Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ആദ്യ ദിവസം പിറന്നത് രണ്ട് റെക്കോർഡുകൾ; സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ലോങ് ജംപിൽ ആൻസി സോജൻ മീറ്റ് റെക്കോർഡ് കുറിച്ചതിന് പിന്നാലെ രണ്ടാമത്തെ റെക്കോർഡ് സീനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ; നേട്ടം കൊയ്തത് കണ്ണൂർ സ്വദേശി ടി ജെ ജോസഫ്

സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ആദ്യ ദിവസം പിറന്നത് രണ്ട് റെക്കോർഡുകൾ; സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ലോങ് ജംപിൽ ആൻസി സോജൻ മീറ്റ് റെക്കോർഡ് കുറിച്ചതിന് പിന്നാലെ രണ്ടാമത്തെ റെക്കോർഡ് സീനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ; നേട്ടം കൊയ്തത് കണ്ണൂർ സ്വദേശി ടി ജെ ജോസഫ്

സ്വന്തം ലേഖകൻ

കണ്ണൂർ: 63-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ ആദ്യ ദിനം പിറന്നത് രണ്ട് മീറ്റ് റെക്കോർഡുകൾ. സീനിയർ പെൺകുട്ടികളുടെ ലോങ് ജംപിൽ സീനിയർ പെൺകുട്ടികളുടെ ലോങ് ജംപിൽ തൃശൂർ നാട്ടിക ഫിഷറീസ് എസ്.എസിലെ ആൻസി സോജൻ ദേശീയ റെക്കോർഡ് മറികടന്ന് സ്വർണം നേടി. 6.24 മീറ്റർ ദൂരം ചാടിയാണ് ആൻസി നേട്ടം കുറിച്ചത്. ഇതിന് പിന്നാലെ രണ്ടാമത്തെ മീറ്റ് റെക്കോർഡ് നേടിയത് കണ്ണൂർ സ്വദേശിയാണ്. സീനിയർ ആൺകുട്ടികളുടെ ലോങ് ജമ്പിൽ പനമ്പള്ളി നഗർ സ്പോർട്സ് അക്കാദമിയിലെ ടി.ജെ. ജോസഫാണ് മീറ്റ് റെക്കോഡോടെ സ്വർണം നേടിയത്. 7.59 മീറ്റർ ചാടിയ ജോസഫ് 2014-ൽ കെ.ജെ.ജോഫിൻ സ്ഥാപിച്ച 7.51 മീറ്ററിന്റെ റെക്കോഡാണ് മറികടന്നത്.

7.32 മീറ്റർ ചാടിയ തിരുവനന്തപുരം സായിയിലെ പി.എൻ. മെഹ്ഫിൽ ജാസിം ആണ് ഈയിനത്തിൽ വെള്ളി നേടിയത്. തിരുവനന്തപുരം സായിയിലെ ആർ.സാജൻ(7.27) വെങ്കലം നേടി. കണ്ണൂർ ചെറിയരീക്കാമല സ്വദേശിയായ ജോസഫ് പനമ്പള്ളി നഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. രാത്രിയെന്നോ പകലെന്നോയില്ലാതെ കൂടെ നിൽക്കുന്ന കണ്ണൂരുകാരനായ കോച്ച് അനൂപ് ജോസഫാണ് തന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചതെന്ന് ജോസഫ് പറഞ്ഞു.

കഴിഞ്ഞ വർഷത്തെ വെള്ളിമെഡൽ ജേതാവായ ജോസഫിന്റെ മൂന്നാമത്തെ മീറ്റാണിത്. രണ്ടു വർഷമായി സ്‌പോർട്സ് അക്കാദമിക്കു കീഴിലാണ് പരിശീലനം. 7.50 മീറ്റർ ചാടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും 7.59 ആയപ്പോൾ ശരിക്കും അദ്ഭുതപ്പെട്ടെന്നും ജോസഫ് പറയുന്നു. നേരത്തെ ജില്ലയിൽ 7.31 മീറ്റർ ചാടിയിരുന്നു.അഞ്ചാം ക്ലാസ് മുതൽ ലോങ് ജമ്പിൽ മത്സരിക്കുന്ന ജോസഫ് കണ്ണൂർ നല്ലിക്കുറ്റി ഗാന്ധി മെമോറിയൽ യു.പി സ്‌കൂളിൽ പഠിക്കുമ്പോൾ കായികാധ്യാപികയായ ഷാന്റിയുടെ നിർദ്ദേശത്തെ തുടർന്നാണ് ജി.വി രാജ സ്‌കൂളിലേക്ക് മാറുന്നത്. പത്രത്തിൽ വന്ന ഒരു പരസ്യം കണ്ടാണ് ഷാന്റി, ജോസഫിനോട് അവിടെ സെലക്ഷന് പോകാൻ നിർദ്ദേശിച്ചത്. പിന്നീട് 8, 9, 10 ക്ലാസുകളിൽ ജി.വി രാജയെ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ പങ്കെടുത്തു.

കണ്ണൂർ ചെറിയരീക്കാമല സ്വദേശികളായ ജോൺ ജോസ് - ലീന ജോൺ ദമ്പതികളുടെ മൂത്ത മകനാണ് ജോസഫ്. റെക്കോഡ് പ്രകടനത്തിനു ശേഷം ചേട്ടൻ വരുന്നത് കാണാൻ കാത്തിരിക്കുന്ന രണ്ട് അനിയത്തിമാരുണ്ട് ജോസഫിന്, ക്രിസ്റ്റീനയും ആന്മരിയയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP