Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

സംസ്ഥാന സ്‌കൂൾ കായിക മേള: മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം എറണാകുളത്തെ പിന്തള്ളി പാലക്കാട് ചാമ്പ്യന്മാർ; തിളങ്ങിയത് ദീർഘദൂര ഇനങ്ങളിലും റിലേയിലും; സ്‌കൂളുകളിൽ അഞ്ചാം വട്ടവും മാർ ബേസിലിന് തന്നെ കിരീടം; കനത്ത വെല്ലുവിളി ഉയർത്തിയ പാലക്കാട് കല്ലടി സ്‌കൂൾ രണ്ടാമത്

സംസ്ഥാന സ്‌കൂൾ കായിക മേള: മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം എറണാകുളത്തെ പിന്തള്ളി പാലക്കാട് ചാമ്പ്യന്മാർ; തിളങ്ങിയത് ദീർഘദൂര ഇനങ്ങളിലും റിലേയിലും; സ്‌കൂളുകളിൽ അഞ്ചാം വട്ടവും മാർ ബേസിലിന് തന്നെ കിരീടം; കനത്ത വെല്ലുവിളി ഉയർത്തിയ പാലക്കാട് കല്ലടി സ്‌കൂൾ രണ്ടാമത്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സംസ്ഥാന സ്‌കൂൾ കായികമേളയിൽ കോതമംഗലം മാർ ബേസിൽ സ്‌കൂളിന് കിരീടം. 62 പോയിന്റ് നേടിയാണ് സ്‌കൂൾ കിരീടം മാർ ബേസിൽ സ്വന്തമാക്കിയത്. അഞ്ചാം തവണയാണ് മാർ ബേസിൽ ജേതാക്കളാവുന്നത്. 2017ലും മാർ ബേസിൽ തന്നെയായിരുന്നു കിരീടം സ്വന്തമാക്കിയത്.മാർ ബേസിലിന് കനത്ത വെല്ലുവിളി ഉയർത്തിയ പാലക്കാട് കല്ലടി സ്‌കൂൾ രണ്ടാമതെത്തി. കല്ലടി സ്‌കൂൾ 58.5 പോയിന്റ് നേടി.

മാർ ബേസിൽ സ്‌കൂൾ കിരീടം നേടിയെങ്കിലും ഓവറോൾ ചാമ്പ്യൻഷിപ്പ് എറണാകുളത്തിന് നേടാനായില്ല. 200 പോയിന്റുമായി പാലക്കാട് ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. എറണാകുളം 157 പോയിന്റുകൾ നേടി.മൂന്ന് വർഷത്തിന് ശേഷമാണ് പാലക്കാട് കിരീടം തിരിച്ചുപിടിക്കുന്നത്.

കല്ലടി, ബി.ഇ.എം സ്‌കൂളുകളുടെ പ്രകടനമാണ് കിരീടനേട്ടത്തിൽ പാലക്കാടിന് നിർണായകമായത്. ദീർഘദൂര ഇനങ്ങളിലും റിലേയിലും പാലക്കാട് മികവ് കാണിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP