Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202423Sunday

പാരിസ് ഒളിംപിക്‌സിലെ ഇന്ത്യൻ പ്രതീക്ഷ; നീരജ് ചോപ്രക്ക് ദോഹ ഡയമണ്ട് ലീഗിൽ രണ്ടാംസ്ഥാനം; സ്വർണം നഷ്ടമായത് രണ്ട് സെന്റിമീറ്റർ വ്യത്യാസത്തിൽ; യാക്കൂബ് വാദ്ലെജ് ഒന്നാം സ്ഥാനത്ത്

പാരിസ് ഒളിംപിക്‌സിലെ ഇന്ത്യൻ പ്രതീക്ഷ; നീരജ് ചോപ്രക്ക് ദോഹ ഡയമണ്ട് ലീഗിൽ രണ്ടാംസ്ഥാനം; സ്വർണം നഷ്ടമായത് രണ്ട് സെന്റിമീറ്റർ വ്യത്യാസത്തിൽ; യാക്കൂബ് വാദ്ലെജ് ഒന്നാം സ്ഥാനത്ത്

സ്പോർട്സ് ഡെസ്ക്

ദോഹ: പാരിസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയ്ക്ക് കരുത്ത് പകർന്ന് പുരുഷ ജാവലിൻ താരം നീരജ് ചോപ്രയ്ക്ക് ഡയമണ്ട് ലീഗ് അത്ലറ്റിക്‌സിന്റെ ആദ്യപാദത്തിൽ രണ്ടാം സ്ഥാനം. രണ്ട് സെന്റിമീറ്റർ വ്യത്യാസത്തിലാണ് ദോഹയിൽ നീരജിന് ഒന്നാം സ്ഥാനം നഷ്ടമായത്. സീസണിൽ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയ നീരജ് ചോപ്രക്ക് 90 മീറ്റർ കടമ്പയിലേക്ക് പക്ഷേ എത്താനായില്ല. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്ലെജ് 88.38 മീറ്റർ ദൂരം പിന്നിട്ട് ഒന്നാമതെത്തിയപ്പോൾ തന്റെ അവസാന ത്രോയിൽ നീരജ് 88.36 മീറ്റർ ദൂരം കൈവരിച്ചു.

ടോക്കിയോ ഒളിംപിക്‌സിൽ നീരജിനു പിന്നിൽ രണ്ടാമതായ താരമാണ് വാദ്ലെജ്. മുൻ ലോകചാംപ്യൻ ഗ്രനഡയുടെ ആൻഡേഴ്‌സൻ പീറ്റേഴ്‌സൻ 85.75 മീറ്ററുമായി മൂന്നാം സ്ഥാനത്തായി. മത്സരത്തിലുണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം കിഷോർ കുമാർ ജന 9ാം സ്ഥാനത്തൊതുങ്ങി (76.31 മീറ്റർ). 10 പേരാണ് മത്സരത്തിലുണ്ടായിരുന്നത്. സീസണിൽ തന്റെ ഏറ്റവും മികച്ച പ്രകടനമാണ് നീരജ് ദോഹയിൽ കൈവരിച്ചത്. ജൂലൈ 7ന് പാരിസിലാണ് അടുത്ത ഡയമണ്ട് ലീഗ് മീറ്റിങ്. ജൂലൈ 26നാണ് പാരിസ് ഒളിംപിക്‌സിനു തുടക്കമാകുന്നത്.

ഏറെ കാലത്തെ ഇടവേളയ്‌ക്കൊടുവിലാണ് നീരജ് ചോപ്ര മത്സരിക്കാനിറങ്ങിയത്. നീരജിനൊപ്പം ഇന്ത്യയുടെ കിഷോർ ജനെയും ദോഹ ഡയമണ്ട് ലീഗിലെ പുരുഷ ജാവലിനിൽ മത്സരിച്ചെങ്കിലും നിരാശനായി മടങ്ങി. 76.31 മീറ്റർ ആണ് കിഷോറിന് കണ്ടെത്താനായ മികച്ച ദൂരം. ഒഡീഷയിൽ വെച്ച് നടക്കുന്ന ഫെഡറേഷൻ കപ്പിലും നീരജ് ചോപ്ര പങ്കെടുക്കും. ജൂലൈയിൽ നടക്കുന്ന പാരിസ് ഒളിംപിക്‌സിലും തന്റെ സ്വർണ നേട്ടം ആവർത്തിക്കുമെന്ന് തിരിച്ചുവരവ് അറിയിച്ചുള്ള കുറിപ്പിൽ നീരജ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP