Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദോഹയിലെ ലോക അത്‌ലറ്റിക് മീറ്റിന് യോഗ്യത നേടി മലയാളി താരം ജിൻസൻ ജോൺസൻ; നേട്ടം ബർലിനിൽ സ്വന്തം റെക്കോഡ് തിരുത്തി വെള്ളി സ്വന്തമാക്കിയതിന് പിന്നാലെ

ദോഹയിലെ ലോക അത്‌ലറ്റിക് മീറ്റിന് യോഗ്യത നേടി മലയാളി താരം ജിൻസൻ ജോൺസൻ; നേട്ടം ബർലിനിൽ സ്വന്തം റെക്കോഡ് തിരുത്തി വെള്ളി സ്വന്തമാക്കിയതിന് പിന്നാലെ

സ്പോർട്സ് ഡെസ്‌ക്

ബെർലിൻ: ദോഹയിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി മലയാളിതാരം ജിൻസൺ ജോൺസൺ.1500 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോഡോടെയാണ് ജിൻസൻ ദോഹയ്ക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ജർമനിയിലെ ബെർലിനിൽ നടന്ന മീറ്റിൽ മൂന്ന് മിനിറ്റ് 35.24 സെക്കൻഡിൽ ഓടി വെള്ളിമെഡൽ നേടിയാണ് ജിൻസൺ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് പുതുക്കിയത്. കഴിഞ്ഞ ജൂണിൽ ഹോളണ്ടിൽ കുറിച്ച മൂന്ന് മിനിറ്റ് 37.62 സെക്കൻഡായിരുന്നു ഇതുവരെയുള്ള താരത്തിന്റെ മികച്ച സമയം. മൂന്ന് മിനിറ്റ് 36 സെക്കൻഡായിരുന്നു ലോകചാമ്പ്യൻഷിപ്പ് യോഗ്യതാ മാർക്ക്. അമേരിക്കയുടെ തോംപ്‌സൺ ജോഷ്വയ്ക്കാണ് (മൂന്ന് മിനിറ്റ് 35.01 സെക്കൻഡ്) സ്വർണം. മൂന്ന് മിനിറ്റ് 35.34 സെക്കൻഡിൽ ഫിനിഷ് ചെയ്ത് കെനിയയുടെ തുവേയി കോർണെലിയസ് വെങ്കലം സ്വന്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP