Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

20 ദിവസത്തെ വിശ്രമം വേണം; നീരജ് ചോപ്ര കോമൺവെൽത്തിൽ മത്സരിക്കില്ല

20 ദിവസത്തെ വിശ്രമം വേണം; നീരജ് ചോപ്ര കോമൺവെൽത്തിൽ മത്സരിക്കില്ല

സ്വന്തം ലേഖകൻ

ബിർമിങ്ഹാം: ഇന്ത്യൻ ടീമിൽ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര കോമൺവെൽത്ത് ?ഗെയിംസിൽ മത്സരിക്കില്ല. പരിക്കിനെത്തുടർന്നാണ് താരത്തിന്റെ പിന്മാറ്റം. കഴിഞ്ഞ ദിവസം നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ താരത്തിന് മത്സരത്തിനിടെ പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ഡോക്ടർമാർ 20 ദിവസത്തെ വിശ്രമം നിർദേശിച്ചതിനാലാണ് താരം പിന്മാറിയത്.

ഒറിഗോണിലെ ഫൈനലിനിടെ നീരജ് ചോപ്രയുടെ അടിനാഭിക്ക് പരിക്കേൽക്കുകയായിരുന്നു. പരിക്ക് അവസാന റൗണ്ടുകളിൽ നീരജിന്റെ പ്രകടനത്തെ ബാധിച്ചു. പരിക്കിനിടയിലും ലോക മീറ്റിൽ വെള്ളി മെഡൽ നേടിയ നീരജ് ഫൈനലിന് ശേഷം ന്യൂയോർക്കിലേക്ക് പോയിരുന്നു. തിരിച്ചെത്തി നീരജ് ഇന്ത്യൻ സ്‌ക്വാഡിനൊപ്പം ബർമിങ്ഹാമിൽ ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ താൻ മത്സരിക്കില്ലെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധികൃതരെ അറിയിച്ചെന്നാണ് റിപ്പോർട്ട്.

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 88.13 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര വെള്ളിയണിഞ്ഞത്.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP