Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ഞാൻ എന്റെ ആത്മസഖിയെ കണ്ടെത്തി'; സ്വവർഗാനുരാഗിയാണെന്ന് തുറന്നുപറഞ്ഞ് ദ്യുതി ചന്ദ്;നാട്ടുകാരിയുമായി വർഷങ്ങളായി പ്രണയത്തിലാണെന്നും ഇന്ത്യൻ അത്‌ലറ്റ്; സ്വവർഗ പ്രണയം തന്റെ തെരഞ്ഞെടുപ്പ്;ആർക്കും അത് ചോദ്യംചെയ്യാൻ അവകാശമില്ല; പങ്കാളിയുടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും താരം; സ്വവർഗാനുരാഗിയാണെന്ന് തുറന്നുപറയുന്ന രാജ്യത്തെ ആദ്യ കായികതാരവുമായി ഇന്ത്യൻ സ്പ്രിന്റർ

'ഞാൻ എന്റെ ആത്മസഖിയെ കണ്ടെത്തി'; സ്വവർഗാനുരാഗിയാണെന്ന് തുറന്നുപറഞ്ഞ് ദ്യുതി ചന്ദ്;നാട്ടുകാരിയുമായി വർഷങ്ങളായി പ്രണയത്തിലാണെന്നും ഇന്ത്യൻ അത്‌ലറ്റ്; സ്വവർഗ പ്രണയം തന്റെ തെരഞ്ഞെടുപ്പ്;ആർക്കും അത് ചോദ്യംചെയ്യാൻ അവകാശമില്ല; പങ്കാളിയുടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും താരം; സ്വവർഗാനുരാഗിയാണെന്ന് തുറന്നുപറയുന്ന രാജ്യത്തെ ആദ്യ കായികതാരവുമായി ഇന്ത്യൻ സ്പ്രിന്റർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: താൻ സ്വവർഗാനുരാഗി ആണെന്ന് പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്പ്രിന്റ് താരം ദ്യുതി ചന്ദ്. വർഷങ്ങളായി തന്റെ ഗ്രാമത്തിലെ ഒരു പെൺകുട്ടിയുമായി താൻ പ്രണയത്തിലാണെന്ന് ദ്യുതി ചന്ദ് വ്യക്തമാക്കി. ഇത് തന്റെ സ്വകാര്യതയാണെന്നും അതുകൊണ്ട് പങ്കാളിയുടെ പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലെന്നും ദ്യുതി പറയുന്നു. 100, 200 മീറ്റർ ഓട്ടത്തിലെ ദേശീയ ചാമ്പ്യനായ ദ്യുതി ഒട്ടേറെ അന്താരാഷ്ട്ര മീറ്റുകളിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ താരമാണ്. ആത്മസുഹൃത്തുമായി സ്വവർഗ പ്രണയത്തിലാണെന്ന് ഞായറാഴ്ചയാണ് അവർ വെളിപ്പെടുത്തിയത്.

സ്വവർഗാനുരാഗിയാണെന്ന് തുറന്നുപറയുന്ന രാജ്യത്തെ ആദ്യ കായികതാരമാണ് ഒഡീഷയിലെ ജജ്പുർ സ്വദേശിയായ ദ്യുതി. 100 മീറ്ററിൽ ദേശീയ റെക്കോഡുകാരിയായ ദ്യുതി 2018 ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി മെഡൽ നേടിയിരുന്നു. നിലവിൽ ലോക ചാമ്പ്യൻഷിപ്പും ടോക്കിയോ ഒളിമ്പിക്സിനും യോഗ്യത നേടാനുള്ള പരിശീലനത്തിലാണ് ഇരുപത്തിമൂന്നുകാരി.

'ഞാൻ എന്റെ ആത്മസഖിയെ കണ്ടെത്തി. ഇഷ്ടപ്പെടുന്ന ആൾക്കൊപ്പം ജീവിക്കാൻ ഓരോരുത്തർക്കും അവകാശമുണ്ടെന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്ക് എപ്പോഴും ഞാൻ പിന്തുണ നൽകാറുണ്ട്. അത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്. ഓരോരുത്തരുടേയും തിരഞ്ഞെടുപ്പാണ്. സ്നേഹത്തേക്കാൾ വലിയ വികാരമില്ല. അത് നിഷേധിക്കാൻ പാടില്ല. നിലവിൽ എന്റെ ശ്രദ്ധ മുഴുവൻ ലോക ചാമ്പ്യൻഷിപ്പിലും ഒളിമ്പിക്സിലുമാണ്. ഭാവിയിൽ അവളോടൊപ്പം ഒരുമിച്ച് ജീവിതം തുടങ്ങണമെന്നാണ് ആഗ്രഹം' ദ്യുതി പറയുന്നു.

സെക്ഷൻ 377 നീക്കം ചെയ്തുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇക്കാര്യം തുറന്നുപറയുന്നതെന്നും ദ്യുതി വ്യക്തമാക്കി. പുരുഷ ഹോർമോൺ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ദ്യുതിയെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് നീണ്ട കാലത്തെ നിയമ പോരാട്ടത്തിനൊടുവിൽ ദ്യുതി ട്രാക്കിൽ തിരിച്ചെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP