളാണ് ഡീഗോയുടെ ട്വീറ്റിനു താഴേ ഏറ്റവുമധികം പേർ കമന്റായി ഇട്ടിരിക്കുന്നത്. ട്രയാത്തലോൺ സംഘാടകരും ഡീഗോയ്ക്ക് അർഹിക്കുന്ന ബഹുമതി നൽകി. ടീഗളിനൊപ്പം, ഹോണററി മൂന്നാം സ്ഥാനം നൽകി അവർ അദ്ദേഹത്തെ ആദരിച്ചു. മാത്രമല്ല, ടീഗളിന് ലഭിക്കുന്ന സമ്മാനത്തുകയ്ക്ക് തുല്യമായ തുക ഡീഗോയ്ക്കും അവർ നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP